Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താമര വിരിയുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ഓഹരി വിപണിക്ക് 'പൊന്നിൻ തിങ്കൾ'; രേഖപ്പെടുത്തിയത് ഒൻപത് വർഷത്തിനിടയിലെ മികച്ച നേട്ടം; സെൻസെക്‌സ് 1421.90 പോയിന്റ് ഉയർന്ന് 39352.67ലും 421.10 പോയിന്റ് ഉയർന്ന് 11828.30ൽ എത്തി നിഫ്റ്റിയും റെക്കോർഡ് തിരുത്തി; ഓഹരി വ്യാപാരത്തിന് പുത്തൻ ഉണർവ് നൽകിയത് പ്രവചനങ്ങളിൽ ആഞ്ഞു വീശിയ 'മോദി തരംഗം' തന്നെ

താമര വിരിയുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ഓഹരി വിപണിക്ക് 'പൊന്നിൻ തിങ്കൾ'; രേഖപ്പെടുത്തിയത് ഒൻപത് വർഷത്തിനിടയിലെ മികച്ച നേട്ടം; സെൻസെക്‌സ് 1421.90 പോയിന്റ് ഉയർന്ന് 39352.67ലും 421.10 പോയിന്റ് ഉയർന്ന് 11828.30ൽ എത്തി നിഫ്റ്റിയും റെക്കോർഡ് തിരുത്തി; ഓഹരി വ്യാപാരത്തിന് പുത്തൻ ഉണർവ് നൽകിയത് പ്രവചനങ്ങളിൽ ആഞ്ഞു വീശിയ 'മോദി തരംഗം' തന്നെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഓഹരി വിപണിയിലും പ്രതിഫലിച്ചു. എൻഡിഎയ്ക്ക് മികച്ച മുന്നേറ്റം ലഭിക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. ഇതോടെ നാഴികകല്ല് സൃഷ്ടിക്കുന്ന കുതിപ്പുമായി ഓഹരി വിപണി മുന്നേറിയപ്പോൾ 2009ന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നതിൽ ഏറ്റവും ഉയർന്ന പോയിന്റിലാണ് സൂചികകൾ എത്തിയിരിക്കുന്നത്. സെൻസെക്സ് 1421.90 പോയന്റ് ഉയർന്ന് 39352.67ലും നിഫ്റ്റി 421.10 പോയന്റ് നേട്ടത്തിൽ 11828.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ സെൻസെക്സ് 960 പോയന്റ് ഉയർന്നിരുന്നു. ബിഎസ്ഇയിൽ 2013 കമ്പനികളാണ് നേട്ടം കൊയ്തത്. എന്നാൽ 613 ഓഹരികൾ നഷ്ടത്തിലായതും ഏതാനും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പൊതുമേഖല ബാങ്കുകൾ, ഇൻഫ്ര, വാഹനം, ഊർജം, എഫ്എംസിജി, ലോഹം, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലായത്. ഇന്ത്യബുൾസ് ഹൗസിങ്, എസ്‌ബിഐ, യെസ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സിപ്ല, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, സീ എന്റർടെയ്ന്മെന്റ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്‌സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്കാണു വ്യക്തമായ ഭൂരിപക്ഷം.

എക്‌സിറ്റ് പോൾ ഫലങ്ങളിൽ തിളങ്ങി എൻഡിഎ

യുപിഎയ്ക്കും സഖ്യകക്ഷികൾക്കും മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള തുടർ ചർച്ചകൾ പോലും നടത്താൻ ആവാത്ത വിധത്തിലുള്ള സാധ്യതകളിലേക്കാണ് ഇന്നലെ വൈകിട്ട് പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങൽ രാഹുൽ ഗാന്ധിയെയും കൂട്ടരെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ നിന്നും കരകയറാൻ കോൺഗ്രസിന് സാധിക്കുമോ എന്ന ആശങ്കപടർത്തുന്നതാണ് പുറത്തുവന്ന പ്രവചനങ്ങൾ. കോൺഗ്രസ് മൂന്നക്കം തികയ്ക്കില്ലെന്ന് പറയുന്ന സർവേകകൾ പോലമുണ്ട് എന്നത് കോൺഗ്രസിനെ ഞെട്ടിക്കുന്നു.

അമേഠിയിൽ രാഹുൽ ഗാന്ധി വിജയിക്കുമോ എന്ന ആശങ്ക പോലും ഉയർത്തുന്നതാണ് എക്സിറ്റ് പോളുകൾ. മോദി തരംഗത്തിലേക്ക് വിരൽചൂണ്ടുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോൾഫലങ്ങൾ. എൻഡിഎക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോളിൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന അരികിലേക്ക് പോലും കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ആറ് സർവേകളാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം തന്നെ കോൺഗ്രസ് മൂന്ന് അക്കം തികയ്ക്കില്ല എന്നും ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ തവണത്തേതിനേക്കാൾ നില മെച്ചപ്പെടുത്തുമെങ്കിലും അധികാരത്തിലേക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്തത് കോൺഗ്രസിന് കനത്ത പ്രഹരമാണ്. ഉത്തർപ്രദേശിൽ നഷ്ടം ഉണ്ടാകുമെങ്കിലും ആ ക്ഷീണം പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയവ സംസ്ഥാനങ്ങളിൽ ബിജെപി നികത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

ടൈംസ് നൗ-വി എം ആർ, റിപ്പബ്ലിക്ക് ടിവി-ജൻ കി ബാത്ത്, ന്യൂസ് 18-ഐപിഎസ്ഒഎസ്, ന്യൂസ് 24-ടുഡേയ്‌സ് ചാണക്യ, സുദർശൻ ന്യൂസ്, ഇന്ത്യ ടുഡേ മൈ ആക്‌സിസ് എന്നിവയാണ് എൻഡിഎയ്ക്ക് 300ലധികം സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവി-സി വോട്ടർ, ന്യൂസ് നേഷൻ എന്നിവയുടെ എക്സിറ്റ് പോൾ എൻഡിഎ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും 300 സീറ്റുകൾ നേടുമോ എന്ന കാര്യത്തിൽ ആശങ്കപ്രകടിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP