Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമ്പത് ദിവസം കുതിച്ച ഓഹരിവിപണി പത്താം ദിനം നഷ്ടത്തിൽ

ഒമ്പത് ദിവസം കുതിച്ച ഓഹരിവിപണി പത്താം ദിനം നഷ്ടത്തിൽ

മുംബൈ: തുടർച്ചയായ നേട്ടങ്ങൾക്കൊടുവിൽ ഓഹരിവിപണിയിൽ നേരിയ നഷ്ടം. മുംബൈ ഓഹരി വിപണി സെൻസെക്‌സ് 54.01 നഷ്ടത്തിൽ 27,085.93 പോയിന്റിലും ദേശീയ ഓഹരിവിപണി നിഫ്റ്റി 18.65 പോയിന്റ് ഇടിഞ്ഞ് 8095.95 പോയിന്റിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

തുടർച്ചയായി ഒമ്പതുദിവസം കുതിച്ച വിപണി വിൽപന സമ്മർദ്ദത്തെതുടർന്നാണു നഷ്ടത്തിലായതെന്നു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ വിൽപന സമ്മർദം പ്രകടമായിരുന്നു. റിയൽറ്റി, മൂലധനം, ലോഹം, ഓയിൽ ആൻഡ് ഗ്യാസ്, ഊർജം, ഐടി ഓഹരികളാണ് സമ്മർദത്തിലായത്.

സെൻസെക്‌സ് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഒരുഘട്ടത്തിൽ സൂചിക 27000ത്തിനു താഴേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് 54.01 പോയന്റ് നഷ്ടത്തിൽ 27085.93 പോയിന്റിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഭെൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഗെയിൽ, ടാറ്റ പവർ, ഇൻഫോസിസ് തുടങ്ങിയവയാണ് ഏറെ നഷ്ടം നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP