Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിൻഡൻബെർഗ് ഉയർത്തിയ വെല്ലുവിളി തൽക്കാലം അതിജീവിച്ച് അദാനി; അദാനി എന്റെർപ്രൈസസ് എഫ്.പി.ഒ ലക്ഷ്യം കണ്ടു; 20000 കോടി രൂപയുടെ ഓഹരി വിൽപ്പന ലക്ഷ്യമിട്ടത് വിജയം കണ്ടു; അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളർ നിക്ഷേപിച്ചത് നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം കൂട്ടി

ഹിൻഡൻബെർഗ് ഉയർത്തിയ വെല്ലുവിളി തൽക്കാലം അതിജീവിച്ച് അദാനി; അദാനി എന്റെർപ്രൈസസ് എഫ്.പി.ഒ ലക്ഷ്യം കണ്ടു; 20000 കോടി രൂപയുടെ ഓഹരി വിൽപ്പന ലക്ഷ്യമിട്ടത് വിജയം കണ്ടു; അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളർ നിക്ഷേപിച്ചത് നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം കൂട്ടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഹിൻഡൻബെർഗ് ഉയർത്തിയ വെല്ലുവിളി തൽക്കാലം അതിജീവിച്ചു അദാനി ഗ്രൂപ്പ്. അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ വിജയകമായി പൂർത്തിയാക്കി. ആദ്യദിനം പ്രതികരണം മോശമായിരുന്നുവെങ്കിലും മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ചൊവാഴ്ച ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായത് ഗ്രൂപ്പിന് ആശ്വാസമായി മാറുകയായിരുന്നു. മുഴുവൻ ഓഹരികളും വിറ്റുപോയി. 20000 കോടി രൂപയാണ് തുടർ ഓഹരി വിൽപനയിലൂടെ അദാനി എന്റർപ്രൈസസ് സമാഹരിച്ചത്.

ചൊവാഴ്ച ഉച്ചകഴിഞ്ഞതോടെ ഓഹരികൾക്ക് പൂർണായും അപേക്ഷകരായി. 4.55 കോടി ഓഹരികളാണ് എഫ്.പി.ഒയിൽ വിറ്റഴിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ആങ്കർ നിക്ഷേപകർക്കുള്ള ഭാഗം നേരത്തെതന്നെ സബ്സ്‌ക്രൈബ് ചെയ്തിരുന്നു. ഓഹരി വില എഫ്പിഒ പ്രൈസ് ബാൻഡിന് താഴെയെത്തിയതിനാൽ റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. അവർക്കായി നീക്കിവെച്ച് ഓഹരികളിൽ 11ശതമാനത്തിന് മാത്രമാണ് നിക്ഷേപകരെത്തിയത്. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ(ക്യുഐബി)ക്കായി നീക്കിവെച്ച 1.28 കോടി ഓഹരികൾക്ക് മികച്ച പ്രതികരണം ലഭിച്ചു. 1.61 കോടി ഓഹരികൾക്ക് അപേക്ഷ ലഭിച്ചു.

ഇഷ്യു തുടങ്ങുന്നതിന് മുമ്പേ, ആങ്കർ നിക്ഷേപകർ 6,000 കോടി രൂപ മൂല്യമുള്ള ഓഹരികൾ സബ്സ്‌ക്രൈബ് ചെയ്തിരുന്നു. അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളർ കൂടി ഈ വിഭാഗത്തിൽ നിക്ഷേപിച്ചു. ഇതോടെ ഈ വിഭാഗത്തിൽ 3.26 ശതമാനം അപേക്ഷകളെത്തി. ജീവനക്കാർക്കുള്ള വിഹിതത്തിൽ അപേക്ഷകൾ 52ശതമാനത്തിലൊതുങ്ങി.

അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബെർഗിന്റെ ആരോപണത്തെതുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ തുടർച്ചയായ ദിവസങ്ങളിൽ കനത്ത നഷ്ടംനേരിട്ടിരുന്നു. അദാനി എന്റർപ്രൈസസിന്റെ എഫ്പിഒയെയും അത് പ്രതിസന്ധിയിലാക്കി. ആദ്യദിനം പിന്നിട്ടപ്പോൾ ഒരു ശതമാനം മാത്രമായിരുന്നു സബ്സ്‌ക്രൈബ് ചെയ്തത്. രണ്ടാം ദിവസം മൂന്നു ശതമാനമായി. അബുദാബി ഇന്റെർണാഷണൽ ഹോൾഡിങ്‌സ് കമ്പനി 3200 കോടിയോളം രൂപ അദാനി എന്റെർപ്രൈസസിൽ നിക്ഷേപിക്കുമെന്ന് ഇന്ന് നടത്തിയ പ്രഖ്യാപനം നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം കൂട്ടിയെന്ന് ഓഹരിവിപണിയിലെ നേരിയ മുന്നേറ്റത്തിൽ നിന്നും വ്യക്തമായിരുന്നു.

അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനികളിലൊന്നായ അദാനി ഗ്രീനിന്റെ വിവിധ പദ്ധതികൾക്കായി പണം ചെലവഴിക്കാനും വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എക്സ്പ്രസ് വേകൾ നിർമ്മിക്കാനുമാണ് എഫ്പിഒ അവതരിപ്പിച്ചത്. അതിനിടെ ഓഹരി വിപണിയിൽ ഹിന്റൻബെർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നുണ്ടായ തിരിച്ചടികളിൽ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ തിരിച്ച് കയറുന്നതിന്റെ സൂചനകളും ഇന്ന് പുറത്ത് വന്നു.

ഗൗതം അദാനിയുടെ പത്തിൽ അഞ്ച് കമ്പനികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനി അതേസമയം ബ്ലൂംബർഗിന്റെ അഗോള അതിസമ്പന്നരുടെ പട്ടികയിൽ അദാനി ആദ്യ പത്തിൽ നിന്ന് പുറത്തായി. കനത്ത പ്രതിസന്ധി തുടരവേ ഇന്ന് വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് ഏറെ പ്രതീക്ഷയോടെയാണ് മുന്നേറിയത്. ഓഹരികൾ തകർന്നടിഞ്ഞ മൂന്ന് ദിവസത്തിനപ്പുറം ഇന്നലെ വരെ വൻ തകർച്ച നേരിട്ട അദാനി ട്രാൻസ്മിഷൻ കൂടി ഇന്ന് ലാഭത്തിൽ മുന്നോട്ട് പോവുകയാണ്.

ഓഹരി വിപണിയിലെ തുടർ തിരിച്ചടി അദാനിയുടെ ആസ്തിയിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ബ്ലൂം ബെർഗ് ബില്യണേഴ്‌സ് ഇന്റെക്‌സിൽ അദാനി ഗ്രൂപ്പ് 11ാം സ്ഥാനത്താണ് ഇപ്പോൾ അദാനിയുടെ സ്ഥാനം. ഓഹരി മൂല്യം കുറഞ്ഞതിനാൽ ഏതാണ്ട് 40 ശതമാനത്തോളം ഇടിവാണ് അദാനിയുടെ സമ്പത്തിൽ ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP