Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

പരിധിയില്ലാതെ രാജ്യത്തെവിടെയും വിളിക്കാൻ ആനുകൂല്യം പ്രഖ്യാപിച്ചു ബിഎസ്എൻഎൽ; 339 രൂപയുടെ പ്ലാനിൽ 28 ദിവസം വിളിക്കാം; ഒരു ജിബി ഡേറ്റയും ഒപ്പം

പരിധിയില്ലാതെ രാജ്യത്തെവിടെയും വിളിക്കാൻ ആനുകൂല്യം പ്രഖ്യാപിച്ചു ബിഎസ്എൻഎൽ; 339 രൂപയുടെ പ്ലാനിൽ 28 ദിവസം വിളിക്കാം; ഒരു ജിബി ഡേറ്റയും ഒപ്പം

തിരുവനന്തപുരം: പരിധിയില്ലാതെ രാജ്യത്ത് എവിടെ വിളിക്കാനുമായി ബിഎസ്എൻഎൽ പ്രീപെയ്ഡിന്റെ പുതിയ ഓഫർ. 339 രൂപയ്ക്കു റീചാർജു ചെയ്താൽ പുതിയ ഓഫർ ഉപയോക്താക്കൾക്കു ലഭിക്കും. ഒരു ജിബി ഡേറ്റയും ഇതിനൊപ്പം ലഭിക്കും.

28 ദിവസമാണ് ഓഫറിന്റെ കാലാവധി. ഇതോടൊപ്പം കേരള സർക്കിളിനായി അൺലിമിറ്റഡ് ഫ്രീ കോളും 300 എംബി ഡേറ്റയും ലഭിക്കുന്ന 146 രൂപയുടെ പ്ലാനും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള 146 രൂപയുടെ പ്ലാനിൽ രാജ്യത്തെവിടെയുമുള്ള ബിഎസ്എൻഎൽ നെറ്റ്‌വർക്കുകളിലേക്കു മാത്രമേ സൗജന്യ കോൾ ലഭ്യമാകൂ.

Stories you may Like

കേരള സർക്കിളിൽ പ്രഖ്യാപിച്ചിട്ടുള്ള 146 രൂപയുടെ അൺലിമിറ്റഡ് ഓഫറിനു സമാനമായ ഓഫർ 99 രൂപ മുതൽ 149 രൂപ വരെയുള്ള വ്യത്യസ്ത പ്ലാനുകളിലായി വിവിധ സർക്കിളുകൾക്കു വേണ്ടി ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. 339 രൂപയുടെ ഓഫർ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകൾക്കുമായാണു പുറത്തിറക്കിയിരിക്കുന്നത്. 149 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്‌സ് കോളും 300 എംബി ഡേറ്റയും അനുവദിക്കുന്നതാണു റിലയൻസ് ജിയോയുടെ അടിസ്ഥാന പ്ലാൻ. ഇതിനു സമാനമായ പ്ലാൻ ആണ് 146 രൂപയിലൂടെ ബിഎസ്എൻഎൽ ലഭ്യമാക്കുന്നത്. വൊഡഫോൺ, ഐഡിയ തുടങ്ങിയ സേവന ദാതാക്കളും അടുത്തിടെ അൺലിമിറ്റഡ് വോയ്‌സ് കോൾ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP