Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഫെഡറൽ ബാങ്കിന്റെ ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ

സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഫെഡറൽ ബാങ്കിന്റെ ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ

കൊച്ചി: സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ഫെഡറൽ ബാങ്കിന്റെ പുതിയ സംരംഭം. സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സജീവ ഇടപെടൽ നടത്തുന്നതിനുമായിട്ടാണ് ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ രൂപീകരിച്ചിരിക്കുന്നത്. ബാങ്ക് സ്ഥാപകനായ പരേതനായ കെ.പി. ഹോർമിസിന്റെ ആശയങ്ങളുടെ സാക്ഷാത്കാരത്തിനായി സി.എസ്.ആർ പ്രവർത്തനങ്ങൾ ഇനി ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ ട്രസ്റ്റിനു കീഴിലായിരിക്കും. യുവതലമുറയുടെ കഴിവുകൾ പോഷിപ്പിക്കൽ, സ്‌കൂളുകളിൽ അവശ്യമായ ശുചിത്വം നൽകൽ, പഠനവൈകല്യം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾ വേണ്ട കുട്ടികൾക്കുള്ള പരിചരണം എന്നീ നാലു സുപ്രധാന കാര്യങ്ങളിലാണ് ഈ സാമ്പത്തിക വർഷത്തിൽ രാജ്യമൊട്ടാകെ ട്രസ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.

ബാങ്ക് ചെയർമാൻ മാനേജിങ് ട്രസ്റ്റിയായി നേതൃത്വം നൽകുന്ന ട്രസ്റ്റിൽ എം.ഡി ആന്റ് സി.ഇ.ഒ, എക്‌സിക്യുട്ടീവ് ഡയറക്ടർ, ബോർഡ് പ്രതിനിധി, സി.എസ്.ആർ ഹെഡ്, ബാങ്ക് ഓഫീസർമാരുടെയും സ്റ്റാഫംഗങ്ങളുടെയും പ്രതിനിധികൾ എന്നിവരും ട്രസ്റ്റികളായി ഉണ്ടാകും. നിയമവ്യവസ്ഥകൾക്ക് വിധേയമായി ഫെഡറൽ ബാങ്കിന്റെ എല്ലാ സി.എസ്.ആർ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും ട്രസ്റ്റായിരിക്കും.

ആരംഭപ്രവർത്തനമെന്ന നിലയിൽ സംസ്ഥാനവ്യാപകമായി കോളജ് വിദ്യാർത്ഥികൾക്ക് ഡിബേറ്റ് മത്സരം സംഘടിപ്പിക്കാൻ ബാങ്ക് തീരുമാനിച്ചു.
സ്പീക്ക് ഫോർ കേരള എന്ന മത്സരം ഈ മാസം 25ന് ആരംഭിക്കും. 2 മാസം നീണ്ടുനിൽക്കുന്ന ഈ മത്സരം കേരളത്തിലെ കോളജ് വിദ്യാർത്ഥികൾക്ക് അവരുടെ റീസണിങ് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയായി മാറും. മത്സരത്തിലെ വിജയിയെ ഫെഡറൽ ബാങ്ക് യൂത്ത് ഓഫ് ദ ഇയർ കേരളയായി പ്രഖ്യാപിക്കും. വിജയിക്ക് 3 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും 50000 രൂപയുടെ ക്യാഷ് പ്രൈസും കെ.പി ഹോർമിസിന്റെ പേരിലുള്ള റോളിങ് ട്രോഫിയും സമ്മാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP