Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നീണ്ട ക്യൂ പേടിച്ച് വെബ്‌ചെക്ക് ഇൻ ചെയ്യാമെന്ന് കരുതിയാൽ അതിനും കൊടുക്കണം ഇനി പണം; ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന എല്ലാ സീറ്റുകൾക്കും ഫീസ് ഏർപ്പെടുത്തി ഇൻഡിഗോ എയർലൈൻസ്; ഇൻഡിഗോയുടെ വഴിയേ പോകാനൊരുങ്ങി മറ്റു ആഭ്യന്തര ബജറ്റ് വിമാനസർവീസുകളും

നീണ്ട ക്യൂ പേടിച്ച് വെബ്‌ചെക്ക് ഇൻ ചെയ്യാമെന്ന് കരുതിയാൽ അതിനും കൊടുക്കണം ഇനി പണം;  ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന എല്ലാ സീറ്റുകൾക്കും ഫീസ് ഏർപ്പെടുത്തി ഇൻഡിഗോ എയർലൈൻസ്; ഇൻഡിഗോയുടെ വഴിയേ പോകാനൊരുങ്ങി മറ്റു ആഭ്യന്തര ബജറ്റ് വിമാനസർവീസുകളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ ഒഴിവാക്കാൻ, വെബ് ചെക്ക് ഇൻ നടത്തുന്ന ഇൻഡിഗോ യാത്രികർ ഇനി ഈ സേവനത്തിനും പണം നൽകേണ്ടി വരും. ഓൺലൈൻ വഴി യാത്രികർ മുൻകൂട്ടി ബുക്ക് ചെയ്യുന്ന എല്ലാ സീറ്റുകൾക്കും ഇത്തരത്തിൽ തുക ഈടാക്കും.

ഇൻഡിഗോ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളിൽ, സീറ്റ് സെലക്ഷൻ ചാർജുകൾ ഇപ്രകാരമാണ്: 1,12 13 വരിയിലെ എല്ലാ സീറ്റിനും 600 രൂപ ഈടാക്കും. രണ്ടുമുതൽ 10 വരെ 300 രൂപ. 11 ാം വരിയിലെ ഏതുസീറ്റിനും, 14 മുതല് 20 വരെയുള്ള നിരകളിൽ വിൻഡോ-എയ്‌സിൽ സീറ്റുകളിൽ 200 രൂപയുമായിരിക്കും.

14 മുതൽ 20 വരെയുള്ള വരികളിലെ മിഡിൽ സീറ്റുകൾക്കും, 21 മുതൽ 30 വരെയുള്ള വരിയിലെ എല്ലാ സീറ്റുകൾക്കുമാണ് സെലക്ഷൻ ഫീസ് ഇല്ലാതിരുന്നത്. വെബ് ചെക്ക് ഇൻ ചെയ്യുന്നവർക്ക് ഇനി ഈ സീറ്റുകൾക്ക് പണം നൽകേണ്ടി വരും. യാത്രക്കാർക്കുള്ള സന്ദേശത്തിൽ ഇൻഡിഗോ വക്താവ് പറയുന്നത് ഇങ്ങനെ: 'ഞങ്ങളുടെ പരിഷ്‌കരിച്ച നയപ്രകാരം, വെബ്‌ചെക്ക്ഇൻ ചെയ്യുന്ന എല്ലാ സീറ്റുകളും തിരഞ്ഞെടുക്കുന്നതിന് തുക ഈടാക്കും. ഇതിന് പകരം എയർപോർട്ടുകളിൽ സൗജന്യമായി നിങ്ങൾക്ക് ചെക്ക് ഇൻ ചെയ്യാം. ലഭ്യത അനുസരിച്ച് സീറ്റുകൾ അനുവദിക്കും'

ഇൻഡിയോയുടെ പുതിയ തീരുമാനത്തോട് പതിവ് യാത്രക്കാർ എതിർപ്പുയർത്തുന്നുണ്ട്. അതേസമയം, ആഭ്യന്തര വിമാനസർവീസിൽ, 43 ശതമാനം വിപണി വിഹിതമുള്ള ഇൻഡിഗോയുടെ പാത് മറ്റ് ര ബജറ്റ് എയർലൈനുകളും പിന്തുടരുമെന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP