Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യദിനം കനത്ത നഷ്ടത്തോടെ തുടക്കം; 1507 പോയന്റ് തകർന്ന് സെൻസെക്സ്: നിഫ്റ്റി 431 പോയന്റ് നഷ്ടത്തിൽ

ആദ്യദിനം കനത്ത നഷ്ടത്തോടെ തുടക്കം; 1507 പോയന്റ് തകർന്ന് സെൻസെക്സ്: നിഫ്റ്റി 431 പോയന്റ് നഷ്ടത്തിൽ

സ്വന്തം ലേഖകൻ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനമായ തിങ്കളാഴ്ച ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. യുഎസിലെ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിലവാരത്തിലേയ്ക്ക് കുതിച്ചതാണ് വിപണിയെ ബാധിച്ചത്. സെൻസെക്സിന് രണ്ടുശതമാനത്തോളം നഷ്ടമായി. നിഫ്റ്റിയാകട്ടെ 15,800 നിലവാരത്തിലേയ്ക്കു താഴുകയുംചെയ്തു. സെൻസെക്സ് 1507 പോയന്റ് തകർന്ന് 52,791ലും നിഫ്റ്റി 431 പോയന്റ് നഷ്ടത്തിൽ 15,769ലുമാണ് വ്യാപാരം നടക്കുന്നത്.

യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി(എഫ്ഒഎംസി)യുടെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. ജൂൺ 15നാണ് സമിതി തീരുമാനം പുറത്തുവിടുക. അരശതമാനമെങ്കിലും നിരക്ക് വർധന പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ. പത്തുവർഷത്തെ സർക്കാർ കടപ്പത്ര ആദായം 7.606ശതമാനത്തിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 78 രൂപയായി.

ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, കൊട്ക് മഹീന്ദ്ര ബാങ്ക്, എസ്‌ബിഐ, അദാനി പോർട്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക് 2.88ശതമാനവും ധനകാര്യം 2.85ശതമാനവും ഐടി 2.60ശതമാനവും നഷ്ടത്തിലാണ്. പൊതുമേഖല-സ്വകാര്യ ബാങ്ക് സൂചികകൾ മൂന്നുശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 2.5ശതമാനത്തിലേറെയാണ് നഷ്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP