Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡിനോടുള്ള പ്രിയം കുറയുന്നു; വിപണിയിൽ നിന്നും പിൻവാങ്ങിയത് 15 ശതമാനം ഡെബിറ്റ് കാർഡുകൾ

ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡിനോടുള്ള പ്രിയം കുറയുന്നു; വിപണിയിൽ നിന്നും പിൻവാങ്ങിയത് 15 ശതമാനം ഡെബിറ്റ് കാർഡുകൾ

സ്വന്തം ലേഖകൻ

ബെംഗളൂരു: ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡിനോടുള്ള പ്രിയം കുറയുന്നു. ഒക്ടോബർ 2018ൽ ഇന്ത്യയിലെ ഡെബിറ്റ് കാർഡുകളുടെ എണ്ണം ഒരു ബില്ല്യണിന് അടുത്ത് എത്തിയിരുന്നു. 998 മില്ല്യൺ കാർഡുകളാണ് വിപണിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരു വർഷം പിന്നിടുമ്പോൾ 15 ശതമാനം കുറവാണ് ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ ഉണ്ടായത്.

ഒക്ടോബർ 2019വരെയുള്ള കണക്ക് പ്രകാരം രണ്ട് വർഷത്തെ എറ്റവും കുറഞ്ഞ നിലയിലെത്തി. 843 മില്ല്യൺ കാർഡുകൾ മാത്രമാണ് നിലവിൽ വിപണിയിൽ സർക്കുലേറ്റ് ചെയ്യുന്നത്. 155 മില്ല്യൺ കാർഡുകൾ വിപണിയിൽ നിന്നും പുറത്ത് പോയതായി ബാങ്കുകളും വ്യക്തമാക്കുന്നു. മാഗ്നറ്റിക് സ്ട്രിപ്പിൽ നിന്നും സ്ട്രിപ്പ് ബേസ്ഡ് കാർഡിലേക്കുള്ള ഇഎംവിയുടെ മാറ്റത്തെ തുടർന്നാണ് ഇത്രയും അധികം കാർഡുകൾ വിപണിയിൽ നിന്നും പിൻവാങ്ങിയത്.

ഇഎംവി ചിപ്പ് ബേസ്ഡ് കാർഡുകൾ കൂടുതൽ സുരക്ഷിതമായതിനാലാണ് ബാങ്കുകൾ ഇതിലേക്ക് മാറിയതെന്ന് ആർബിഐയും വ്യക്തമാക്കുന്നു. എന്നാൽ മിക്ക ബാങ്കുകളും പുതിയ ഡെബിറ്റ് കാർഡുകൾ റീ ഇഷ്യു ചെയ്തിരുന്നു. ഏപ്രിൽ 2019ഓടെയാണ് എല്ലാ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും മാഗ്നറ്റിക് സ്ട്രിപ് കാർഡ് ബ്ലോക്ക് ചെയ്തത്. എന്നാൽ ഇതോടെ ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിൽ 15 ശതമാനം കുറവ് രേഖപ്പെടുത്തുക ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP