Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളിയാഴ്ച മുതൽ ഭൂമിക്ക് 10 ശതമാനം ന്യായ വില വർദ്ധിക്കുന്നു; വ്യാഴാഴ്ച രജിസ്റ്റർ ചെയ്തത് എണ്ണായിരത്തോളം ആധാരങ്ങൾ; ട്രഷറിയിൽ നിന്ന് ചെലവിട്ടത് 1000 കോടിയോളം; മാർച്ചിൽ റെക്കോഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത് എന്നും ധനമന്ത്രി

വെള്ളിയാഴ്ച മുതൽ ഭൂമിക്ക് 10 ശതമാനം ന്യായ വില വർദ്ധിക്കുന്നു; വ്യാഴാഴ്ച രജിസ്റ്റർ ചെയ്തത് എണ്ണായിരത്തോളം ആധാരങ്ങൾ; ട്രഷറിയിൽ  നിന്ന് ചെലവിട്ടത് 1000 കോടിയോളം; മാർച്ചിൽ റെക്കോഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത് എന്നും ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ട്രഷികളിൽ വൻതിരക്ക്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എകദേശം എല്ലാ പേയ്മെന്റുകളും നൽകിയാണ് ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. വ്യാഴാഴ്ച മാത്രം 1000 കോടിയോളം രൂപയാണ് ട്രഷറി ചെലവിട്ടത്.

വെള്ളിയാഴ്ച മുതൽ ഭൂമി ന്യായവില 10% വർധിക്കുന്നതു കാരണം കുറഞ്ഞ നിരക്കിൽ ഭൂമി രജിസ്റ്റർ ചെയ്യാൻ എണ്ണായിരത്തോളം ആധാരങ്ങളാണ് ഇന്നു വിവിധ സബ് രജിസ്റ്റ്രാർ ഓഫിസുകളിലായി എത്തിയത്. സാധാരണ ഒരു ദിവസം ശരാശരി 4000 ആധാരങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നത്.

നികുതി, ഫിറ്റ്‌നസ്, റജിസ്‌ട്രേഷൻ ചെലവുകൾ ഏപ്രിൽ ഒന്നു മുതൽ കൂടുന്നതിനാൽ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ പൂർത്തിയാക്കാനും വലിയ തിരക്കായിരുന്നു.

മാർച്ച് മാസം റെക്കോർഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയത്. 22,000 കോടി രൂപയുടെ ബില്ലുകളും ചെക്കുകളുമാണ് ട്രഷറിയിൽ നിന്നും മാറി നൽകിയത്. അവസാന അഞ്ചു ദിവസങ്ങളിൽ മാത്രം ഏകദേശം 8000 കോടി രൂപയാണ് ട്രഷറിയിൽ നിന്ന് വിതരണം ചെയ്തത്.

വെല്ലുവിളികൾക്കിടയിലും സംസ്ഥാന പ്ലാൻ ചെലവുകൾ നൂറു ശതമാനത്തിനടുത്ത് എത്തി. സംസ്ഥാന പ്ലാൻ അടങ്കൽ 20,330 കോടി രൂപയായിരുന്നു. വൈകുന്നേരം ഏഴു മണി വരെ 19721.79 കോടി രൂപയുടെ ബില്ലുകൾ പാസാക്കി നൽകികഴിഞ്ഞു. അതായത് 97 ശതമാനം ചെലവഴിച്ചു കഴിഞ്ഞു. ഈ വർഷത്തെ മാത്രം പ്ലാൻ ചെലവുകൾ 85.81 ശതമാനം കടന്നു

ഏകദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങളും നൂറു ശതമാനത്തിലേറെ ചെലവാക്കിയ വർഷമാണ് കടന്നു പോകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ എസ്റ്റിമേറ്റ് 7280 കോടി രൂപയായിരുന്നു. ഇന്ന് വൈകുന്നേരം ഏഴു മണി വരെ 7822.27 കോടി രൂപയുടെ ബില്ലുകൾ പാസാക്കി നൽകികഴിഞ്ഞു. അതായത് 107.5 ശതമാനം ചെലവ് !നിലവിൽ ടോക്കൺ നൽകിയിരിക്കുന്ന ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ തുക വിതരണം പൂർത്തിയാകുമ്പോൾ ചെലവ് ഇനിയും വർദ്ധിക്കും.

സാങ്കേതിക കാരണങ്ങളാൽ തദ്ദേശ സ്ഥാപനങ്ങളുടെ ഗ്യാപ് ഫണ്ടിന്റേയും ക്യാരി ഓവർ ചെയ്ത ചെലവുകളുടെ ആദ്യ ഗഡുവിന്റേയും ബില്ലുകൾ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമൂണ്ടായി .തദ്ദേശ സ്ഥാപനങ്ങളുടെ ഈ ബില്ലുകൾ അടുത്ത സാമ്പത്തിക വർഷം ആദ്യം തന്നെ പാസാക്കി നൽകുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP