Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാതാളത്തോളം വിലയിടിഞ്ഞപ്പോൾ വില കുറയ്ക്കാതെ കാത്തു സൂക്ഷിച്ച സർക്കാർ രാജ്യാന്തര വില ഉയർന്നപ്പോൾ മത്സരിച്ച് വില ഉയർത്തുന്നു; ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില ഇന്നലെ 80 കടന്നു; ഇങ്ങനെ പോയാൽ ഈ വർഷം 100 കടക്കുമെന്ന് റിപ്പോർട്ടുകൾ; കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ കഠിന ദിനങ്ങൾ

പാതാളത്തോളം വിലയിടിഞ്ഞപ്പോൾ വില കുറയ്ക്കാതെ കാത്തു സൂക്ഷിച്ച സർക്കാർ രാജ്യാന്തര വില ഉയർന്നപ്പോൾ മത്സരിച്ച് വില ഉയർത്തുന്നു; ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില ഇന്നലെ 80 കടന്നു; ഇങ്ങനെ പോയാൽ ഈ വർഷം 100 കടക്കുമെന്ന് റിപ്പോർട്ടുകൾ; കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ കഠിന ദിനങ്ങൾ

മുംബൈ: പെട്രോളിന്റെ വില പാതാളത്തളം ഇടിഞ്ഞിട്ടും വില കുറയ്ക്കാതെ എണ്ണ കമ്പനികൾക്കു വേണ്ടി സ്തുതി പാടിയ സർക്കാർ രാജ്യാന്തര വിപണിയിൽ പെട്രോളിന്റെ വില ഉയർന്നതോടെ മത്സരിച്ച് വില ഉയർത്തുകയാണ്. പെട്രോളിന്റെ വില ഇന്നലെ 80 രൂപയിൽ എത്തി. 2014ന് ശേഷം ഇതാദ്യമായാണ് പെട്രോളിന്റെ വില 80ൽ എത്തുന്നത്.

മുംബൈയിലാണ് പെട്രോൾ വില കുതിച്ചുയർന്നത്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 മായി. ഡൽഹിയിൽ പെട്രോളിന് വില 72.23 രൂപയാണ്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില നാൾക്കുനാൾ വർധിക്കുന്നതാണ് ഇന്ത്യയിലും വിലയിൽ കുതിച്ചു ചാട്ടമുണ്ടാകാൻ കാരണമായത്.

അധികം വൈകാതെ കേരളത്തിലും പെട്രോൾ വില 80ൽ എത്തും. വില കുത്തനേ കൂടുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരുകയാണ്. ജിഎസ്ടിയുടെ പരിധിയിൽ പെട്രോൾ-ഡീസൽ വില ചേർക്കുന്നതിനെ പല സംസ്ഥാനങ്ങളും എതിർക്കുകയാണ്. അങ്ങിനെയായാൽ വില വീണ്ടും കൂടുമെന്നാണ് കണക്കു കൂട്ടൽ.

രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന് ഇപ്പോഴും ബാരലിന് 68 ഡോളറാണ് വില. അധികം വൈകാതെ കേരളത്തിലും വില 80 ലേക്ക് എത്തിയേക്കും. അടുത്ത ജിഎസ്ടി കൗൺസിൽ യോഗം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നത് ചർച്ചചെയ്യാനിരിക്കെയാണ് വില 80 ലേക്ക് എത്തുന്നത്.

ജി.എസ്.ടി ഏർപ്പെടുത്തുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയിൽ വില നിയന്ത്രണാതീതാമയി ഉയരുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും കാണുന്നതെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രദാൻ പറഞ്ഞു.

പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏർപ്പെടുത്തിയാൽ എക്‌സൈസ് ഡ്യൂട്ടിയും വാറ്റും ഒഴിവാക്കാൻ സാധിച്ചേക്കും. അങ്ങനെയായാൽ പരമാവധി നികുതി 28 ശതമാനമാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP