Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആഗോള-ആഭ്യന്തരകാര്യങ്ങളിലെ അനിശ്ചിതത്വം; വിദേശ നിക്ഷേപകർ വ്യാപകമായി പിന്മാറുന്നു; വിറ്റൊഴിഞ്ഞത് 32,000 കോടിയുടെ ഓഹരികൾ

ആഗോള-ആഭ്യന്തരകാര്യങ്ങളിലെ അനിശ്ചിതത്വം; വിദേശ നിക്ഷേപകർ വ്യാപകമായി പിന്മാറുന്നു; വിറ്റൊഴിഞ്ഞത് 32,000 കോടിയുടെ ഓഹരികൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റൊഴിയുന്നു. ഒക്ടോബർ മുതൽ 32,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റതെന്ന് എൻഎസ്ഡിഎലിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിലുള്ള വിലക്കയറ്റം, ഓമിക്രോൺ വകഭേദമുയർത്തുന്ന അനിശ്ചിതത്വം, യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനം തുടങ്ങിയവയാണ് പിന്മാറ്റത്തിനുള്ള പ്രധാനകാരണങ്ങൾ. പ്രതീക്ഷക്കൊത്തുയരാത്ത കമ്പനികളുടെ പ്രവർത്തനഫലങ്ങൾ, ഉയർന്ന മൂല്യത്തിൽ തുടരുന്ന വിപണി തുടങ്ങിയവ ആഭ്യന്തര കാരണങ്ങളുമായി.

എൻഎസ്ഡിഎലിൽനിന്ന് ലഭിക്കുന്ന കണക്കുകൾ പ്രകാരം, ബാങ്ക്, മറ്റ് ധനകാര്യ സേവനമേഖല തുടങ്ങിയ കമ്പനികളിൽനിന്നാണ് വിദേശ നിക്ഷേപകർ വ്യാപകമായി പിന്മാറിയതെന്നു കാണാം. നവംബർ 30ലെ കണക്കുപ്രകാരം 16,09 ലക്ഷം കോടി രൂപയിൽനിന്ന് 14,64 ലക്ഷം കോടിയായി ഈ സെക്ടറുകളിലെ നിക്ഷേപം അവർ കുറച്ചതായി കാണുന്നു. 1.45 ലക്ഷം കോടിയുടെ വില്പനയാണ് നടന്നത്. ഓയിൽ ആൻഡ് ഗ്യാസ്, സോഫ്റ്റ് വെയർ ആൻഡ് സർവീസസ്, വാഹനം, വാഹന ഘടകഭാഗങ്ങൾ, ലോഹം, ഖനനം തുടങ്ങിയ സെക്ടറുകളിൽ നിന്നും വ്യാപകമായി പിന്മാറ്റമുണ്ടായി.

സെപ്റ്റംബർ 30ലെ കണക്കുപ്രകാരം ബിഎസ്ഇ 500 സൂചികയിൽ ആറ് ഓഹരികളാണ് നിക്ഷേപകർ കൂടുതലായി കൈവശം വെച്ചിരിക്കുന്നതെന്നു കാണാം. എച്ച്ഡിഎഫ്സി (71.95ശതമാനം), സീ എന്റർടെയ്ന്മെന്റ്(57.18ശതമാനം), ആക്സിസ് ബാങ്ക് (54.53ശതമാനം), ശ്രീരാം ട്രാൻസ്പോർട്ട് ഫിനാൻസ് (53.67ശതമാനം)ഇൻഡസിൻഡ് ബാങ്ക് (51.44 ശതമാനം) എന്നിവയാണവ. നടപ്പ് പാദത്തിന്റെ തുടക്കംമുതൽ ഇൻഡസിൻഡ് ബാങ്കിന്റെ ഓഹരിയിലുണ്ടായി ഇടിവ് 16.50ശതമാനമാണ്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവക്ക് യഥാക്രമം 7.43ശതമാനവും 1.96ശതമാനവും നഷ്ടംനേരിട്ടു. അതേസമയം, ഇതേകാലയളവിൽ സീ എന്റർടെയ്ന്മെന്റ്, അപ്പോളോ ഹോസ്പിറ്റൽസ്, ശ്രീരാം ട്രാൻസ്പോർട് ഫിനാൻസ് എന്നിവ യഥാക്രമം 21.55ശതമാനം, 16.07ശതമാനം, 2.54ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.

ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്, ജൂബിലന്റ് ഫുഡ് വർക്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, പിവിആർ, ഇൻഫോ എഡ്ജ്, ഇന്ത്യൻ എനർജി എക്സ്ചേഞ്ച്, യുപിഎൽ എന്നിവയുടെ ഓഹരികൾ 35ശതമാനത്തിലേറെ വിദേശ നിക്ഷേപകരുടെ കൈവശമുണ്ട്. എന്തെങ്കിലും കാരണത്താൽ ഇവയിടെ വിഹിതം കുറച്ചാൽ ഓഹരികളിൽ കനത്ത സമ്മർദമുണ്ടായേക്കാമെന്നകാര്യം നിക്ഷേപകർ ശ്രദ്ധിക്കണ്ടതുണ്ട്.

തുടർച്ചയായ മാസങ്ങളിൽ പണപ്പെരുപ്പ സൂചിക ഉയരുന്നതിനാൽ 2022ൽ പലിശനിരക്കുകൾ ഉയർത്താൻ ഫെഡ് റിസർവ് തീരുമാനിച്ചത് വിദേശ നിക്ഷേപകരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. ആഗോള ഫണ്ടുകൾ രാജ്യത്തെ ബോണ്ട് വിപണിയിൽനിന്ന് വൻതോതിൽ പണംപിൻവലിക്കുന്നതിന് അത് കാരണമാകും.

അതേസമയം സാമ്പത്തിക വളർച്ചയോടൊപ്പം കോർപറേറ്റ് വരുമാനത്തിലും വർധനവുണ്ടാകുന്നതോടെ വിപണി വീണ്ടും പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് നിക്ഷേപലോകത്തിന്റെ പ്രതീക്ഷ. ലോകത്തിൽ ഏറ്റവുംവേഗത്തിൽ വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ വിദേശ നിക്ഷേപകരുടെ ഇഷ്ടനിക്ഷേപകേന്ദ്രമായി തുടരുമെന്നുതന്നെയാണ് വിലയിരുത്തൽ. ദീർഘകാല വളർച്ചാ സാധ്യതയുള്ള ഓഹരികളാകും അവരുടെ ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP