Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ കാർഡുമായി ഇന്ത്യയിലെ ഏത് പൊതു വാഹനങ്ങളിലും യാത്ര ചെയ്യാം; സംസ്ഥാന വ്യത്യാസമില്ലാതെ മെട്രോകളിലും ട്രെയിനുകളിലും ബസുകളിലും യാത്ര ഉറപ്പിക്കാവുന്ന വൺ നേഷൻ വൺ കാർഡ് പുറത്തിറക്കി മോദി; ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് മോഡലിൽ ഇന്ത്യ പുറത്തിറക്കിയ പാൻ ഇന്ത്യ-ട്രാവൽ കാർഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഈ കാർഡുമായി ഇന്ത്യയിലെ ഏത് പൊതു വാഹനങ്ങളിലും യാത്ര ചെയ്യാം; സംസ്ഥാന വ്യത്യാസമില്ലാതെ മെട്രോകളിലും ട്രെയിനുകളിലും ബസുകളിലും യാത്ര ഉറപ്പിക്കാവുന്ന വൺ നേഷൻ വൺ കാർഡ് പുറത്തിറക്കി മോദി; ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് മോഡലിൽ ഇന്ത്യ പുറത്തിറക്കിയ പാൻ ഇന്ത്യ-ട്രാവൽ കാർഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിന് ഇനി ഒരൊറ്റ കാർഡ് മതി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പുറതത്തിറക്കിയ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) ഉപയോഗിച്ച് രാജ്യത്തെ ഏത് സംസ്ഥാനത്തെയും പൊതുഗതാഗതമാർഗങ്ങൾ ഉപയോഗിക്കാനാകും. ഡെബിറ്റ്-ക്രെഡിറ്റ് മാതൃകയിലുള്ള സ്മാർട്ട് കാർഡാണിത്. ഏത് പൊതു ഗതാഗത സംവിധാനത്തിനും പണമടക്കുന്നതിന് ഈ കാർഡ് ഉപയോഗിക്കാനാവും.

വിവിധ സംസ്ഥാനങ്ങളിലെ ബസ്, മെട്രോ, ട്രെയിൻ, ടോൾ, പാർക്കിങ് എന്നിവയ്ക്കുപുറമെ സാധനങ്ങൾ വാങ്ങുന്നതിനും ഈ കാർഡ് മതിയാകും. ഒരു രാജ്യം ഒരു കാർഡ് എന്ന മാതൃകയിലാകും ഇത് പ്രയോജനപ്പെടുക. ഇത്തരമൊരു കാർഡ് സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു 2006 മുതൽ കേന്ദ്ര നഗരമന്ത്രാലയം. നാഷണൽ അർബൻ ട്രാൻസ്‌പോർട്ട് പോളിസിയുടെ ഭാഗമായാണ് പൊതു കാർഡ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

അഹമ്മബാദിൽ നടന്ന പൊതുയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഡ് പുറത്തിറക്കിയത്. സ്വീകാർ എന്ന പേരിലാണ് ഈ കാർഡുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇതുപയോഗിച്ച് പേയ്‌മെന്റ് നടത്തന്ന സംവിധാനത്തിന് സ്വാഗത് എന്നാണ് പേര്. ഈ സംവിധാനം രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മറ്റ് പൊതുഗതാഗത കേന്ദ്രങ്ങളിലും ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിലെ പി.ഒ.എസ്. സംവിധാനത്തിലുള്ള പോരായ്മകൾ പരിഹരിച്ചാണ് സ്വീകാറും സ്വാഗതും രൂപകല്പന ചെയ്തിട്ടുള്ളത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിലാണ് എൻസിഎംസി രൂപകല്പന ചെയ്തിട്ടുള്ളത്. പി.ഒ.എസ്. മെഷീന് സമാനമായ സ്വാഗത് മെഷിനുകൾ കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ഭെൽ) ആണ് നിർമ്മിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് മെട്രോ, സബർബൻ ട്രെയിൻ, പാർക്കിങ്, ടോൾ തുടങ്ങി ഏത് സംസ്ഥാനത്തെയും സേനവങ്ങൾ ലഭ്യമാക്കാനാകുമെന്ന് നഗരവികസന മന്ത്രാലയം സെക്രട്ടറി ദുർഗ ശങ്കർ മിശ്ര പറഞ്ഞു.

ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകളുടെ മാതൃകയിൽ എല്ലാ പൊതു, സ്വകാര്യ ബാങ്കുകൾക്കും ഈ കാർഡ് വിതരണം ചൈയ്യാനാകും. ഈ കാർഡുകൾക്ക് കേന്ദ്രീകൃതമായ ഒരു സംവിധാനമുണ്ടാകും. അതനുസരിച്ചുള്ള ബില്ലിങ് രീതിയാകും പിന്തുടരുക. വവിധ ആവശ്യങ്ങൾക്കായി പല കാർഡുകൾ കൊണ്ടുനടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിത് നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡിസംബറിൽ ഡൽഹിയിലുള്ളവർക്ക് ഉപയോഗിക്കുന്നതിന് കോമൺ മൊബിലിറ്റി കാർഡ് ആം ആദ്മി സർക്കാർ നടപ്പാക്കിയിരുന്നു. അതേ മാതൃകയിലാണ് ഇതും പ്രവർത്തിക്കുക.

എൻസിഎംസി കാർഡ് നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര നഗരവികസനമന്ത്രാലയം 2014ൽ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ, സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്, നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ, ധനകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ അടങ്ങിയതായിരുന്നു വിദഗ്ധ സമിതി. ഇതിന്റെ നിർദ്ദേശമനുസരിച്ച് ആഗോള തലത്തിൽ പ്രചാരത്തിലുള്ള ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡ് തയ്യാറാക്കാൻ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകളുടെ മാതൃകയിൽ ബാങ്കുകൾ തന്നെയാണ് ഈ കാർഡുകളും വിതരണം ചെയ്യുന്നത്. ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇതുപയോഗിച്ച് ഉപഭോക്താവിന് ഇടപാട് നടത്താനാവും. സീസൺ ടിക്കറ്റുകൾ പോലുള്ള ആവശ്യങ്ങൾക്കും പകരമായി കാർഡ് ഉപയോഗിക്കാനാകും. ബാങ്കുമുഖേന നൽകുന്ന കാർഡായതിനാൽ പണം നഷ്ടപ്പെടാനുള്ള സാധ്യതയും വിരളമാണെന്ന് മന്ത്രാലയം അധികൃതർ പറയുന്നു.

ഡൽഹി മെട്രോ റെയിൽ കോർപറേഷനുമായി ചേർന്ന് ഇതിന്റെ പൈലറ്റ് പദ്ധതിക്ക് കേന്ദ്രം ജനുവരി 31-ന് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഡിഎംആർസി സ്റ്റേഷനുകളിൽ എൻസിഎംസി ഗേറ്റുകൾ സ്ഥാപിക്കുകയും ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ അവസരമൊരുക്കുകുയം ചെയ്തു. സി.ഡി.എ.സി, ബെൽ, നാഷണൽ പേയ്‌മെന്റ് കോർപറേഷൻ, എസ്.ബി.ഐ. എന്നിവയുമായി ചേർന്നാണ് പൈലറ്റ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. ചില മെട്രോ സ്‌റ്റേഷനുകളിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ എൻസിഎംസി ഇപ്പോൾ ഉപയോഗിക്കുന്നത്. വൈകാതെ എല്ലാ സ്‌റ്റേഷനുകളിലും ഇത് നടപ്പാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP