Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ ഇന്ത്യയ്ക്കും അത്യാവശ്യ ഘട്ടത്തിൽ വിളിക്കാൻ ഒറ്റ നമ്പറായി; പൊലീസിനോ ആംബുലൻസിനോ ഫയർഫോഴ്‌സിനോ ഇനി 112 മാത്രം വിളിക്കുക; പശ്ചാത്യമോഡൽ മാതൃക ഒരുവർഷത്തിനകം രാജ്യമാകെ നടപ്പിലാക്കും

ഒടുവിൽ ഇന്ത്യയ്ക്കും അത്യാവശ്യ ഘട്ടത്തിൽ വിളിക്കാൻ ഒറ്റ നമ്പറായി; പൊലീസിനോ ആംബുലൻസിനോ ഫയർഫോഴ്‌സിനോ ഇനി 112 മാത്രം വിളിക്കുക; പശ്ചാത്യമോഡൽ മാതൃക ഒരുവർഷത്തിനകം രാജ്യമാകെ നടപ്പിലാക്കും

ന്യൂഡൽഹി : അമേരിക്കയിൽ അടിയന്തര സാഹചര്യത്തിൽ 911 എന്ന നമ്പറിൽ വിളിച്ചാൽ സഹായം ഉടൻ തേടിയെത്തും. ബ്രിട്ടണിലും ഉണ്ട് നമ്പർ. 999 എന്ന നമ്പരിലാണ് അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ വിളിക്കേണ്ടത്. ഈ വിജയ മാതൃക അമേരിക്കയിലും വരുന്നു.

അടിയന്തര സേവനങ്ങൾക്ക് രാജ്യത്തൊട്ടാകെ ഇനി ഒറ്റ ഫോൺ നമ്പർ മാത്രം. പൊലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് തുടങ്ങി സഹായങ്ങൾക്ക് ഇനി മുതൽ 112 നമ്പർ വിളിച്ചാൽ മതിയാകും. ഇതിനായുള്ള ശുപാർശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. പുതിയ തീരുമാനത്തിന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് അനുമതി നൽകി. മതിയായ ബോധവൽക്കരണം നടത്തി പുതിയ തീരുമാനം നടപ്പാക്കും. ഒരു വർഷത്തിനകം രാജ്യം മുഴുവൻ സേവനം ലഭ്യമാക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ കേന്ദ്രം ഉടൻ ആരംഭിക്കും.

112 ലേക്ക് വിളിക്കാൻ പറ്റാത്ത സാഹചര്യത്തിൽ എസ്എംഎസ് മുഖേനയും സഹായം തേടാവുന്ന തരത്തിലാണ് പുതിയ സംവിധാനം. വിളിക്കുകയോ എസ്എംഎസ് അയയ്ക്കുകയോ ചെയ്യുന്ന വ്യക്തിയിൽനിന്ന് ലൊക്കേഷൻ മനസിലാക്കി ഏറ്റവും അടുത്തുള്ള കേന്ദ്രത്തിലേക്ക് വിവരം കൈമാറി സഹായം ലഭ്യമാക്കും. രാജ്യത്ത് എവിടെനിന്നു വേണമെങ്കിലും 112ലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കാം. നിലവിൽ രാജ്യത്ത് നിരവധി ഹെൽപ്‌ലൈൻ നമ്പരുകളുണ്ട്. പുതിയ സംവിധാനം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ.

പൊലീസ് സഹായം, ഫയർഫോഴ്‌സ്, ആംബുലൻസ് സേവനങ്ങൾ എന്നിവയടക്കം എല്ലാ അടിയന്തര സേവനങ്ങൾക്കും നമ്പറായി 112 മാറിയേക്കും. അമേരിക്കയിലെ മാതൃകയിലാണ് ഇത്തരത്തിൽ നമ്പർ കൊണ്ടുവരുന്നത്. പതുക്കെ മറ്റ് നമ്പറുകൾ ഒഴിവാക്കാനാണ് തീരുമാനം. പൊലീസ് (100), ഫയർഫോഴ്‌സ് (101), ആംബുലൻസ് (102), അടിയന്തര ദുരന്ത സഹായം (108) എന്നിങ്ങനെ വിവിധ നമ്പറുകളാണ് അടിയന്തര സേവനങ്ങൾക്കായി ഇന്ത്യയിൽ നിലവിലുള്ളത്.

ഔട്ട് ഗോയിങ് കോളുകൾ താൽക്കാലികമായി റദ്ദ് ചെയ്യപ്പെട്ടിരിക്കുന്ന മൊബൈൽ, ലാന്റ്‌ലൈൻ നമ്പറുകളിൽ നിന്നും 112ലേക്ക് വിളിക്കാം. കോൾ സെന്റർ മാതൃകയിലായിരിക്കും സംവിധാനം പ്രവർത്തിക്കുക. എസ്.എം.എസിലൂടെയും ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ടാകും. ഓരോ പ്രദേശത്തും ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ സേവനം ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP