Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറാനിൽ അമേരിക്ക ബോംബിട്ടാൽ കീശ കീറുക ഇന്ത്യക്കാരുടെ തന്നെ! പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; ഒറ്റയടിക്ക് വമ്പൻ നഷ്ടത്തിലേക്ക് കുപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; മാന്ദ്യം ശക്തമാകുമ്പോഴും ആഗോള നിക്ഷേപകരുടെ പിന്മാറ്റം ശക്തം; ക്രൂഡ് ഓയിൽ വിലയിലും വർദ്ധനവ്; രൂപയുടെ മൂല്യത്തിലടക്കം ഭീമമായ ഇടിവാണ് രേഖപ്പെടുത്തി

ഇറാനിൽ അമേരിക്ക ബോംബിട്ടാൽ കീശ കീറുക ഇന്ത്യക്കാരുടെ തന്നെ! പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്; ഒറ്റയടിക്ക് വമ്പൻ നഷ്ടത്തിലേക്ക് കുപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; മാന്ദ്യം ശക്തമാകുമ്പോഴും ആഗോള നിക്ഷേപകരുടെ പിന്മാറ്റം ശക്തം; ക്രൂഡ് ഓയിൽ വിലയിലും വർദ്ധനവ്; രൂപയുടെ മൂല്യത്തിലടക്കം ഭീമമായ ഇടിവാണ് രേഖപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

മുംബൈ:ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. ഇറാൻ-യുഎസ് സംഘർഷം ശക്തി പ്രാപിക്കുമെന്ന ആശങ്കയാണ് ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് നഷ്ടത്തിൽ അവസാനിക്കാൻ കാരണമായത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുകയും ചെയ്തു. ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണത്തിന് വില വർധിക്കുകയും ചെയ്തു. ഇറാൻ റവല്യൂഷണറി ഗാർഡ്സിന്റെ പ്രത്യേകവിഭാഗമായ കുദ്സ് ഫോഴ്സ് മേധാവി ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർധിക്കാൻ കാരണമായത്.

ഇത് മൂലം ആഗോള തലത്തിൽ എണ്ണ വിതരണത്തിലടക്കം സമ്മർദ്ദങ്ങൾ ശക്തമായേക്കുമെന്നാണ് വിലയിരുത്തുന്നത്.സൗദി അറേബ്യയിലെ സൈനിക താവളങ്ങൾക്കും ഊർജ്ജ ഉൽപാദന മേഖലയ്ക്കും സമീപം മിസൈൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നും ് ക്രൂഡ് ഓയിൽ വില മൂന്ന് ശതമാനത്തോളം വർധിച്ചത്. രൂപയുടെ മൂല്യത്തിലടക്കം ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം 72.01 ലാണ് ഇപ്പോൾ ഉള്ളത്.

പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷം മഞ്ഞ ലോഹമായ സ്വർണത്തിന് നേട്ടം ഉണ്ടായി. ഈ ആഴ്‌ച്ച സ്വർണത്തിന് നാല് ശതമാന വരെ വില വർധിക്കുമെന്നാണ് സൂചന. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധകൾക്കിടയിൽ സുരക്ഷിമായ നിക്ഷേപമെന്ന നിലയ്ക്കാണ് സ്വർണത്തെ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗോള സാമ്പത്തിക രംഗത്തും, സ്വർണ വ്യാപാര രംഗത്തും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണ വില ഇന്ന് സംസ്ഥാനത്ത് 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയർന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില.

മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 788 പോയിന്റ് താഴന്ന് അതായത് 1.90 ശതമാനത്തോളം താഴ്ന്ന് 40,676.63 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 234 പോയിന്റ് താഴ്ന്ന് 1.91 ശതമാനം താഴ്ന്ന് 11,993.05 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ടൈറ്റാൻ കമ്പനി (1.66%), വിപ്രോ (0.42%), പവർ ഗ്രിഡ് കോർപ്പ് (0.05%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്. അതേസമയം വ്യാപാരത്തിൽ രൂപത്തിൽ രൂപപ്പെട്ട സമ്മർദ്ദങ്ങളും നിക്ഷേപകരുടെ മനം മാറ്റവും കാരണം വിവിധ കമ്പനികളുടെ ഓഹരികളിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ബജാജ് ഫിനാൻസ് (-4.69%), വേദാന്ത (-4.56%), സീ എന്റർടെയ്ൻ (-4.46%), എസ്‌ബിഐ (-4.46%), യെസ് ബാങ്ക് (-4.14%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.

എന്നാൽ വ്യാപാരത്തിൽ രൂപപ്പെട്ട ആശയക്കുഴപ്പങ്ങൾ മൂലം വിവിധ കമ്പനികളുടെ ഓഹരികളിൽ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. റിലയൻസ് (1,683.08), ബജാജ് ഫിനാൻസ് (1,145.75), എസ്‌ബിഐ (1,137.09), എച്ച്ഡിഎഫ്സി ബാങ്ക് (675.71), ടിസിഎസ് (665.24) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകൾ രേഖപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP