Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിപണിയിൽ നേരിയ മാന്ദ്യം; ആഗോളതലത്തിലെ ഇടിവ് ആഭ്യന്തര വിപണിയെ ബാധിച്ചു

വിപണിയിൽ നേരിയ മാന്ദ്യം; ആഗോളതലത്തിലെ ഇടിവ് ആഭ്യന്തര വിപണിയെ ബാധിച്ചു

മുംബൈ: ആഭ്യന്തര ഓഹരിവിപണിയിൽ ഇന്ന് നേരിയ മാന്ദ്യം അനുഭവപ്പെട്ടു. മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് 45 പോയിന്റ് കുറഞ്ഞ് 26374 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രകടമായിരിക്കുന്നത്.

ദേശീയ സൂചികയായ നിഫ്റ്റി 13 പോയിന്റ് താഴ്ന്ന് 7883 ലും വ്യാപാരം തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. 60 രൂപ 81 പൈസ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, ഹിന്റാൽകോ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

നേട്ടത്തിന്റെ വ്യാപാരദിനങ്ങൾക്കൊടുവിലാണ് ഓഹരി വിപണിയിൽ നേരിയ നഷ്ടം ഉണ്ടായിരിക്കുന്നത്. 30 പോയന്റ് നഷ്ടത്തോടെ സെൻസെക്‌സ് 26383ലും 15 പോയന്റ് നഷ്ടത്തോടെ നിഫ്റ്റി 7882ലുമാണ് വ്യാപാരം തുടങ്ങിയത്.

അതേസമയം ഒഎൻജിസി, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എൽആന്റ്ടി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP