Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂപ്പുകുത്തി ഓഹരി വിപണി; 495 പോയിന്റ് താഴ്ന്ന് സെൻസെക്‌സ് 38645ൽ ക്ലോസ് ചെയ്തപ്പോൾ 158 പോയിന്റ് നഷ്ടത്തിൽ 11594ൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി; ബിഎസ്ഇയിൽ 747 കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ 1751 ഓഹരികൾ നഷ്ടത്തിൽ; വിപണിയെ ബാധിച്ചത് അസംസ്‌കൃത എണ്ണവില ഉയരത്തിലെത്തിയത്

കൂപ്പുകുത്തി ഓഹരി വിപണി; 495 പോയിന്റ് താഴ്ന്ന് സെൻസെക്‌സ് 38645ൽ ക്ലോസ് ചെയ്തപ്പോൾ 158 പോയിന്റ് നഷ്ടത്തിൽ 11594ൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി; ബിഎസ്ഇയിൽ 747 കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ 1751 ഓഹരികൾ നഷ്ടത്തിൽ; വിപണിയെ ബാധിച്ചത് അസംസ്‌കൃത എണ്ണവില ഉയരത്തിലെത്തിയത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഉയർച്ചയുടെ പടവുകളിലേക്ക് മെല്ലെ കയറിവന്നിരുന്ന ഓഹരി വിപണിക്ക് വൻ തിരിച്ചടി. വൻ കൂപ്പുകുത്തലിലേക്ക് ഓഹരി വിപണി വീണപ്പോൾ നിക്ഷേപകരും ഇപ്പോൾ ആശങ്കയിലായിരിക്കുകയാണ്. 495.10 പോയിന്റ് താഴ്ന്ന് സെൻസെക്‌സ് 38645ലും 158.30 പോയിന്റ് താഴ്ന്ന് 11594ൽ നിഫ്റ്റി ക്ലോസ് ചെയ്യുകയും ചെയ്തതോടെ വൻ നഷ്ടമാണ് കമ്പനികൾക്ക് ഇന്ന് നേരിടേണ്ടി വന്നത്. ബിഎസ്ഇയിൽ 1751 ഓഹരികളാണ് നഷ്ടത്തിലായത്. 747 കമ്പനികളാണ് വിപണിയിൽ നേട്ടം കൊയ്തത്.

ഇന്ത്യ ബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ബിപിസിഎൽ, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഭാരതി എയർടെൽ, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഊർജം, ബാങ്ക്, വാഹനം, ലോഹം, ഫാർമ, ഇൻഫ്ര, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം, ഐടി ഓഹരികൾ നേട്ടത്തിലായിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്‌കൃത എണ്ണവില ആറുമാസത്തെ ഉയരത്തിലെത്തിയതാണ് വിപണിയെ ബാധിച്ചത്.

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുക അല്ലെങ്കിൽ ഉപരോധം നേരിടുക എന്ന യുഎസിന്റെ മുന്നറിയിപ്പ് വന്നതോടെ രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിലയായ 69.88 ലെത്തിയിരുന്നു. വിദേശ നിക്ഷേപങ്ങളുടെ ഇൻഫ്ളോയ്ക്ക് ഭീഷണിയാണ് ഈ ട്രെൻഡ്. ഇറാന്റെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണ്.

ഈ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് മെയ് 2 മുതൽ തീരും. മാത്രമല്ല ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക്, ഇറാനിൽ നിന്നും എണ്ണ ലഭ്യമല്ലാതായാൽ ചെലവ് ഉയരുകയും നാണയപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി എന്നിവയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP