Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

എഫ്എംസിജി, ഐടി, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കി; കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ

എഫ്എംസിജി, ഐടി, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കി; കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. എഫ്എംസിജി, ഐടി, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ലോഹം, ഊർജം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്‌സ് 94.71 പോയന്റ് നേട്ടത്തിൽ 38,067.93ലും നിഫ്റ്റി 25.10 പോയന്റ് ഉയർന്ന് 11,247.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1196 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1370 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ഗ്രാസിം ഇൻഡസ്ട്രീസ്, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP