Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാസ്‌പോർട്ട് വിതരണം കാര്യക്ഷമമാക്കിയ ടാറ്റ കൺസൾട്ടൻസി ഇനി കാരുണ്യ ചികിൽസാ ഫണ്ടും വിതരണം ചെയ്യും; ചുവപ്പു നാട ഒഴിയുന്നത് പാവങ്ങൾക്ക് ഗുണകരമാകും; ശുപാർശക്കാർക്ക് ലഭിക്കുന്നതു തടയുമെന്ന് ഭയന്ന് നേതാക്കൾ രംഗത്ത്

പാസ്‌പോർട്ട് വിതരണം കാര്യക്ഷമമാക്കിയ ടാറ്റ കൺസൾട്ടൻസി ഇനി കാരുണ്യ ചികിൽസാ ഫണ്ടും വിതരണം ചെയ്യും; ചുവപ്പു നാട ഒഴിയുന്നത് പാവങ്ങൾക്ക് ഗുണകരമാകും; ശുപാർശക്കാർക്ക് ലഭിക്കുന്നതു തടയുമെന്ന് ഭയന്ന് നേതാക്കൾ രംഗത്ത്

തിരുവനന്തപുരം: കുത്തകയെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ജനോപകാരപ്രദമാണ് ടാറ്റയുടെ പ്രവർത്തനങ്ങൾ. സാങ്കേതികതയിൽ അടിസ്ഥാനമാക്കി അഴിമതി ഇല്ലായ്മ ചെയ്യുകയാണ് ടാറ്റാ കൺസൾട്ടൻസിയുടെ ലക്ഷ്യം.

പാസ്‌പോർട്ട് വിതരണം കാര്യക്ഷമമാക്കിയത് ഇവരുടെ പ്രയ്ത്‌ന ഫലമാണ്. ഈ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർധനരോഗികൾക്കു ചികിത്സാസഹായത്തിനായി കാരുണ്യ ഭാഗ്യക്കുറി വിൽപനയിലൂടെ ശേഖരിക്കുന്ന ഗുണഭോക്തൃ ഫണ്ടിന്റെ നടത്തിപ്പു ടാറ്റയ്ക്കു കൈമാറുന്നു. സംസ്ഥാന ഭാഗ്യക്കുറിയിലൂടെ പിരിഞ്ഞുകിട്ടുന്ന തുക ഇനി ടാറ്റാ കൺസൾട്ടൻസി സർവീസി(ടി.സി.എസ്)ലൂടെയേ അർഹരായ രോഗികളിലെത്തൂ. പദ്ധതി നടത്തിപ്പിനായി 38 കോടി രൂപ ടാറ്റാ കൺസൾട്ടൻസിക്കു സംസ്ഥാനസർക്കാർ കൈമാറും.

എന്നാൽ ഇഷ്ടക്കാർക്ക് സഹായം നൽകാനാകില്ലെന്ന തിരിച്ചറിവിൽ പ്രതിഷേധം വ്യാപകമാണ്. ഭാഗ്യക്കുറി വകുപ്പും രാഷ്ട്രീയ നേതാക്കളുമെല്ലാം ഇതിനെതിരെ രംഹത്തുണ്ട്. ബാർ കോഴക്കേസിൽ കെ.എം. മാണി ധനമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനുമുമ്പാണു ഫണ്ട് കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയത്. ഭാഗ്യക്കുറി വകുപ്പിലെ ഉന്നതരും ടി.സി.എസ്. അധികൃതരുമായി ഇതു സംബന്ധിച്ച ഒന്നാംഘട്ടചർച്ച ഒക്‌ടോബർ എട്ടിനു സെക്രട്ടേറിയറ്റിൽ നടന്നിരുന്നു. ടാറ്റാ കൺസൾട്ടൻസി സർവീസ് ഹൈദരാബാദ് കേന്ദ്രീരിച്ചു നടത്തുന്ന ആരോഗ്യശ്രീ പദ്ധതിയുടെ മാതൃകയിൽ കാരുണ്യയേയും മാറ്റാനാണ് ഉദ്ദേശ്യം. നിലവിൽ കെൽട്രോൺ രൂപകൽപന ചെയ്ത സോഫ്റ്റ്‌വേറാണു കാരുണ്യ പദ്ധതിക്ക് ഉപയോഗിക്കുന്നത്. ഇതു മാറ്റി ആരോഗ്യശ്രീയുടെ സോഫ്റ്റ്‌വേർ സ്ഥാപിക്കും.

സർക്കാർ മെഡിക്കൽ കോളജ്, സർക്കാർ ആശുപത്രി, അംഗീകാരമുള്ള സ്വകാര്യാശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ കേസ് റിപ്പോർട്ട് പ്രകാരമാണു ജില്ലാ കലക്ടർ ചെയർമാനായ സമിതി രജിസ്റ്റർ നമ്പറിട്ട്, നെറ്റ്‌വർക് മുഖേന തിരുവനന്തപുരം പട്ടത്തെ കാരുണ്യ ഹെഡ് ഓഫീസിലേക്കു ധനസഹായശിപാർശ നൽകുന്നത്. എന്നാൽ ടി.സി.എസിന്റെ പക്കൽ കാരുണ്യ പദ്ധതി എത്തുന്നതോടെ അവർ തെരഞ്ഞെടുത്ത ആശുപത്രികളിൽ നിയമിക്കുന്ന ഡോക്ടർമാരുടെ റിപ്പോർട്ട് പ്രകാരമാകും തുടർനടപടി. ഇതോടെ രാഷ്ട്രീയക്കാരുടെ ശുപാർശക്കത്ത് അപ്രസക്തമാകും.

ഇതിനകം 1,11,000 നിർധനരോഗികൾക്ക് 800 കോടിയിലധികം രൂപ കാരുണ്യ ചികിത്സാസഹായമായി നൽകിയിട്ടുണ്ട്. പദ്ധതിയിൽ പങ്കാളികളാകാൻ തയാറുള്ള ആശുപത്രികളുടെ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. മുമ്പു കാരുണ്യ ബെനവലന്റ് ഫണ്ട് സംസ്ഥാനതലയോഗത്തിൽ ഇതുസംബന്ധിച്ചു തീർപ്പുണ്ടാകുമായിരുന്നു. ഇതിനെല്ലാം ഉടൻ പരിഹാരം കണ്ടെത്താനാകും ടാറ്റാ കൺസെൾട്ടൻസിയുടെ ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP