Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടിഞ്ഞ്.. ഇടിഞ്ഞ് രൂപയുടെ വില പോകുന്നത് എങ്ങോട്ട്? ഡോളറുമായുള്ള വിനിമയത്തിൽ ഒറ്റദിവസം കൊണ്ട് 67 പൈസ ഇടിഞ്ഞ് 72.09 രൂപയിലെത്തി; ആഭ്യന്തര വിപണിയിൽ രൂക്ഷ വിലക്കയറ്റത്തിന് സാധ്യത; സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന രാജ്യം നീങ്ങുന്നതിന്റെ സൂചനകളെന്ന് സാമ്പത്തിക വിദഗ്ദ്ധർ

ഇടിഞ്ഞ്.. ഇടിഞ്ഞ് രൂപയുടെ വില പോകുന്നത് എങ്ങോട്ട്? ഡോളറുമായുള്ള വിനിമയത്തിൽ ഒറ്റദിവസം കൊണ്ട് 67 പൈസ ഇടിഞ്ഞ് 72.09 രൂപയിലെത്തി; ആഭ്യന്തര വിപണിയിൽ രൂക്ഷ വിലക്കയറ്റത്തിന് സാധ്യത; സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന രാജ്യം നീങ്ങുന്നതിന്റെ സൂചനകളെന്ന് സാമ്പത്തിക വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വിപണിയെ ഭയപ്പെടുത്തി രൂപയുടെ മുല്യത്തിലെ ഇടിവും. രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയത്തിൽ ഒറ്റ ദിവസം കൊണ്ട് 67 പൈസ കൂടിയാണ് ഇടിഞ്ഞത്. മൂല്യം ഇടിഞ്ഞ് 72.09 രൂപയിലെത്തി. കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങുന്നതിന്റെ എല്ലാ ലക്ഷങ്ങളും രൂപയുടെ വിലയിടിവിലുമുണ്ട്. ആഭ്യന്തര വിപണിയിൽ കടുത്ത വിലക്കയറ്റം അടക്കം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ബാങ്കുകളുടെയും ഇറക്കുമതിക്കാരുടെയും ശക്തമായ ഡോളർ ഡിമാൻഡിനിടയിലാണ് ആഭ്യന്തരഓഹരി വിപണിയിൽ ദുർബലമായ ഓപ്പണിങ് രേഖപ്പെടുത്തിയത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ യുഎസ് താരിഫ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായും പിന്നീട് ഇത് ബീജിംഗിന്റെ ഒരു പ്രതികാര നടപടിയാണെന്നും ഫോറെക്‌സ് വ്യാപാരികൾ പറഞ്ഞു. ഇതേത്തുടർന്ന് ആഭ്യന്തര കറൻസി സമ്മർദ്ദത്തിലായിരുന്നു.

ആഭ്യന്തര ഇക്വിറ്റികളിലെ റാലിയും യുഎസ്-ചൈന വ്യാപാര ചർച്ചകളുടെ പ്രതീക്ഷകൾ പുതുക്കിയതും രൂപയ്ക്ക് വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 71.42 ൽ 38 പൈസ വർധിച്ചു. ആഭ്യന്തര ഇക്വിറ്റികളിലെ റാലിയും യുഎസ്-ചൈന വ്യാപാര ചർച്ചകളുടെ പ്രതീക്ഷകൾ പുതുക്കിയതും രൂപയ്ക്ക് വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 71.42 ൽ 38 പൈസ വർധിച്ചു.

ഇന്റർബാങ്ക് വിദേശനാണ്യത്തിൽ 72.00 ൽ തുറന്ന രൂപ യുഎസ് ഡോളറിനെതിരെ 72.09 ആയി കുറഞ്ഞു. മുൻ ക്ലോസിംഗിനെ അപേക്ഷിച്ച് 67 പൈസ കുറഞ്ഞു. യുഎസ് ഡോളറിനെതിരെ വെള്ളിയാഴ്ച ഇന്ത്യൻ രൂപയിലായിരുന്നു ക്ലോസ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP