Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആധാർ കാർഡ് കൂടുതൽ മേഖലകളിൽ നിർബന്ധമാക്കുന്നു; നികുതി നല്കുന്നതിനും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാകും; ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്താൻ ആലോചന

ആധാർ കാർഡ് കൂടുതൽ മേഖലകളിൽ നിർബന്ധമാക്കുന്നു; നികുതി നല്കുന്നതിനും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാകും; ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്താൻ ആലോചന

ന്യൂഡൽഹി: കൂടുതൽ മേഖലകളിൽ ആധാർ കാർഡ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ജൂലായ് 1 മുതൽ ഇത് നിർബന്ധമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ധനകാര്യ ബില്ലിൽ ഭേദഗതിയായാണ് നിയമം പാർലമെന്റിൽ അവതരിപ്പിച്ചത്.

പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ആധാർമൂലം തടസപ്പെടരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാൽ സർക്കാർ തുടർച്ചയായി ഇത് ലംഘിക്കുകയാണെന്നും ഇതിനെതിരായി വാദിക്കുന്നവർ പറയുന്നു.

നിലവിൽ, ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നവർ സൗകര്യമുണ്ടെങ്കിൽ മാത്രം ആധാർ നൽകിയാൽ മതി.

റെയിൽവെ ടിക്കറ്റ്, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, പിഎസ്‌സി രജിസ്ട്രേഷൻ, സൗജന്യ പാചകവാതക കണക്ഷൻ എന്നിങ്ങനെ 30ൽ അധികം കാര്യങ്ങൾക്ക് നേരത്തെ ആധാർ നിർബന്ധമാക്കിയിരുന്നു.

പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ആധാർമൂലം തടസ്സപ്പെടരുതെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ സർക്കാർ തുടർച്ചയായി ഇത് ലംഘിക്കുന്നുവെന്നാണ് ഇതിനെതിരെ വാദിക്കുന്നവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP