Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എയർ ഇന്ത്യ ഇനി മുതൽ 'വെജിറ്റേറിയൻ'! പുതുവർഷാരംഭം മുതൽ ആഭ്യന്തര ഹ്രസ്വദൂര സർവീസുകളിൽ യാത്രക്കാർക്ക് സസ്യാഹാരം മാത്രം

എയർ ഇന്ത്യ ഇനി മുതൽ 'വെജിറ്റേറിയൻ'! പുതുവർഷാരംഭം മുതൽ ആഭ്യന്തര ഹ്രസ്വദൂര സർവീസുകളിൽ യാത്രക്കാർക്ക് സസ്യാഹാരം മാത്രം

ന്യൂഡൽഹി: ഇനി മുതൽ എയർ ഇന്ത്യയും വെജിറ്റേറിയനാകുന്നു. ആഭ്യന്തര ഹ്രസ്വദൂര സർവീസുകളിൽ സസ്യാഹാരം മാത്രം നൽകാനാണു തീരുമാനം.

പുതുവർഷത്തിലാണു പുതിയ തീരുമാനവുമായി എയർ ഇന്ത്യ എത്തുന്നത്. ആഭ്യന്തരസർവീസുകളിലെ ഇക്കോണമി ക്ലാസുകളിൽ ഇനി സസ്യാഹാരം മാത്രം നൽകാനാണ് പുതിയ തീരുമാനം.

ഒരു മണിക്കൂറിനും ഒന്നര മണിക്കൂറിനും ഇടയിൽ സർവീസ് പൂർത്തിയാക്കുന്ന വിമാനങ്ങളിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജനുവരി ഒന്ന് മുതൽ തീരുമാനം നടപ്പിലാക്കും. ഇത് സംബന്ധിച്ച് എയർ ഇന്ത്യ ജനറൽ മാനേജർ ക്യാപ്റ്റൻ ഡി എക്‌സ് പെയ്‌സ് സർക്കുലർ നൽകി.

ബുധനാഴ്ചയാണ് സർക്കുലർ പുറത്തിറക്കിയത്. ഉച്ചഭക്ഷണത്തിന്റെയും വൈകുന്നേരത്തെ ഭക്ഷണത്തിന്റെയും സമയത്തുള്ള സർവീസുകളിൽ ചായയും കാപ്പിയും ഒഴിവാക്കും. അതേസമയം, പുതിയ തീരുമാനത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്.

ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന മാംസാഹാരം ഉണ്ടാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം നൽകാൻ വിമാനക്കമ്പനിക്ക് സാധിക്കണമെന്നാണ് ഇവരുടെ പക്ഷം.

ഒന്നര മണിക്കൂർ വരെയുള്ള യാത്രകളിൽ നൽകാറുള്ള വെജ് നോൺവെജ് സാൻഡ് വിച്ച്, കേക്ക് എന്നീ വിഭവങ്ങളും ഒഴിവാക്കാൻ തീരുമാനമുണ്ട്. ഇനി മുതൽ ഒരു മണിക്കൂറിനും ഒന്നരമണിക്കൂറിനും ഇടയിൽ വരുന്ന ആഭ്യന്തര യാത്രകളിലെ എക്കണോമി ക്ലാസുകാർക്ക് പൂർണ വെജിറ്റേറിയൻ ഇന്ത്യൻ ഊണ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. ഭക്ഷണത്തിന്റെ നിലവാരം ഉയർത്താനാണ് ഈ മാറ്റങ്ങളെന്ന നിലപാടും എയർഇന്ത്യ ഉയർത്തുന്നുണ്ട്.

യാത്രക്കാരുടെ സൗകര്യത്തിന് യാതൊരു വിധ പരിഗണനയും നൽകിയിട്ടില്ല. ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനു മുൻപുള്ള കസ്റ്റമർ സർവേ നടത്തിയിട്ടില്ല എന്നതും വീഴ്ചയാണെന്നാണ് അവരുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP