Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മടങ്ങി വരവിന് ഒരുങ്ങി ജെറ്റ് എയർവേസ്; അടുത്ത മാർച്ചോടെ സർവീസ് പുനഃരാരംഭിച്ചേക്കും; മുൻപുണ്ടായിരുന്ന ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങൾക്കും പുറമേ രാജ്യാന്തര തലത്തിലും സർവീസ് നടത്താനൊരുങ്ങി പുതിയ നേതൃത്വം

മടങ്ങി വരവിന് ഒരുങ്ങി ജെറ്റ് എയർവേസ്; അടുത്ത മാർച്ചോടെ സർവീസ് പുനഃരാരംഭിച്ചേക്കും; മുൻപുണ്ടായിരുന്ന ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങൾക്കും പുറമേ രാജ്യാന്തര തലത്തിലും സർവീസ് നടത്താനൊരുങ്ങി പുതിയ നേതൃത്വം

സ്വന്തം ലേഖകൻ

ദുബായ്: കടഭാരത്താൽ ചിറകൊടിഞ്ഞ ജെറ്റ് എയർവേയ്‌സ് മടങ്ങി വരാൻ ഒരുങ്ങുന്നു. 2019ൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേസ് 2021 മാർച്ചോടെ മടങ്ങിവരാനാണ് പദ്ധതി ഇടുന്നത്.  സർവ്വീസ് പുനഃരാരംഭിക്കുന്ന ജെറ്റ് എയർവെയ്‌സ് 2.0 എല്ലാ ആഭ്യന്തര സ്ലോട്ടുകളും പ്രവർത്തിപ്പിച്ച് ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ ഹബുകൾ തിരിച്ചുപിടിക്കാനാണ് ഒരുങ്ങുന്നതെന്ന് കമ്പനിയുടെ പുതിയ നേതൃത്വം അറിയിച്ചു. ടയർ 2, 3 നഗരങ്ങളിലെ ഉപ ഹബ്ബുകളും ജെറ്റിന്റെ ലക്ഷ്യങ്ങളിലുണ്ട്.

എഇയിലെ വൻ വ്യവസായി മുരാരി ലാൽ ജലാൻ നേതൃത്വം നൽകുന്ന കൺസോർഷ്യം ജെറ്റ് എയർവേസിനെ ഏറ്റെടുത്തതോടെയാണ് കമ്പനിയുടെ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറക് മുളച്ചത്. മുരാരി ലാൽ ജലാാനും ബ്രട്ടിഷ് കമ്പനിയായ കൽറോക് ക്യപ്പിറ്റൽസും ചേർന്നുള്ള കൺസോർഷ്യം ആയിരം കോടി ചെലവിലാണ് ജെറ്റ് എയർവേസിനെ ഏറ്റെടുത്തത്.

മുൻപുണ്ടായിരുന്ന ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിൽ നിന്നും പുറമേ രാജ്യാന്തര തലത്തിലും സർവീസ് നടത്താനാണ് പദ്ധതി. സർവ്വീസ് നടത്താൻ ഉദ്ദേശിക്കുന്ന ടയർ 2, 3 എന്നിവയിലെ ഉപ-ഹബുകൾ സംബന്ധിച്ച പദ്ധതിക്കായി കൃത്യമായ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും, ഇന്ത്യയിലെ മൂന്ന് മഹാനഗരങ്ങളായിരിക്കും പ്രധാന കേന്ദ്രങ്ങളെന്ന് ഉടമകൾ വ്യക്തമാക്കി. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവയാണ് പ്രധാന നഗരങ്ങൾ.

പുനരുദ്ധാരണ പദ്ധതികൾക്ക് ജെറ്റ് എയവേയ്‌സ് കമ്മിറ്റി അംഗീകാരം നൽകി. കടബാധ്യത കൈകാര്യം ചെയ്യുന്ന നാഷനൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) അനുമതി കൂടി ലഭിച്ചാൽ അടുത്ത വർഷം മാർച്ചോടെ പ്രവർത്തനം പുനരാരംഭിക്കാനാണ് ആലോചന. ആദ്യ രണ്ടുവർഷം 380 കോടി രൂപയും പിന്നീട് മൂന്നു മുതൽ അഞ്ചുവർഷത്തിനിടെ 580 കോടി രൂപയും ചെലവിടാനാണ് പദ്ധതി.

മുംബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനയായ ജെറ്റ് എയർവേസ് കഴിഞ്ഞ വർഷം ഏപ്രിലിലാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയത്. മുൻപത്തെപോലെ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു എന്നിങ്ങനെ പ്രധാന മൂന്നു കേന്ദ്രങ്ങൾ തന്നെയുണ്ടാകും. ഇതിനൊപ്പം ചെറുപട്ടണങ്ങളിൽ ചെറിയ ഹബ്ബുകൾ കൂടി തുടങ്ങാനും ചരക്കു വിമാന സർവീസ് തുടങ്ങാനും കൺസോർഷ്യത്തിന്റെ പുനരുദ്ധാരണ പദ്ധതിയിൽ ആലോചനയുണ്ട്.

യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവെയ്സ് 2019 ഏപ്രിലിൽ പാപ്പരത്തത്തിനായി അപേക്ഷ നൽകി. ഒരിക്കൽ 120 വിമാനങ്ങളുള്ള ശക്തമായ എയർലൈനിന് ഇന്ന് അവശേഷിക്കുന്നത് ആറ് ബോയിങ് 777-300 വിമാനങ്ങളും മൂന്ന് 737-800 വിമാനങ്ങളും രണ്ട് എയർബസ് എ 330 വിമാനങ്ങളുമാണ്. ആഭ്യന്തര, അന്തർദ്ദേശീയ എയർപോർട്ട് സ്ലോട്ടുകൾ മുറുകെ പിടിക്കുന്നതിനും കാരിയർ സേവനത്തിലേക്ക് മടങ്ങിവരുന്നതിനും ഇത് സഹായിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP