Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർത്ത്‌വൈൽ ഗ്യാസസും എ.ജെ ഗ്യാസസും കേരളത്തിൽ ഒന്നിക്കുന്നു

വർത്ത്‌വൈൽ ഗ്യാസസും എ.ജെ ഗ്യാസസും കേരളത്തിൽ ഒന്നിക്കുന്നു

കൊച്ചി: വർത്ത് വൈൽ ഗ്യാസസ് പ്രൈവറ്റ് ലിമിറ്റഡ് (ഡബ്ല്യൂ.ജി.പി.എൽ) ഷിക്കാഗോയിലെ ആന്റണി തോബിയാസ്, സ്റ്റീവൻ ജോൺ എന്നിവരുടെ കമ്പനിയായ എ.ജെ ഗ്യാസസുമായി കേരളത്തിൽ കൈകോർക്കുന്നു. കേരളത്തിലെ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് പെട്രോളിയം ബിസിനസ്സ് രംഗത്ത് മികച്ച പാരമ്പര്യമുള്ള ഇരുകമ്പനികളും ബൃഹത്തായ ഈ ഒത്തു ചേരലിന് തയ്യാറായിരിക്കുന്നത്. പങ്കാളികളായ എ.ജെ ഗ്യാസസ് വഴിയാകും ഡബ്ല്യൂ.ജി.പി.എൽ തങ്ങളുടെ ഉത്പ്പന്നങ്ങൾ കേരളത്തിൽ വിതരണം ചെയ്യുക. പങ്കാളിയായ രാജൻ ജോണിനായിരിക്കും കേരളത്തിലെ ഫ്രാഞ്ചൈസിയുടെ ചുമതല.

മാസ്റ്റർ ഫ്രാഞ്ചൈസി എന്ന നിലയിൽ എ.ജെ ഗ്യാസസ് ഡബ്ല്യൂ.ജി.പി.എല്ലിന് വേണ്ടി സംസ്ഥാനത്തുടനീളം ഡീലർമാരെ നിയമിച്ച് അതുവഴി ശക്തവും വിശ്വസ്തവുമായ ഒരു വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് സഹായിക്കും. 'ഞാൻ ഊർജ്ജ വ്യവസായം തുടങ്ങിയത് മുതൽ സ്വന്തം നാടായ കേരളത്തിൽ ബദൽ ഊർജ്ജ മാർഗ്ഗങ്ങൾ എത്തിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു,' മാസ്റ്റർ ഫ്രാഞ്ചൈസി എഗ്രിമെന്റ് അംഗീകരിച്ചു കൊണ്ട് തോബിയാസ് അഭിപ്രായപ്പെട്ടു.

അധികം വൈകാതെ തന്നെ സബ്‌സിഡി രഹിത എൽ.പി.ജി കേരളത്തിൽ തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഡബ്ല്യൂ.ജി.പി.എൽ. ഇതിനായി ബോട്ടിലിങ്, ലോജിസ്റ്റിക്‌സ്, റഗുലർ ഗ്യാസ് സപ്ലെ എന്നീ കാര്യങ്ങളിൽ ഉടമ്പടിയിൽ എത്തിയിട്ടുണ്ട്. രാജ്യാന്തര എനർജി സൊലൂഷൻസ് ദാതാക്കളായ അമേരിക്കയിലെ ടൂർസ് എനർജി കമ്പനിയുമായി ഡബ്ല്യൂ.ജി.പി.എല്ലിന് നിലവിൽ സാങ്കേതികവും തന്ത്രപരവുമായ പങ്കാളിത്തമുണ്ട്. ഡബ്ല്യൂ.ജി.പി.എല്ലിന്റെ സബ്‌സിഡി രഹിത എൽ.പി.ജിയായ 'മൈ ഗ്യാസ്' ആറ്, 15, 17 കിലോ സിലിണ്ടറുകളാണ് വിപണിയിലെത്തിക്കുന്നത്. 'ഡബ്ല്യൂ.ജി.പി.എല്ലും ഞാനും കേരളത്തിലെ ജനങ്ങൾക്ക് മേന്മയുള്ള ഇന്ധനമെന്ന കാഴ്ചപ്പാടാണ് പങ്കുവെക്കുന്നത്. എന്റെ സുഹൃത്തുക്കളും പരിചയക്കാരും വിശ്വസ്തവും ചെലവ് കുറഞ്ഞതുമായ ഇന്ധനമെന്ന ആവശ്യമുവായി ബുദ്ധിമുട്ടുന്നതിന് എനിക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. സബ്‌സിഡി രഹിത എൽ.പി.ജി എന്ന ഈ ആശയം അവരുടെ പ്രശ്‌നങ്ങൾക്കുള്ള മികച്ച ഒരു പരിഹാരമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,' തോബിയാസ് അഭിപ്രായപ്പെട്ടു.

'നിലവിൽ ഇന്ത്യൻ വിപണി എൽ.പി.ജി വിതരണത്തിന് സംസ്ഥാനങ്ങളെ ആശ്രയിച്ചു കൊണ്ടിരിക്കുകയാണ്. ശക്തമായ നടപടി ക്രമങ്ങൾ മൂലം കുടിയേറി താമസിക്കുന്ന അന്യ സംസ്ഥാനക്കാർക്ക് സബ്‌സിഡിയുള്ള എ.ൽപി.ജി ലഭിക്കുക ബുദ്ധിമുട്ടാണ്. ഇതിന് അറുതി വരുത്തുക എന്നതാണ് ഡബ്ല്യൂ.ജി.പി.എൽ ലക്ഷ്യമിടുന്നത്. വടക്കേ ഇന്ത്യയിലെ വിതരണ ശൃംഖല വളരെ വേഗത്തിൽ വ്യാപിപ്പിക്കാനാണ് ഡബ്ല്യൂ.ജി.പി.എൽ ശ്രമിക്കുന്നത്. മാസ്റ്റർ ഫ്രാഞ്ചൈസി എന്ന ഈ തന്ത്രപരമായ ഉടമ്പടി ഞങ്ങളുടെ സ്വാധീനം തെക്കേ ഇന്ത്യയിലും ശക്തമാക്കും. ഉപഭോക്താക്കളെ കഷ്ടപ്പെടുത്താതെ എത്രയും വേഗം മികച്ച ഗുണമേന്മയുള്ള ഇന്ധനം അവർക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാ ശ്രമങ്ങളും നടത്തുന്നത്.' ഡബ്ല്യൂ.ജി.പി.എൽ മാനേജിങ് ഡയറക്ടർ അക്ഷയ് ജെയിൻ അഭിപ്രായപ്പെട്ടു.

About WGPL

Worthwhile Gases Private Limited (WGPL) was incorporated in May 2014 to offer an efficient solution to bridge the conspicuous gap between demand and supply of non–subsidized Liquefied Petroleum Gas (LPG). It seeks to end the woes of h the domestic and commercial consumers as demand far outstrips supply in this segment.

Heeding to this burgeoning demand, WGPL took it upon itself to pitch and position itself as a 'parallel marketer' and would be tling and marketing its non–subsidised LPG under the brand name of 'my gas'. It will be presented in 6 kg and 15 kg cylinders IT has got into an alliance with Torus Energy Company (TEC), United States of America has been forged to get the latest available technical know–how and expertise from around the world.

For Editorial Enquiries: Senthil S / 9495262646 yq Anila Das / 9946457546
Siyahi – The Content & PR People yq Email:[email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP