Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ വകുപ്പിലെ തൂപ്പുകാരനായാലും കിട്ടും 18,000 രൂപ! ഉയർന്ന ശമ്പളം 2.25 ലക്ഷം രൂപ; അലവൻസും ആനൂകൂല്യങ്ങളും കൂടാതെ: 15 ശതമാനത്തിന്റെ വർദ്ധനവ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലോട്ടറി; ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം വേണമെങ്കിൽ 'വെരി ഗുഡ്' ലിസ്റ്റിൽ ഇടം പിടിക്കണം

സർക്കാർ വകുപ്പിലെ തൂപ്പുകാരനായാലും കിട്ടും 18,000 രൂപ! ഉയർന്ന ശമ്പളം 2.25 ലക്ഷം രൂപ; അലവൻസും ആനൂകൂല്യങ്ങളും കൂടാതെ: 15 ശതമാനത്തിന്റെ വർദ്ധനവ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലോട്ടറി; ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം വേണമെങ്കിൽ 'വെരി ഗുഡ്' ലിസ്റ്റിൽ ഇടം പിടിക്കണം

ന്യൂഡൽഹി: കേരള സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വർദ്ധിപ്പിക്കാനുള്ള തീരുമാനം ഇനിയും കൈക്കൊണ്ടിട്ടില്ല. ശമ്പള കമ്മീഷൻ റിപ്പോർട്ട് സർക്കാർ കൈപ്പറ്റിയെങ്കിലും ഖജനാവ് കാലി ആയതു കൊണ്ടാണ് ഇത് നടപ്പിലാക്കാതിരിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലോട്ടറി അടിച്ചത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വരെ വർദ്ധനവ് വരുത്തിക്ക കൊണ്ടുള്ള ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് കേന്ദ്രസർക്കാറിന് ഇന്നലെയാണ് സമർപ്പിച്ചത്. കേന്ദ്രസർക്കാറിന് കീഴിലെ തൂപ്പുകാരനാണെങ്കിൽ പോലും ഇനി ചുരുങ്ങിയത് 18,000 രൂപ ശമ്പളം ലഭിക്കും. അടിസ്ഥാന ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും പിന്നാലെയുണ്ട്. എല്ലാം കൂടി പരിഗണിക്കുമ്പോൾ ചുരുങ്ങിയത് ഒരു സർക്കാർ ജീവനക്കാർക്ക് ഇരുപതിനായിരത്തിന് മേൽ ഉറപ്പാണ്. വിവിധ അലവൻസുകളിലുള്ള വർധനകൂടി പരിഗണിക്കുമ്പോൾ വേതനം 23.55 ശതമാനമാകുമെന്നാണു കണക്കാക്കുന്നത്. കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എ.കെ.മാഥൂർ വ്യാഴാഴ്ച വൈകിട്ട് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് റിപ്പോർട്ട് സമർപ്പിച്ചു. 2016 ജനവരി ഒന്നിന്റെ പ്രാബല്യത്തോടെ ശുപാർശകൾ നടപ്പാക്കും.

സർവീസിലെ ഏറ്റവും ഉയർന്ന ശമ്പളം 2.25 ലക്ഷം രൂപയും. ഫിറ്റ്‌മെന്റ് ഫോർമുല 2.57 ആയി നിജപ്പെടുത്തി. 2006ലെ അടിസ്ഥാനശമ്പളത്തിന്റെ 2.57 മടങ്ങായിരിക്കും പുതിയ അടിസ്ഥാനശമ്പളം. നിലവിലെ 'പേ ബാൻഡ്', 'ഗ്രേഡ് പേ' രീതികൾ നിർത്തലാക്കി. പകരം 'പേ മാട്രിക്‌സ്' എന്ന രീതിയാണ് നടപ്പാക്കുക. സിവിലിയൻ, സൈനിക, സൈനിക നഴ്‌സിങ് തലങ്ങളിലുള്ളവർക്ക് വ്യത്യസ്ത 'മാട്രിക്‌സു'കളുണ്ടാവും.

2016 ജനവരി ഒന്നിനുമുമ്പ് വിരമിക്കുന്ന സിവിലിയൻ ജീവനക്കാർക്കും സൈനികർക്കും അർധസൈനികർക്കുമെല്ലാം പുതിയ പെൻഷൻ ഫോർമുല. ഒരേ തസ്തികയിൽനിന്ന് നേരത്തേ വിരമിച്ചവരുടെയും ഇപ്പോൾ വിരമിക്കുന്നവരുടെയും പെൻഷൻ തുല്യമാകും. പുതിയ പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി കമ്മിഷൻ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. പെൻഷനിൽ 24 ശതമാനം വർധനയുണ്ടാകും.

എക്‌സ്, വൈ, സെഡ് നഗരങ്ങളിൽ അടിസ്ഥാനശമ്പളത്തിന്റെ 24, 16, 8 ശതമാനമായിരിക്കും വീട്ടുവാടക അലവൻസ്. നിലവിൽ 30, 20, 10 ശതമാനം വീതമാണിത്. 50 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളാണ് എക്‌സ് വിഭാഗത്തിൽ. അഞ്ചുലക്ഷത്തിനും 50 ലക്ഷത്തിനുമിടയിൽ ജനസംഖ്യയുള്ളവ വൈ വിഭാഗവും അഞ്ചുലക്ഷത്തിൽത്താഴെയുള്ളവ സെഡ് വിഭാഗവും ആണ്. ഡി.എ. അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനമായാൽ വീട്ടുവാടക 27, 18, 9 ശതമാനമായും ഡി.എ. 100 ശതമാനം കടന്നാൽ 30, 20, 10 ശതമാനമായും ഉയരും.

അതേസമയം സർക്കാർ ഉദ്യോഗക്കയറ്റത്തിന് പ്രത്യേക മാനദണ്ഡവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനമികവ് മാനദണ്ഡം കൂടുതൽ കടുത്തതാക്കി. 'ഗുഡ്' പോര 'വെരി ഗുഡ്' വേണം. മാനദണ്ഡം പാലിക്കാൻ കഴിയാത്തവർക്ക് ആദ്യത്തെ 20 വർഷംവരെ വാർഷിക ഇൻക്രിമെന്റ് ഇല്ല. ഗ്രേഡ് പേ, പേ ബാന്റ് നിർത്തലാക്കി, പകരം പേ മാട്രിക്‌സ് സംവിധാനം, സെൻട്രൽ ഗവ.എംപ്‌ളോയീസ് ഗ്രൂപ് ഇൻഷുറൻസ് കവർ ഉയർത്തി.

ജീവനക്കാർക്കും പെൻഷൻകാർക്കും പുതിയ ഹെൽത്ത് ഇൻഷുറൻസ് സ്‌കീം വേണമെന്ന് ശിപാർശ. സേവനത്തിനിടെ മരിക്കുന്ന അർധ സൈനികരുടെ ആശ്രിതർക്ക് സൈനികർക്ക് ലഭിക്കുന്ന അതേ ആനുകൂല്യം നൽകണം. പുതിയ പെൻഷൻ സംവിധാനത്തിലെ പരാതി പരിഹരിക്കാൻ ശക്തമായ സംവിധാനം ഉണ്ടാകണം. പലിശയില്ലാത്ത എല്ലാ ശമ്പള അഡ്വാൻസും നിർത്തലാക്കി. വീട് നിർമ്മിക്കുന്നതിനുള്ള പലിശയോടെയുള്ള ശമ്പള അഡ്വാൻസ് 7.5 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി. 52 വിവിധ അലവൻസുകൾ റദ്ദാക്കാൻ ശിപാർശ, 36 അലവൻസുകൾ നിലവിലുള്ളവയിൽ ലയിപ്പിക്കും. റിസ്‌ക് ആൻഡ് ഹാർഡ്ഷിപ് അലവൻസ് കണക്കാക്കാൻ പുതിയ നൈൻ സെൽ റിസ്‌ക് ഹാർഡ്ഷിപ് മാട്രിക്‌സ്. ഗ്രൂപ് 'എ' ഓഫിസർമാരുടെ ഗ്രേഡ് റിവ്യൂവിൽ സമൂലമാറ്റം.

അടിസ്ഥാനശമ്പളത്തിലെ വർധന 16 ശതമാനം
അലവൻസ് 63 ശതമാനമായി കൂട്ടി
പെൻഷൻ വർധന 24 ശതമാനം
കുറഞ്ഞ ശമ്പളം 18,000 രൂപ; കൂടിയത് 2.25 ലക്ഷം
പെൻഷൻ പ്രായത്തിൽ മാറ്റമില്ല; 60 ആയി തുടരും
വർധന 2016 ജനുവരി മുതൽ പ്രാബല്യത്തിൽ
വാർഷിക ഇൻക്രിമെന്റ് മൂന്നുശതമാനമായി നിലനിർത്തി
സൈനികരുടെ മാതൃകയിൽ സർക്കാർ ജീവനക്കാർക്കും ഒരേ റാങ്ക് ഒരേ പെൻഷൻ
ഉയർന്ന ഗ്രാറ്റ്‌വിറ്റി പരിധി 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷമാക്കി
ഷോർട്ട് സർവിസ് കമീഷൻഡ് സൈനിക ഓഫിസർമാർക്ക് ഏഴുമുതൽ 10 വർഷത്തിനുള്ളിൽ ഏതുസമയത്തും ജോലിവിടാം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP