Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓഹരി വിപണിയിൽ ഇന്ന് നേട്ടം; വ്യാപാരം അവസാനിപ്പിച്ചത് സെൻസെക്‌സ് 306.54 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 113.10 പോയിന്റ് നേട്ടത്തിലും

ഓഹരി വിപണിയിൽ ഇന്ന് നേട്ടം; വ്യാപാരം അവസാനിപ്പിച്ചത് സെൻസെക്‌സ് 306.54 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 113.10 പോയിന്റ് നേട്ടത്തിലും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കഴിഞ്ഞദിവസം നഷ്ടംനേരിട്ടെങ്കിലും ആഴ്ചയുടെ അവസാനദിവസമായ വെള്ളിയാഴ്ച ഓഹരിവിപണി നേട്ടംതിരിച്ചു പിടിച്ചു. തുടർച്ചയായി ആറുദിവസംനേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ കഴിഞ്ഞ ദിവസം നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഇന്ന് വീണ്ടും ഉയരുകയായിരുന്നു. സെൻസെക്‌സ് 306.54 പോയന്റ് നേട്ടത്തിൽ 34,287.24ലിലും നിഫ്റ്റി 113.10 പോയന്റ് ഉയർന്ന് 10142.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2028 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 505 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല.

ടാറ്റ മോട്ടോഴ്‌സ്, ഭാരതി ഇൻഫ്രടെൽ, എസ്‌ബിഐ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് മിച്ചനേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ബജാജ് ഓട്ടോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് ഏഴ്ശതമാനം ഉയർന്നു. ലോഹം, വാഹനം, അടിസ്ഥാനസൗകര്യവികസനം, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. എസ്‌ബിഐ മാർച്ച് പാദത്തിൽ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് വിപണിയിൽ പ്രതിഫലിച്ചത്. പൊതുമേഖ ബാങ്കുകളുടെ ഓഹരികൾ അത് നേട്ടമാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP