Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

50 രൂപക്ക് ഒരു ജിബി ഡാറ്റ; മൂന്നുമാസത്തേക്ക് വോയ്‌സ് കോളുകളും 4ജി സർവീസും സൗജന്യം; വിപണിയിൽ ആധിപത്യം കുറിക്കാനൊരുങ്ങി ജിയോ; ആശങ്കയിൽ മറ്റു സേവന ദാതാക്കൾ

50 രൂപക്ക് ഒരു ജിബി ഡാറ്റ; മൂന്നുമാസത്തേക്ക് വോയ്‌സ് കോളുകളും 4ജി സർവീസും സൗജന്യം; വിപണിയിൽ ആധിപത്യം കുറിക്കാനൊരുങ്ങി ജിയോ; ആശങ്കയിൽ മറ്റു സേവന  ദാതാക്കൾ

ന്യൂഡൽഹി: ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലികോം സേവനങ്ങൾ ഉപഭോക്താക്കൾ നൽകികൊണ്ട് റിലയൻസ് പുതിയ സംരംഭമായ ജിയോ ഫോർജി അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് റിലയൻസ് ടെലികോം ചെയർമാനായ മുകേഷ് അബാംനി ജിയോ ഇൻഫോകോം അവതരിപ്പിച്ചത്. മൂന്നുമാസത്തേക്ക് സൗജന്യ സേവനങ്ങളാണ് പുതിയ പ്രഖ്യാപനത്തിലുള്ളത്.

ഫോർജി ഇന്റർനെറ് ഡാറ്റ ഇന്ത്യയിലെ മറ്റു മൊബൈൽ സേവന ദാതാക്കൾക്ക് നൽകുന്നതിന്റെ പത്തിലൊന്ന് ചാർജിനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒരു ജി.ബി അതിവേഗ ഇൻർനെറ്റ് ഡാറ്റ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുക. ഒരു എം.ബി ഇൻർനെറ്റ് അഞ്ചുപൈസ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. വിദ്യാർത്ഥികൾക്ക് 25 ശതമാനം അധിക ഡാറ്റ താരിഫ് നൽകും. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഇൻർനെറ്റ് ഡാറ്റാ നിരക്കാണെന്ന് പറയുന്നു. ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളെക്കാൾ റിലയൻസിനെ ഉയർത്തുകയാണ് ജിയോയിലൂടെ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

ജിയോ ഉപഭോക്താക്കൾക്ക് എല്ലാ വോയ്‌സ്‌കോൾ തികച്ചു ഫ്രീയാകും. ഇന്ത്യയിലെവിടെയും റോമിങ് നിരക്കില്ലാതെ ജിയോ സേവനം ഉപയോഗിക്കാനാവും. 3,000 രൂപക്ക് ലഭിക്കുന്ന ജിയോയുടെ ലൈഫ് ഹാൻഡ്‌സെറ്റ് ഫോർ ജി സേവനം സൗജന്യമായി നൽകുന്നതാണ്. സാംസങ് ഫോണുകളുടെ തിരഞ്ഞെടുത്ത മോഡലുകളിലും ജിയോ 4ജി സേവനം സൗജന്യമായി ലഭിക്കും. സെപ്റ്റംബർ അഞ്ചു മുതൽ ജിയോ സേവനങ്ങൾ ലഭ്യമാകുമെന്നും മുകേഷ് അംബാനി അറിയിച്ചു.
രാജ്യത്തെ 30,000 സ്‌കൂളുകളിലുംകോളജുകളിലും സൗജന്യമായി അതിവേഗ വൈഫൈ കണക്ഷൻ നൽകും. അതിവേഗ ഇന്റർനെറ്റ് ഉപയോഗം ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകികൊണ്ട് ഡിജിറ്റൽ ജീവിതത്തിനാണ് ജിയോ തുടക്കമിടുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു. സെപ്റ്റംബർ അഞ്ചു മുതൽ ഡിസംബർ ഒന്നുവരെ വോയ്‌സ്‌കാൾ, ഇൻർനെറ്റ് ഡാറ്റ, വിഡിയോ,ആപ്പുകൾ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും വെൽകം ഓഫറായി സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭിക്കും.

അഞ്ചുലക്ഷം ആക്ടിവേഷൻ ഔട്ട്‌ലെറ്റുകളും 10 ലക്ഷം റീചാർജ്ജ് ഔട്ട്‌ലറ്റുകളുമാണ് ജിയോ തുറക്കുന്നത്. എല്ലാ ഔട്ട്‌ലെറ്റുകളും തൽസമയം ഇന്ത്യയിലെമ്പാടുമുള്ള 1,072 ജിയോ ഓഫീസുകളുമായി ബന്ധപ്പെടുത്തിയിരിക്കും.ഇതോടെ നിലവിലുള്ള മറ്റു 4ജി സേവനങ്ങളെക്കാൾ അതിദൂരം മുന്നിലായിരിക്കും ജിയോയുടെ സ്ഥാനം.

കഴിഞ്ഞ ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കപ്പെട്ട ജിയോയ്ക്ക് ഇപ്പോൾ 15 ലക്ഷം ഉപയോക്താക്കളുണ്ട്. റിലയൻസ് ജീവനക്കാർ, കച്ചവടക്കാർ, മറ്റു സഹയാത്രികർ തുടങ്ങിയവരടങ്ങിയ ചെറിയൊരു വൃത്തത്തിനുള്ളിൽ പരസ്യങ്ങളും മറ്റ് പ്രചാരവേലകളും ഇല്ലാതെയാണ് ഇത്. പ്രതിമാസം ഡാറ്റ-വോയ്‌സ് കോൾ ഉപയോഗം ശരാശരി 26 ജിബിയും ഉപയോഗ സമയം 355 മിനിട്ടുമാണ്. പരീക്ഷണാടിസ്ഥാനത്തിൽ നിലവിലുള്ള കണക്ഷനുകൾ മുൻനിർത്തിയുള്ള കണക്കാണിത്.

സൗജന്യ സേവനങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ ഇൻർനെറ്റ് ഡാറ്റയും നൽകി ജിയോ വിപണിയിൽ ആധിപത്യം കുറിക്കാനൊരുങ്ങുമ്പോൾ മറ്റ് കമ്പനികളും നിരക്കുകൾ കുറക്കാൻ നിർബന്ധിതരാവുകയാണ്. വിപണിയിലെ മത്സരത്തിൽ കിടപിടിക്കാൻ ഇന്ത്യയിലെ മുൻനിര മൊബൈൽ സേവന ദാതാക്കളായ എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ കമ്പനികൾ ഡാറ്റയുടെയും വോയ്‌സ് കോളിന്റെയും നിരക്ക് കുത്തനെ കുറച്ചുകൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP