Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓഹരി വിപണിയിൽ മികച്ച നേട്ടം കൊയ്ത് വ്യാപാര ആഴ്‌ച്ചയുടെ 'പൊന്നിൻ തിങ്കൾ'; ആഴ്‌ച്ചയുടെ ആദ്യദിനം സെൻസെക്‌സ് ഉയർന്നത് 373.06 പോയിന്റ് ; 35354.08ൽ സെൻസെക്‌സ് ക്ലോസ് ചെയ്തപ്പോൾ 101.85 പോയിന്റ് ഉയർന്ന് 10628.60ൽ എത്തി നിഫ്റ്റി; ആഭ്യന്തര സൂചികകളിൽ അനുഗ്രഹമായത് ആഗോള വിപണിയിലെ നേട്ടം

ഓഹരി വിപണിയിൽ മികച്ച നേട്ടം കൊയ്ത് വ്യാപാര ആഴ്‌ച്ചയുടെ 'പൊന്നിൻ തിങ്കൾ'; ആഴ്‌ച്ചയുടെ ആദ്യദിനം സെൻസെക്‌സ് ഉയർന്നത് 373.06 പോയിന്റ് ; 35354.08ൽ സെൻസെക്‌സ് ക്ലോസ് ചെയ്തപ്പോൾ 101.85 പോയിന്റ് ഉയർന്ന് 10628.60ൽ എത്തി നിഫ്റ്റി; ആഭ്യന്തര സൂചികകളിൽ അനുഗ്രഹമായത് ആഗോള വിപണിയിലെ നേട്ടം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വ്യാപാരികൾക്ക് ആശ്വാസത്തോടെ ആരംഭിച്ച 'പൊന്നിൻ തിങ്കളാഴ്‌ച്ച'യ്ക്ക് നന്ദി പറയുകയാണ് നിക്ഷേപകർ. ആഴ്‌ച്ചയുടെ ആദ്യ ദിനത്തിൽ തന്നെ ആശ്വസകരമായ നേട്ടമാണ് ഓഹരി വിപണിയിൽ തിളങ്ങിയിരിക്കുന്നത്. 373.06 പോയിന്റ് ഉയർന്ന സെൻസെക്‌സ് 35354.08 ൽ ക്ലോസ് ചെയ്തപ്പോൾ 101.85 പോയിന്റ് ഉയർന്ന് നിഫ്റ്റി 10628.60ൽ എത്തി.

അസംസ്‌കൃത എണ്ണയുടെ വില തുടർച്ചയായി താഴ്ന്നു വന്നതും രൂപയുടെ മൂല്യം വർധിച്ചതുമാണ് ഓഹരി വിപണിക്ക് തുണയായത്. മാത്രമല്ല ആഗോള വിപണിയിലും മികച്ച മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പടെ കണ്ടിരുന്നത്. ആഭ്യന്തര സൂചകകളിൽ ഉയർച്ച നിലിർത്താൻ ഇത് ഏറെ സഹായിച്ചിരിക്കുകയാണ്.

1073 കമ്പനികൾ ബിഎസ്ഇ ഓഹരിയിൽ നേട്ടം കൊയ്തപ്പോൾ 1511 ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഐടി, ഓട്ടോ മൊബൈൽ, ധനം എന്നീ മേഖലകളിൽ ലാഭം ഉയർന്നപ്പോൾ ലോഹം, ഫാർമ ഓഹരികളിൽ വിൽപന ഇഴഞ്ഞാണ് നീങ്ങിയത്. ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, വിപ്രോ, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, ഐടിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, ഒഎൻജിസി, സൺ ഫാർമ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഇന്ത്യബുൾസ് ഹൗസിങ് തുടങ്ങിയ ഓഹരികൾ മുൻ ആഴ്‌ച്ചത്തെക്കാൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP