Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഗരങ്ങളിൽ മാത്രം രണ്ട് കോടി വീടുകൾ; പുതിക്കി പണിയാൻ സാമ്പത്തിക സഹായം; കേന്ദ്രം പദ്ധതിയിടുന്നത് ഭവനരഹിതർ ഇല്ലാത്ത ഇന്ത്യയെന്ന സ്വപ്നം

നഗരങ്ങളിൽ മാത്രം രണ്ട് കോടി വീടുകൾ; പുതിക്കി പണിയാൻ സാമ്പത്തിക സഹായം; കേന്ദ്രം പദ്ധതിയിടുന്നത് ഭവനരഹിതർ ഇല്ലാത്ത ഇന്ത്യയെന്ന സ്വപ്നം

ന്യൂഡൽഹി : 'എല്ലാവർക്കും പാർപ്പിടം' എന്നതാണ് മോദി സർക്കാരിന്റെ മുദ്രാവാക്യം. ഇത് പ്രാവർത്തികമാക്കാൻ 'എല്ലാവർക്കും പാർപ്പിടം' എന്ന പദ്ധതി വിപുലീകരിക്കുകയാണ് കേന്ദ്ര സർക്കാർ. പദ്ധതിക്കു കീഴിൽ വീടു പുതുക്കിപ്പണിയുന്നവർക്ക് 1.5 ലക്ഷം രൂപ കേന്ദ്രസഹായം ലഭിക്കുന്ന തരത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുതുക്കി.

കുറഞ്ഞത് ഒൻപതു ചതുരശ്ര മീറ്ററെങ്കിലും അധിക നിർമ്മാണം നടത്തിയിരിക്കണം. വീടിന്റെ ആകെ വിസ്തീർണം (കാർപറ്റ് ഏരിയ) 21 ചതുരശ്ര മീറ്ററിൽ കൂടുതലും 30 ചതുരശ്ര മീറ്ററിൽ കുറവുമായിരിക്കണമെന്നും പുതുക്കിയ മാർഗനിർദേശങ്ങളിൽ വ്യവസ്ഥയുണ്ട്. നഗരങ്ങളിൽ ആറു വർഷത്തിനകം രണ്ടു കോടി വീടുകൾ നിർമ്മിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. ചേരിപ്രദേശങ്ങളിൽ മാത്രം 1.5 കോടി വീടുകൾ വേണ്ടിവരും. ഭവനരഹിതരായ 53 ലക്ഷം പേർക്കു വീടുവയ്ക്കാൻ ഭൂമിയും കണ്ടെത്തണം.

ചേരികൾ അതതു പ്രദേശങ്ങളിൽ തന്നെ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളോടെ പുനർനിർമ്മിക്കും. ഗുണഭോക്താക്കളുടെ വരുമാനത്തിന് അനുസൃതമായി സബ്‌സിഡിയുള്ള വായ്പാ സൗകര്യവും ലഭ്യമാക്കും. ഇതനുസരിച്ച് ഒരു ലക്ഷം മുതൽ 2.30 ലക്ഷം രൂപ വരെ കേന്ദ്രസഹായത്തിന് അർഹതയുണ്ട്. ഇതിനകം 6.84 ലക്ഷം വീടുകൾ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 43,922 കോടി രൂപയാണു ചെലവ്. കേന്ദ്രവിഹിതം 10,050 കോടി.

പാർപ്പിട പദ്ധതിയുടെ വിജയത്തിനു സംസ്ഥാന സർക്കാരുകളുടെ സഹകരണവും കേന്ദ്രം അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഗുണഭോക്താക്കളുടെയും വിഹിതം ചേർത്തായിരിക്കും പാർപ്പിട നിർമ്മാണം. ഗുണഭോക്താക്കളുടെ അധ്വാനം കൂടി ഉൾപ്പെടാത്ത പദ്ധതികൾക്കു വിജയസാധ്യത കുറയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP