Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് വർഷത്തിൽ അധികം വാഹന നികുതി കുടിശ്ശിക വരുത്തിയവർക്ക് ഒരു അവസരം; ഒറ്റത്തവണ തീർപ്പാക്കൽ ഡിസംബർ 31 വരെ

അഞ്ച് വർഷത്തിൽ അധികം വാഹന നികുതി കുടിശ്ശിക വരുത്തിയവർക്ക് ഒരു അവസരം; ഒറ്റത്തവണ തീർപ്പാക്കൽ ഡിസംബർ 31 വരെ

തിരുവനന്തപുരം: അഞ്ച് വർഷമോ അതിലധികമോ നികുതി കുടിശികയുള്ള മോട്ടോർ സൈക്കിൾ, മോട്ടോർ കാർ തുടങ്ങിയ നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ഓട്ടോറിക്ഷ, ടാക്‌സി തുടങ്ങിയ എല്ലാത്തരം ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും 2014 ഡിസംബർ 31 വരെയുള്ള കുടിശിക നികുതി അടച്ചുതീർക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഡിസംബർ 31 വരെ പ്രയോജനപ്പെടുത്താം.

ഇതനുസരിച്ച് ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് അവസാനത്തെ അഞ്ച് വർഷത്തെ നികുതി കുടിശികയുടെ ഇരുപത് ശതമാനവും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് മുപ്പത് ശതമാനവും ഒറ്റത്തവണ നികുതിയായി അടച്ചാൽ വാഹനങ്ങളുടെ 2014 ഡിസംബർ 31 വരെയുള്ള എല്ലാ നികുതി കുടിശികയും എഴുതിത്ത്തള്ളുന്നതാണ്. ഇത്തരത്തിൽ നികുതി കുടിശിക അടയ്ക്കുന്നതിന് വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, വെൽഫയർ ഫണ്ട് അടച്ച രസീത് തുടങ്ങിയ രേഖകളൊന്നും ഹാജരാക്കണ്ടേതില്ല.

മുൻപ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന വാഹനം മറ്റാർക്കെങ്കിലും വിറ്റുകഴിഞ്ഞശേഷം പേര് മാറ്റാതിരിക്കുകയോ വാഹനം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയോ വാഹനത്തെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് (ാ്‌സലൃമഹമ.ഴീ്.ശി) പരിശോധിച്ച് വാഹനത്തിന് അഞ്ച് വർഷത്തിൽ കൂടുതൽ നികുതി കുടിശിക ഉറപ്പ് വരുത്തുന്നപക്ഷം മേൽ പറഞ്ഞ സൗകര്യം പ്രയോജനപ്പെടുത്താവുന്നതും ഭാവിയിൽ ഉണ്ടാകാവുന്ന റവന്യൂ റിക്കവറി നടപടികളിൽ നിന്നും ഒഴിവാകാവുന്നതുമാണ്.

മാത്രമല്ല പ്രസ്തുത വാഹനത്തെ സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ നൂറ് രൂപ മുദ്രപ്പത്ത്രതിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കുകയാണെങ്കിൽ പ്രസ്തുത വാഹനത്തിന് ഭാവിയിൽ ഉണ്ടാകാവുന്ന നികുതി ബാധ്യതയിൽ നിന്നും വാഹന ഉടമകളെ ഒഴിവാക്കുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP