Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹി-ആഗ്ര അതിവേഗ ട്രയിനിൽ യാത്രക്കാരെ സഹായിക്കാൻ സുന്ദരിമാരും; വിമാനത്തിന് സമാനമായ ഭക്ഷണ വൈവിധ്യവും ലൈവ് ടിവിയും; ഗ്വാട്ടിമാൻ എക്സ്‌പ്രസിലെ വിശേഷങ്ങൾ ഇങ്ങനെ

ഡൽഹി-ആഗ്ര അതിവേഗ ട്രയിനിൽ യാത്രക്കാരെ സഹായിക്കാൻ സുന്ദരിമാരും; വിമാനത്തിന് സമാനമായ ഭക്ഷണ വൈവിധ്യവും ലൈവ് ടിവിയും; ഗ്വാട്ടിമാൻ എക്സ്‌പ്രസിലെ വിശേഷങ്ങൾ ഇങ്ങനെ

ന്യുഡൽഹി: വിമാനത്തിലേക്ക് യാത്രക്കാരെ സ്വീകരിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനുമായി എയർ ഹോസ്റ്റസുമാർ ഉള്ളതുപോലെ ട്രെയിനിൽ യാത്രക്കാരെ സ്വീകരിക്കുന്നതിന് ട്രെയിൻ ഹോസ്റ്റസുമാരെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഡൽഹി ആഗ്ര സർവ്വീസ് നടത്താൻ ഒരുങ്ങുന്ന അതിവേഗ ട്രെയിനായ ഗ്വാട്ടിമാൻ എക്സ്‌പ്രസിലാണ് ഈ അധിക സേവനങ്ങൾ ലഭിക്കുക. 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ അടുത്ത മാസം ഓടിത്തുടങ്ങും.

ഗ്വാട്ടിമാൻ എക്സ്‌പ്രസിൽ യാത്രക്കാർക്ക് വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ നൽകാനാണ് റെയിൽവേ തയ്യാറെടുക്കുന്നത്. വിമാനത്തിലേ പോലെ കാറ്ററിങ് സംവിധാനവും അവ യാത്രക്കാർക്ക് അരികിൽ എത്തുന്നതിന് ഹോസ്റ്റസുമാരെയും ഉൾപ്പെടുത്തും. ഹൈ പവർ എമർജൻസി ബ്രേക്കും, ഓട്ടോമാറ്റിക് ഫയർ അലേർട്ടും , പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റവുമെല്ലാം ട്രെയിനിനുണ്ട്. അതോടൊപ്പം ലൈവ് ടി.വി സംവിധാനവും ഗ്വാട്ടിമാൻ എക്സ്‌പ്രസിൽ ഉണ്ടാകും. ഇവയെല്ലാം റെയിൽവേ മന്ത്രി സുരേഷ് പ്രഭു റെയിൽവേ ബജറ്റിൽ പുതിയ സേവനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

200 കിലോ മീറ്റർ ദൂരം 105 മിനിറ്റ് കൊണ്ട് ഓടിയെത്തുകയാണ് ഈ തീവണ്ടിയുടെ ലക്ഷ്യം. അതായത് ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്ന് ആഗ്രയിലെത്താം. മണിക്കൂറിൽ 160 കിലോ മീറ്റർ വേഗതയിലാകും ഈ തീവണ്ടി കുതിച്ചു പായുക. ശതാബ്ദി തീവണ്ടികളേക്കാൾ ഇരുപത്തിയഞ്ച് ശതമാനം നിരക്ക് വർദ്ധനവ് ഈ തീവണ്ടിയിലുണ്ടാകും. എസി ചെയർകാറിൽ 690 രൂപയാകും നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസിൽ ഇത് 1365 രൂപയായിരിക്കും. ഇവിടെയാകും എയർ ഹോസ്റ്റസ് മാരുൾപ്പെടെയുള്ള അധിക സേവനം ലഭ്യമാകുക.

പന്ത്രണ്ട് കോച്ചുകളാകും പുതിയ തീവണ്ടിയുണ്ടാവുക. കാൺപൂർ-ഡൽഹി, ചണ്ഡിഗഡ്-ഡൽഹി, ഹൈദരാബാദ്-ചെന്നൈ, നാഗ്പൂർ-ബിലാസ്പൂർ, ഗോവ-മുംബൈ, നാഗ്പൂർ-സെക്കന്തരാബാദ് റൂട്ടിലും സമാനമായ ട്രെയൻ സർവ്വീസ് റെയിൽവേയുടെ പരിഗണനയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP