Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെൽബണും മിലാനുമുള്ള സർവീസുകൾക്ക് ഇന്ധനച്ചെലവു പോലും ലഭിക്കുന്നില്ല; 28 ശതമാനം സീറ്റുകൾ പലപ്പോഴും ശൂന്യമായി കിടക്കും: എയർ ഇന്ത്യ അഥവാ മുടിപ്പിക്കാൻ വേണ്ടി ഒരു മഹാപ്രസ്ഥാനം

മെൽബണും മിലാനുമുള്ള സർവീസുകൾക്ക് ഇന്ധനച്ചെലവു പോലും ലഭിക്കുന്നില്ല; 28 ശതമാനം സീറ്റുകൾ പലപ്പോഴും ശൂന്യമായി കിടക്കും: എയർ ഇന്ത്യ അഥവാ മുടിപ്പിക്കാൻ വേണ്ടി ഒരു മഹാപ്രസ്ഥാനം

ന്ത്യയുടെ ദേശീയ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. മറ്റ് രാജ്യങ്ങളിൽനിന്നുള്ള സർക്കാർ കമ്പനികളും സ്വകാര്യ കമ്പനികളും ഇന്ത്യൻ വ്യോമയാന രംഗത്ത് കടന്നുവന്ന് കോടികൾ കൊയ്യുമ്പോൾ, പൂട്ടിപ്പോകലിന്റെ വക്കത്തേയ്ക്ക് നീങ്ങുകയാണ് എയർ ഇന്ത്യ. യാത്രക്കാർ കൂടുതലും സ്വകാര്യ വിമാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയത് എയർ ഇന്ത്യയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

സാമ്പത്തികമായി ലാഭകരമല്ലാത്ത സർവീസുകൾ, അടിക്കടിയുണ്ടാകുന്ന സാങ്കേതികത്തകരാറുകൾ, സമയനിഷ്ഠ പാലിക്കുന്നതിലെ പോരായ്മ, ഗ്രൗണ്ട് സ്റ്റാഫിന്റെ കാര്യക്ഷമതയില്ലായ്മ. എയർ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളേറെയാണ്. ഒഴിഞ്ഞ സീറ്റുകളോടെയാണ് പല സർവീസുകളും നടത്തുന്നത്. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്താണ് എയർ ഇന്ത്യ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. അതിൽനിന്ന് മുക്തരാവാൻ ഇതുവരെ സാധിച്ചിട്ടില്ല.

എയർ ഇന്ത്യയെ ലാഭത്തിന്റെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പുതിയ ചെയർമാൻ അശ്വനി ലോഹാനി പറയുന്നുണ്ടെങ്കിലും, അത് പ്രാവർത്തികമാകുന്നില്ലെന്നതാണ് യാഥാർഥ്യം. 62,000 സീറ്റുകളാണ് പ്രതിദിനം സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനങ്ങളിലായുള്ളത്. ഇതിൽ 17,000-വും കാലിയാണെന്ന് രേഖകൾ തെളിയിക്കുന്നു. 28 ശതമാനത്തോളം കാലി സീറ്റകളുമായാണ് എയർ ഇന്ത്യ ദിവസവും സർവീസ് നടത്തുന്നത്.

45,000 സീറ്റുകളിൽ ആളു കയറുന്നുണ്ടെങ്കിലും ഇതിൽ അഞ്ചുശതമാനത്തോളം സർക്കാർ ഉദ്യോഗസ്ഥരാണ് സഞ്ചരിക്കുന്നത്. അവർക്ക് എയർ ഇന്ത്യ ടിക്കറ്റുകൾ മാത്രമേ ഉപയോഗിക്കാനാവൂ എന്നതുകൊണ്ടാണത്. എയർ ഇന്ത്യയുടെ കണക്ക് പ്രകാരം, ഡൽഹി-മിലാൻ, ഡൽഹി-ഓസ്‌ട്രേലിയ, ഡൽഹി-ലണ്ടൻ, ഡൽഹി-മോസ്‌കോ റൂട്ടുകൾ നഷ്ടത്തിലാണ്. ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് നടത്തുന്ന സർവീസാണ് എയർ ഇന്ത്യയ്ക്ക് ഏറ്റവും ലാഭമുണ്ടാക്കിക്കൊടുക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം മിലാനിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള സർവീസുകൾക്ക് ഇന്ധനത്തിനുള്ള കാശുപോലും ലഭിച്ചിരുന്നില്ല. അമേരിക്കയിലേക്ക് നേരിട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും ഡൽഹിയിൽനിന്ന് ഷിക്കാഗോയിലേക്കും നെവാർക്കിലേക്കുമുള്ള സർവീസുകളും നഷ്ടത്തിന്റെ പട്ടികയിലാണുള്ളത്. ഉയർന്ന ടിക്കറ്റ് നിരക്കുകളും എയർ ഇന്ത്യയെ നഷ്ടത്തിലേക്ക് നയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP