Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈദ്യുത വാഹനങ്ങൾക്ക് ജിഎസ്ടി കൗൺസിലിന്റെ 'വരം'; 12 ശതമാനമായിരുന്ന ജിഎസ്ടി അഞ്ചാക്കി; 'ഇ.വി' ചാർജറുകൾക്ക് 18 ശതമാനമെന്നതും ഇനി അഞ്ച്; പുത്തൻ നിരക്ക് ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

വൈദ്യുത വാഹനങ്ങൾക്ക് ജിഎസ്ടി കൗൺസിലിന്റെ 'വരം'; 12 ശതമാനമായിരുന്ന ജിഎസ്ടി അഞ്ചാക്കി; 'ഇ.വി' ചാർജറുകൾക്ക് 18 ശതമാനമെന്നതും ഇനി അഞ്ച്; പുത്തൻ നിരക്ക് ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് 100 ശതമാനവും വൈദ്യുതി വാഹനങ്ങളാക്കണമെന്ന കേന്ദ്ര സർക്കാർ നീക്കത്തിന് പിന്തണയേകുന്ന തീരുമാനമാണ് ജിഎസ്ടി കൗൺസിലിൽ നിന്നും പുറത്ത് വരുന്നത്. വൈദ്യുതി വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറയ്ക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനമായത്. മാത്രമല്ല വൈദ്യുത വാഹനങ്ങളുടെ ചാർജറുകൾക്ക് 18 ശതമാനത്തിൽ നിന്നും അഞ്ചു ശതമാനമാക്കി ജിഎസ്ടി കുറച്ചിരുന്നു. പുതിയ നിരക്ക് ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും.

ഇതുമാത്രമല്ല പ്രാദേശിക തലത്തിലുള്ള അധികാരികൾക്കായി ഇലക്ട്രിക്ക് ബസുകൾ വാടകയ്ക്കെടുക്കുമ്പോൾ ജിഎസ്ടി കുറയ്ക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപന വർധിക്കുമെന്നാണ് കരുതുന്നത്. ജിഎസ്ടി നിരക്കിൽ കുറവ് വരുത്തണമെന്ന് വൈദ്യുത വാഹനങ്ങളുടെ നിർമ്മാതാക്കൾ ഏറെ നാളായി ആവശ്യപ്പെട്ട് വരികയായിരുന്നു.

നീതി ആയോഗ് ലക്ഷ്യമിടുന്നത് പ്രകാരം 2030 മുതൽ ഇന്ത്യൻ നിരത്തുകളിൽ വൈദ്യുത വാഹനങ്ങൾ മാത്രമാകും ഉണ്ടാകുക. 2023- ൽ എല്ലാ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയാക്കാനാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്. 2026 മുതൽ എല്ലാ ചരക്ക് വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറ്റാനുമാണ് നീതി ആയോഗിന്റെ പദ്ധതി. ഇതിലൂടെ ഇന്ത്യൻ സമ്പദ്ഘടനയിലെ ക്രൂഡ് ഓയിലിന്റെ സാധീനം ഇല്ലാതാക്കുകയാണ് ഇന്ത്യൻ സർക്കാരിന്റെ ഉദ്ദേശലക്ഷ്യം.

പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര, മുചക്ര, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതിനോ, പുതുക്കുന്നതിനോ ഫീസ് പൂർണമായി ഒഴിവാക്കാനുള്ള റോഡ് ഹൈവേ മന്ത്രാലയം തയ്യാറാക്കിയ വിശദമായ പ്രമേയം നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP