Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുക; പോസ്റ്റ്മാൻ ടിക്കറ്റുമായി വരുമ്പോൾ പണം കൊടുക്കുക; നെറ്റ്ബാങ്കിംഗിനെ പേടിക്കുന്നവർക്കായി റെയിൽവേയുടെ പുതിയ പദ്ധതി

ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുക; പോസ്റ്റ്മാൻ ടിക്കറ്റുമായി വരുമ്പോൾ പണം കൊടുക്കുക; നെറ്റ്ബാങ്കിംഗിനെ പേടിക്കുന്നവർക്കായി റെയിൽവേയുടെ പുതിയ പദ്ധതി

മ്മളിൽ ആർക്കും റെയിൽവേസ്റ്റേഷനിലെ കൊതുക് കടിയും തിക്കും തിരക്കും അനുഭവിച്ച് മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ യാതൊരു താൽപര്യവുമുണ്ടാകില്ല.

അങ്ങനെയുള്ളവർക്ക് ഓൺലൈൻ ബുക്കിംഗിലൂടെ സ്വന്തം വീട്ടിലെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്നുണ്ട്. എന്നാൽ ചിലർക്ക് ടിക്കറ്റിനായി ഓൺലൈനിലൂടെ പണം അടയ്ക്കാൻ പേടിയായിരിക്കും. ഓൺലൈൻ ബാങ്കിംഗിൽ അത്ര വിശ്വാസമില്ലാത്തവരാണിവർ. അത്തരക്കാർ റെയിൽവേസ്‌റ്റേഷനിലെ ക്യൂ തന്നെ ശരണമെന്ന് വിചാരിച്ച് അവിടേക്ക് തന്നെ പോകുന്ന പ്രവണതയും ഇന്നുണ്ട്.

എന്നാൽ ഓൺലൈൻ ബാങ്കിംഗിനെ അവിശ്വസിക്കുന്നവർക്കായി റെയിൽവേ ടിക്കറ്റ് ബുക്കിംഗിനായി പുതിയൊരു പദ്ധതി നടപ്പിലാക്കുന്നു. ഇത് പ്രകാരം നിങ്ങൾക്ക് ഹെയർഡ്രൈയർ, ഷൂസ് തുടങ്ങിയവ ബുക്ക് ചെയ്യുന്നത് പോലെ റെയിൽവെ ടിക്കറ്റ് ഓൺലൈനിലൂടെ ബുക്ക് ചെയ്യാനാവുകയും അത് പോസ്റ്റ് മാൻ വീട്ടിലെത്തിക്കുമ്പോൾ നേരിട്ട് പണം കൊടുക്കാനും സാധിക്കും. അതായത് കാഷ്ഓൺഡെലിവറി മോദിലൂടെ ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് വരുത്തിക്കാൻ സാധിക്കുമെന്ന് സാരം. ഇതുപ്രകാരം ഇന്ത്യൻ റെയിൽേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർടിസി) ഓൺലൈനിലൂടെ കാഷ്ഓൺഡെലിവറി ഓപ്ഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആദ്യമായി അവസരമുണ്ടാക്കിയിരിക്കുകയാണ്.

തങ്ങളുടെ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ താൽപര്യമില്ലാത്തവരെയോ നെറ്റ് ബാങ്കിങ് സാധ്യമാകുന്ന ബാങ്ക് അക്കൗണ്ടില്ലാത്തവരെയോ അത്തരം കാർഡുകളില്ലാത്തവരെയോ ലക്ഷ്യമിട്ടാണ് റെയിൽവെ ഈ പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇതുപ്രകാരം ഒരു ഉപഭോക്താവിന് ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാവുകയും ടിക്കറ്റ് വീട്ടിലെത്തിക്കുമ്പോൾ അതിന്റെ പണം നൽകാനും സാധിക്കുമെന്നാണ് റെയിൽവേയുടെ ഒരു മുതിർന്ന ഉദ്യോസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ലോഞ്ച് ചെയ്യുമെന്നും പ്രാരംഭഘട്ടത്തിൽ രാജ്യത്തെ 200 നഗരങ്ങളിൽ ഇത് ലഭ്യമാകുമെന്നും റിപ്പോർട്ടുണ്ട്. ഇതു പ്രകാരം യാത്രക്കാർക്ക് യാത്രക്ക് അഞ്ച് ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം.

ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് മറ്റൊരു ഉദ്യോഗസ്ഥൻ ഇതിനോട് പ്രതികരിച്ചത്. ഐആർടിസി ടിക്കറ്റുകൾക്കുള്ള ഡെലിവറി ചാർജ് മാത്രമെ പുതിയ പദ്ധതിക്കും ഈടാക്കുകയുള്ളൂ. അതായത് സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് 40 രൂപയും എസി ക്ലാസ് ടിക്കറ്റിന് 60 രൂപയും ഡെലിവറി ചാർജ് നൽകണം.

ആൻഡൂരി ടെക്‌നോളജീസാണ് അവരുടെ വെബ്‌സൈറ്റിലൂടെയും അവരുടെ ആപ്ലിക്കേഷനായ ബുക്ക്‌മൈട്രെയിൻ.കോമിലൂടെയും ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ക്യാഷ് ഓൺ ഡെലിവറി (സിഒഡി) സർവിസുകളുടെ ഔദ്യോഗിക പ്രൊവൈഡർ അവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP