Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജി.എസ്.ടി. ഉദ്ഘാടനം അർധരാത്രിയിൽ; ചടങ്ങ് സംഘടിപ്പിക്കുന്നത് രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ആഹ്ലാദവേളയ്ക്കു സമാനമായി; സമയം ഇനി നീട്ടി നൽകില്ലെന്ന് ജെയ്റ്റ്ലി

ജി.എസ്.ടി. ഉദ്ഘാടനം അർധരാത്രിയിൽ; ചടങ്ങ് സംഘടിപ്പിക്കുന്നത് രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ആഹ്ലാദവേളയ്ക്കു സമാനമായി; സമയം ഇനി നീട്ടി നൽകില്ലെന്ന് ജെയ്റ്റ്ലി

ന്യൂഡൽഹി: രാജ്യം ഒറ്റ നികുതി സംവിധാനത്തിലേക്കു മാറുന്ന ചരിത്രമുഹൂർത്തം ആഘോഷമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നായ ചരക്ക്-സേവന നികുതി (ജി.എസ്.ടി) ജൂൺ 30-ന് പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഉദ്ഘാടനം ചെയ്യും.

അർധരാത്രി രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ആഹ്ലാദവേളയ്ക്കു സമാനമായാണ് ചടങ്ങൊരുക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ, മുൻപ്രധാനമന്ത്രിമാരായ മന്മോഹൻ സിങ്, എച്ച്.ഡി. ദേവഗൗഡ എന്നിവർ ഉദ്ഘാടനവേദിയിലുണ്ടാവും.

സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി വേളയിലാണ് ഇതിനുമുമ്പ് സെൻട്രൽ ഹാളിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ജി.എസ്.ടി. ഉന്നതാധികാരസമിതിയുടെ മുൻ അധ്യക്ഷന്മാർ. എംപി.മാർ തുടങ്ങിയവർക്കും ക്ഷണമുണ്ട്.

മികച്ച നികുതിസംവിധാനമാണ് ജി.എസ്.ടി.യെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ജി.എസ്.ടി. ഒരു സങ്കീർണമായ പ്രക്രിയയല്ല. നികുതിവെട്ടിപ്പു തടയാനും ജി.എസ്.ടി. ഉപകരിക്കും - അദ്ദേഹം പറഞ്ഞു.

കച്ചവടക്കാരും വ്യവസായികളുമൊക്കെ ഓൺലൈൻ വഴി റിട്ടേൺ ഫയൽ ചെയ്യണമെന്നതിനാൽ ആദ്യഘട്ടത്തിൽ ചില തടസ്സങ്ങളുണ്ടാവും. എല്ലാ പരിഷ്‌കാരങ്ങൾക്കും പ്രാരംഭവേളയിൽ വെല്ലുവിളികളുണ്ടാവും. ചെറുകിട ബിസിനസ്സുകാർക്ക് ജി.എസ്.ടിയിലേക്കുമാറാൻ മതിയായ സമയം അനുവദിച്ചിരുന്നു. 65 ലക്ഷം സ്ഥാപനങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

ചില സ്ഥാപനങ്ങൾ ഇനിയും തയ്യാറാവാത്തതിന് ഒരു ന്യായവുമില്ല. ലളിതമായരീതിയിൽ റിട്ടേൺ സമർപ്പിക്കാൻ കമ്പനികൾക്കുള്ള സമയം ജൂലായിലേക്കും ഓഗസ്റ്റിലേക്കും നീട്ടിയിട്ടുണ്ട്. സെപ്റ്റംബറോടെ അവർ തയ്യാറെടുപ്പു പൂർത്തിയാക്കിയേ മതിയാവൂ. ഇപ്പോഴും തയ്യാറാവാത്തവരുണ്ടെങ്കിൽ അവരതിന് ആഗ്രഹിക്കുന്നില്ലെന്നാണ് അർഥം. ജൂലായ് ഒന്നു മുതൽ ജി.എസ്.ടി. നടപ്പാക്കുമെന്ന് നേരത്തെതന്നെ അറിയിച്ചതാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP