Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദീപാവലി കഴിഞ്ഞാൽ വീട്ടിൽ ആളില്ലെങ്കിലും ഫോൺ എടുക്കാം; ലാൻഡ്‌ലൈൻ-മൊബൈൽ ഏകോപനത്തിൽ സൗജന്യമായി കോളുകൾ കൈമാറാൻ സൗകര്യമൊരുക്കി ബിഎസ്എൻഎൽ

ദീപാവലി കഴിഞ്ഞാൽ വീട്ടിൽ ആളില്ലെങ്കിലും ഫോൺ എടുക്കാം; ലാൻഡ്‌ലൈൻ-മൊബൈൽ ഏകോപനത്തിൽ സൗജന്യമായി കോളുകൾ കൈമാറാൻ സൗകര്യമൊരുക്കി ബിഎസ്എൻഎൽ

കൊച്ചി: ലാൻഡ്‌ലൈനിൽനിന്ന് കോളുകൾ മൊബൈലിലേക്ക് സൗജന്യമായി മാറ്റാനുള്ള പദ്ധതി ബി.എസ്.എൻ.എൽ. രാജ്യവ്യാപകമായി ഉടൻ തുടങ്ങും. നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബി.എസ്.എൻ.എല്ലിന്റെ ഇടപെടൽ.

ബി.എസ്.എൻ.എല്ലിന്റെ ലാൻഡ് ഫോൺ-മൊബൈൽ ശൃംഖലകളെ ഏകോപിപ്പിക്കുകയാണ് ചെയ്യുന്നത്.. കുടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായിട്ടാണ് പുതിയ പദ്ധതി ബി.എസ്.എൻ.എൽ ആസൂത്രണം ചെയ്യുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ മൊബൈൽലാൻഡ് ഫോൺ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളാണ് ലഭ്യമാവുക. ബി.എസ്.എൻ.എല്ലിന്റെ മൊബൈൽ ഉപഭോക്താക്കൾക്കു മൊബൈലിൽ അധിക സേവനങ്ങളും ലാൻഡ് ഫോണിൽ സൗജന്യ കോളുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

നിലവിൽ ലാൻഡ്‌ലൈനിൽനിന്ന് കോളുകൾ മൊബൈലിലേക്ക് സൗജന്യമായി മാറ്റാനുള്ള സംവിധാനം ഉണ്ടെങ്കിലും അതിന് ഒരുമിനിറ്റ് കോളിന് 80 പൈസമുതൽ ഒരുരൂപ വരെ ഈടാക്കുന്നുണ്ട്.400 കോടി രൂപ ചെലവിലാണ് ഏകോപന പദ്ധതി നടപ്പാക്കുന്നത്. ഇത് ദീപാവലിക്ക് പ്രാബല്യത്തിൽ വരുമെന്നു ബി.എസ്.എൻ.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചിട്ടുള്ളത്. ഏകോപനം പൂർത്തിയാകുമ്പോൾ ലാൻഡ് ഫോണിൽ വരുന്ന കോളുകൾ മൊബൈലിൽ സ്വീകരിക്കാൻ കഴിയും. കൂടാതെ മൊബൈലിൽ ഇൻകമിങ് കോളുകൾ പൂർണമായി സൗജന്യമാക്കും. ഇപ്പോൾ കണക്ഷൻ എടുത്ത സർക്കിളുകൾക്കു പുറത്ത് ഇൻകമിങ് കോളുകൾക്കു റോമിങ് നിരക്കു നൽകണം.

ലാൻഡ് ഫോണിൽ രാത്രികാല സൗജന്യം അനുവദിച്ചിട്ടും വലിയ നേട്ടം ബി.എസ്.എൻ.എല്ലിന് ഉണ്ടായിട്ടില്ല. അതുകൊണ്ടുകൂടിയാണ് കോൾകൈമാറൽ പദ്ധതി സൗജന്യമാക്കുന്നത്. അതിനിടെ ഗ്രാമീണമേഖലയിലെ പ്രതിമാസ വാടകയിനത്തിൽ ചെറിയ വർധന ബിഎസ്എൻഎൽ വരുത്തി. അതോടൊപ്പം ഫ്രീകോളുകളുടെ എണ്ണം പകുതിയാക്കി കുറച്ചു. വാടക കൂട്ടിയിട്ടില്ലെങ്കിലും നഗരമേഖലയിലും സൗജന്യകോളുകൾ പകുതി കുറച്ചിട്ടുണ്ട്.

ഗ്രാമീണമേഖലയിൽ ഇതുവരെ 120-140 എന്നത് 20 രൂപ വർധിപ്പിച്ച് 140-160 ആക്കിയിട്ടുണ്ട്. ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 140 സൗജന്യകോളുകൾ 75 ആക്കി. നഗരമേഖലയിൽ പ്രതിമാസ വാടക 220 തന്നെയാണെങ്കിലും സൗജന്യവിളി 110 ആക്കി കുറച്ചു. ജനറൽ പ്ലാൻ ഒഴികെ മറ്റു പ്ലാനുകൾക്കോ ബ്രോഡ്ബാൻഡിനോ ഇത് ബാധകമല്ല. ബി.എസ്.എൻ.എൽ. അടുത്തകാലത്ത് തുടങ്ങിയ രാത്രികാല സൗജന്യപദ്ധതിക്കും മാറ്റമില്ല. ലാൻഡ്‌ലൈൻ ഫോണുകളുടെ കേബിൾ അറ്റകുറ്റപ്പണികൾ പലപ്പോഴും വൈകുന്നതായി ആക്ഷേപമുണ്ട്. നിലവിൽ കൊടുക്കുന്ന കൂലിക്ക് ജോലിക്കാരെ ലഭിക്കാത്തതാണ് പ്രധാന കാരണം. ഇതിനും പരിഹാരമുണ്ടാകും.

കേരളത്തിൽ മലബാർ മേഖലയിലെ കൺക്ടിവിട്ടി കൂട്ടാനും തീരുമാനമുണ്ട്. ഡിസംബറോടെ കണ്ണൂർ, കാസർകോട് മേഖലയിൽ പുതിയ 330 ത്രിജി മൊബൈൽ ടവർ കൂടി സ്ഥാപിക്കും. ഇതോടെ കൂടുതൽ പ്രദേശങ്ങളിൽ 3ജി സംവിധാനം ലഭ്യമാകും. നിലവിൽ ഈ മേഖലയിൽ ആകെയുള്ള 765 ടവറുകളിൽ 275 എണ്ണം മാത്രമേ 3ജി ടവറുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP