Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതഞ്ജലി ഫുഡ്‌സിലെ ഓഹരികൾ മരവിപ്പിച്ച് സെബി; 292.58 മില്യൺ ഓഹരികൾ മരവിപ്പിച്ചത് പബ്ലിക് ഷെയർ ഹോൾഡിങ് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന്; ലിസ്റ്റഡ് കമ്പനികളിൽ 25 ശതമാനം ഓഹരികളെങ്കിലും പൊതുനിക്ഷേപകർ കൈവശം വെച്ചിരിക്കണമെന്ന ചട്ടം ലംഘിച്ചെന്ന് സെബി

പതഞ്ജലി ഫുഡ്‌സിലെ ഓഹരികൾ മരവിപ്പിച്ച് സെബി; 292.58 മില്യൺ ഓഹരികൾ മരവിപ്പിച്ചത് പബ്ലിക് ഷെയർ ഹോൾഡിങ് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന്; ലിസ്റ്റഡ് കമ്പനികളിൽ 25 ശതമാനം ഓഹരികളെങ്കിലും പൊതുനിക്ഷേപകർ കൈവശം വെച്ചിരിക്കണമെന്ന ചട്ടം ലംഘിച്ചെന്ന് സെബി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രമുഖ ആയുർവേദ പ്രൊഡക്ട് നിർമ്മാതാക്കളായ പതഞ്ജലി ഫുഡ്‌സിലെ പ്രൊമോട്ടർമാരുടേയും കമ്പനികളുടേയും ഓഹരികൾ മരവിപ്പിച്ച് സെബി. പബ്ലിക് ഷെയർ ഹോൾഡിങ് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മരവിപ്പിച്ചത്. 292.58 മില്യൺ ഓഹരികളാണ് ഇത്തരത്തിൽ മരവിപ്പിച്ചത്. സെബിയുടെ ചട്ടമനുസരിച്ച് ലിസ്റ്റഡ് കമ്പനികളിൽ 25 ശതമാനം ഓഹരികളെങ്കിലും പൊതുനിക്ഷേപകർ കൈവശം വെച്ചിരിക്കണം.

എന്നാൽ, പതഞ്ജലി ഫുഡ്‌സിൽ 19.18 ശതമാനം മാത്രമാണ് പൊതുഓഹരി പങ്കാളിത്തം. നേരത്തെ രുചി സോയ എന്ന പേരിൽ അറിയപ്പെട്ട കമ്പനിയാണ് പിന്നീട് പതഞ്ജലി ഫുഡ്‌സായി മാറിയത്. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ 2017ൽ തുടക്കം കുറിച്ചിരുന്നു. ഇതിനിടെ കമ്പനിയെ ഏറ്റെടുക്കുന്നതിനായി പതഞ്ജലി അവതരിപ്പിച്ച പദ്ധതി ദേശീയ നിയമ ട്രിബ്യൂണൽ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയിലെ പൊതുഓഹരി പങ്കാളിത്തം 1.10 ശതതമാനമായി കുറഞ്ഞിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ ഇത് 25 ശതമാനമാക്കണമെന്ന് സെബി പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ വീഴ്ചവന്നതോടെയാണ് കടുത്ത നടപടികളിലേക്ക് സെബി നീങ്ങിയത്.

കുറച്ചുകാലമായി പതഞ്ജലിയുടെ ഓഹരികൾ വൻ തകർച്ച നേരിട്ടിരുന്നു. വിപണി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് കാരണങ്ങളാണ് പതജ്ഞലിയുടെ ഓഹരി ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡിസംബർ വരെയുള്ള ത്രൈമാസ വരുമാനത്തിലെ കുറവും ഗ്രാമപ്രദേശങ്ങളിൽ പതഞ്ജലി ഉല്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതുമാണ് തിരിച്ചടിയായിരുന്നു.

2023 ഏപ്രിൽ ഒന്ന് മുതൽ താരിഫ് റേറ്റ് ക്വാട്ട (ടിആർക്യു) പ്രകാരം ക്രൂഡ് സോയാബീൻ ഓയിൽ ഇറക്കുമതി നിർത്തലാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പതഞ്ജലിക്ക് നിശ്ചിത എണ്ണ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാനുള്ള അനുമതി സർക്കാർ റദ്ദാക്കിയതോടെ ചെലവ് വർധിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP