Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ ഓഫീസിൽ പോവാതെ എല്ലാ കാര്യങ്ങളും നടക്കുന്ന കാലം ഇന്ത്യയിൽ ഉടൻ വരുമോ? എല്ലാ സേവനങ്ങളും ഇന്റർനെറ്റും മൊബൈലും വഴിയാക്കാൻ ഉറച്ച കാൽവെപ്പോടെ മോദി സർക്കാർ; കത്തി വയ്ക്കുന്നത് അഴിമതിയുടെ കടയ്ക്കൽ തന്നെ

സർക്കാർ ഓഫീസിൽ പോവാതെ എല്ലാ കാര്യങ്ങളും നടക്കുന്ന കാലം ഇന്ത്യയിൽ ഉടൻ വരുമോ? എല്ലാ സേവനങ്ങളും ഇന്റർനെറ്റും മൊബൈലും വഴിയാക്കാൻ ഉറച്ച കാൽവെപ്പോടെ മോദി സർക്കാർ; കത്തി വയ്ക്കുന്നത് അഴിമതിയുടെ കടയ്ക്കൽ തന്നെ

ന്യൂഡൽഹി: പല കാര്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പു തേഞ്ഞിട്ടും വർഷങ്ങളോളമായിട്ടും അതുകൊണ്ട് പ്രയോജനം ലഭിക്കാതെ നിരാശരായ അനുഭവം നമ്മിൽ പലർക്കുമുണ്ടായിട്ടുണ്ടാകാം. ഉദ്യോഗസ്ഥന്മാരുടെ അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇത്തരത്തിൽ ജനങ്ങളെ കഷ്ടപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. എന്നാൽ ഇത്തരം വിഷമാവസ്ഥകൾക്ക് എന്നെന്നേക്കുമായി അറുതി വരുത്താനാണ് പ്രധാമന്ത്രി നരേന്ദ്ര മോദി തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഇത് പ്രകാരം എല്ലാ സർക്കാർ സേവനങ്ങളും മൊബൈലിൽ ആക്കാനാണ് മോദി സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഈ മാതൃകാപരമായ നടപടിയിലൂടെ അഴിമതിയുടെ കടയ്ക്കൽ കത്തി വയ്ക്കാനാണ് സര്ക്കാൾ ശ്രമിക്കുന്നത്.

പുതിയ പരിഷ്‌കാരമനുസരിച്ച് എല്ലാ സർക്കാർ സേവനങ്ങളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊബൈൽ ഫോണുകളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമായാൽ പൗരന്മാർക്ക് സർക്കാരുമായി ബന്ധപ്പെട്ട ഒരു ആവശ്യങ്ങൾക്കും ഓഫീസുകളിൽ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടി വരില്ല. ഇതിലൂടെ കാര്യക്ഷമമായും കൃത്യനിഷ്ഠതയോടെയും വിവിധ സേവനങ്ങൾ അവർക്ക് വിരൽത്തുമ്പിൽ ലഭിക്കുകയും ചെയ്യുന്നതാണ്. ദി ഡിപ്പാർട്ട്‌മെന്റ് ഓഫ് അഡ്‌മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ്(ഡിഎആർപിജി) ആണ് ഇതു സംബന്ധിച്ച നിർദ്ദേശം കഴിഞ്ഞയാഴ്ച പ്രധാമന്ത്രിയുടെ ഓഫീസിന് മുന്നിൽ വച്ചിരിക്കുന്നത്. നാസ്‌കോം, കെപിഎംജി എന്നിവയ്‌ക്കൊപ്പം ചേർന്ന് ഡിഎആർപിജി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ നിർദ്ദേശമുള്ളത്.

യുഎൻ ഇഗവൺമെന്റ് ഇന്റക്‌സിൽ 193 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം വെറും 119 ആണ്. പുതിയ നടപടി യാഥാർഥ്യമാവുകയാണെങ്കിൽ ഇന്ത്യയുടെ സ്ഥാനം ആദ്യത്തെ 10 സ്ഥാനങ്ങളിലെത്തുമെന്നാണ് ഡിഎആർപിജി സെക്രട്ടറി ദേവേന്ദ്ര ചൗധരി പറയുന്നത്.ഡിജിറ്റൽ ഇന്ത്യ എന്ന വിഷനിലേക്കെത്തണമെങ്കിലും സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ പൗരന്മാർക്ക് ലഭിക്കണമെങ്കിലും മൊബൈൽ പ്ലാറ്റ്‌ഫോമിനെ അതിന്റെ പൂർണതയിലെത്തിക്കണമെന്നുമാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സെക്രട്ടറിയായ ജെഎസ് ദീപക്ക് പറയുന്നത്.

അദ്ദേഹമാണീ റിപ്പോർട്ട് ഫോർവേഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തെ ടെലികോം സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ഇതിനായി വിവിധ ഭാഷകളിലായുള്ള മൊബൈൽ ഗവേണൻസ് സർവീസും ആധാറുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള മൊബൈൽ അധിഷ്ഠിതമായിട്ടുള്ളതുമായ ഓഥന്റിക്കേഷൻ മെക്കാനിസവും അത്യാവശ്യമാണെന്നാണ് ദീപക്ക് പറയുന്നു.

ഇന്ത്യയിലെ സർക്കാർ, പൊതുവിതരണ, ഭരണമേഖലകൾ ഓൺലൈനിലാക്കുമെന്ന നിർണായകമായ പ്രസ്താവന 2014ലെ സ്വാതന്ത്യ ദിനത്തിൽ പ്രഖ്യാപിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ തന്നെ മോദി വ്യക്തമാക്കിയിരുന്നു. ഇതിലൂട സർക്കാർ സേവനങ്ങൾ മുഴുവൻ ഓൺലൈനിലാക്കാനായിരുന്നു തീരുമാനം. ഇതു പ്രകാരം കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ കീഴിലാണ് ഇക്രാന്തി എന്ന പേരിലുള്ള ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിച്ചിരുന്നത്. ലോകരാജ്യങ്ങളിൽ ഇത്രയും ബൃഹത്തായ ഡിജിറ്റൽ വിപ്ലവം കുറച്ച് രാജ്യങ്‌ളിൽ മാത്രമേ ഇതിന് മുമ്പ് യാഥാർത്ഥ്യമായിട്ടുള്ളൂ.

ഇതിനായി 1,13,,000കോടി രൂപയായിരുന്നു അന്ന് നീക്കി വച്ചിരുന്നത്. ഇതിനോടനുബന്ധിച്ച് വിദ്യാഭ്യാസം, പൊതുസേവനം , ബ്യൂറോക്രസി തുടങ്ങിയ എല്ലാ കാര്യങ്ങളും ഓൺലൈനിലാക്കാൻ മോദി തീരുമാനിച്ചിരുന്നു. ധനിക ദരിദ്ര ഭേദമന്യേ ഇന്ത്യയിലുള്ള ഏവർക്കും ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാനായി ബ്രോഡ്ബാന്റ് ഹൈവേകൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാർ അന്ന് തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP