Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ടെലിവിഷൻ മേഖലയിലും ഇന്റർനെറ്റിന്റെ കാലം; യപ്പ് ടിവി ഇന്ത്യയിലെത്തി; ടെലിവിഷൻ കാഴ്ചയിൽ വിപ്ലവം

ഇനി ടെലിവിഷൻ മേഖലയിലും ഇന്റർനെറ്റിന്റെ കാലം; യപ്പ് ടിവി ഇന്ത്യയിലെത്തി; ടെലിവിഷൻ കാഴ്ചയിൽ വിപ്ലവം

മാർക്കറ്റിങ് ഫീച്ചർ

ന്റർനെറ്റ് അധിഷ്ഠിത ടെലിവിഷൻ സ്ട്രീമിങ് സേവന ദാതാവായ യപ്പ് ടിവി ഇന്ത്യയിലും. ഒക്‌ടോബർ 14ന് ഹൈദരാബാദിലെ ടാജ് കൃഷ്ണയിൽ നടന്ന ചടങ്ങിൽ തെലങ്കാന പഞ്ചായത്തിരാജ്, ഐടി വകുപ്പ് മന്ത്രി കെ.ടി. രാമറാവു, ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ, ബോളിവുഡ് താരം പരിണീതി ചോപ്ര എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യപ്പ് ടിവിയുടെ ഇന്ത്യയിലെ അവതരണം.

ഇന്ത്യൻ വിഭവങ്ങളുടെ ലോകത്തിലെ ഏറ്റവും വിപുലമായ ഓവർ-ദി-ടോപ് (ഒടിടി) ദാതാവായ യപ്പ് ടിവി ഇന്ത്യൻ വിപണിയിലെത്തുന്നത് 12 ഭാഷകളിലായി 200ലേറെ ചാനലുകളുമായാണ്. ലൈവ് ടിവി അനുഭവത്തിന് പുറമെ ഇന്ത്യയിലാദ്യമായി കാച്ച് അപ്പ് ടിവി സാങ്കേതികവിദ്യയും യപ്പ് ടിവി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ടിവി പരിപാടികൾ കാണാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്ന ഈ സാങ്കേതികവിദ്യ ഇഷ്ടപരിപാടികളൊന്നും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.

5000ലേറെ ചലച്ചിത്രങ്ങൾ, നൂറു കണക്കിന് ടിവി പരിപാടികൾ എന്നിവയിലേക്കും പ്രേക്ഷകരെ ആനയിക്കുകയാണ് യപ്പ് ടിവി. വീഡിയോ ഓൺ ഡിമാൻഡ് സേവനത്തിന്റെ ഭാഗമായി 25,000 മണിക്കൂർ വീഡിയോ പരിപാടികളും യപ്പ് ടിവിയുടെ കാറ്റലോഗിലുണ്ട്. ദിനം തോറും 2500 മണിക്കൂറിലേറെ വരുന്ന പരിപാടികളാണ് കൂട്ടിച്ചേർക്കപ്പെടുന്നത്.

ടെലിവിഷൻ കാഴ്ചാനുഭവത്തെ പുനഃനിർവചിക്കുന്ന തനതായ സവിശേഷതകളും യപ്പ് ടിവി കാഴ്ച വയ്ക്കുന്നു. ഈ വ്യവസായത്തിലാദ്യമായി ലൈവ് ടിവി ചാനലുകൾ ആധുനികരീതിയിൽ വിലയിരുത്തി യഥാസമയത്തുള്ള ശുപാർശകളും പ്രേക്ഷകർക്ക് യപ്പ് ടിവി ലഭ്യമാക്കുന്നു. ടൈം ഷിഫ്റ്റ് സാങ്കേതികവിദ്യയാകട്ടെ ലൈവ് ടിവി പരിപാടികൾ രണ്ടു മണിക്കൂർ നേരം തൽക്കാലം നിർത്തിവയ്ക്കാനും പിന്നീട് റീവൈൻഡ് ചെയ്യാനും അവസരമൊരുക്കുന്നു. ഒരു പ്രത്യേക ടിവി പരിപാടിക്ക് പ്രേക്ഷകർ വൈകിയെന്നിരിക്കട്ടെ, അവർക്ക് സ്റ്റാർട്ട് ഓവർ ഉപയോഗിച്ച് തുടക്കം മുതൽ ഇത് കാണാനാകും.

സ്മാർട്ട് ടിവി, സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ്, വെബ് തുടങ്ങിയ ബഹുതലങ്ങളിൽ യപ്പ് ടിവി സേവനം ലഭിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ഇത് ഡൗൺലോഡ് ചെയ്യാം. 200 ദശലക്ഷത്തിലേറെ സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ എത്തിച്ചേരാനുള്ള സാധ്യതയാണ് യപ്പ് ടിവിക്കുള്ളത്. ഇന്ത്യയിലെ പ്രധാനപ്പെട്ട മിക്കവാറും സ്മാർട്ട് ടിവികളിൽ ഇപ്പോൾ തന്നെ യപ്പ് ടിവി ആപ്ലിക്കേഷൻ ലഭ്യമാണ്. ഹൈ സ്പീഡ് ഇന്റർനെറ്റിന് ഇന്ത്യയിൽ പരിമിതികളുണ്ടെങ്കിലും അഡാപ്റ്റീവ് ബിറ്റ് റേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് 2ജി കണക്ഷനുകളിൽ പോലും ബഫറിങ് ഇല്ലാതെയുള്ള ടിവി കാഴ്ചയാണ് യപ്പ് ടിവി വാഗ്ദാനം ചെയ്യുന്നത്.

 വിനോദത്തെ മോചിപ്പിക്കുകയും ടിവി ദൃശ്യാനുഭവം എല്ലാവർക്കും  അനുഭവവേദ്യമാക്കുകയുമാണ്  തങ്ങളുടെ ലക്ഷ്യമെന്ന് യപ്പ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ് റെഢി പറഞ്ഞു. സ്ഥിരം രൂപങ്ങളെ മാറ്റിമറിച്ച് ഒടിടി സാങ്കേതികതയുമായി വിപണിയിൽ മാറ്റം സൃഷ്ടിക്കുകയാണ് യപ്പ് ടിവി. പൊതു ഇന്റർനെറ്റ് സംവിധാനത്തിലൂടെ പരിധിയില്ലാത്ത പരിപാടികളാണ് യപ്പ് ടിവി ലഭ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വിധ വിനോദപരിപാടികൾക്കുമുള്ള സ്റ്റോപ്പ് ഷോപ്പായിരിക്കും യപ്പ് ടിവി. ടെലിവിഷൻ കാഴ്ചാനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാനും എന്ത് കാണണമെന്നതിൽ പ്രേക്ഷകന് മുൻതൂക്കം നൽകാനും യപ്പ് ടിവിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.


യപ്പ് ടിവിയെ പിന്തുണയ്ക്കാൻ ലഭിച്ചിരിക്കുന്നത് അഭിമാനകരമായ അവസരമാണെന്ന് തെലങ്കാന പഞ്ചായത്തി രാജ്, ഐടി വകുപ്പ് മന്ത്രി കെ.ടി. രാമറാവു പറഞ്ഞു. 97% ജീവനക്കാരും ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കമ്പനി വടക്കേ അമേരിക്കയിലെ ആദ്യ നൂറ് കമ്പനികളിലൊന്നകുകയും 2015ലെ റെഡ് ഹെറിങ് അവാർഡ് നേടുകയും ചെയ്തിരിക്കുനന്നന്നു. ഡിജിറ്റൽ ഇന്ത്യയെ ലക്ഷ്യപ്രാപ്തിക്ക് സഹായകമാകുന്നതാണ് യപ്പ് ടിവിയുടെ ഒടിടി സേവനങ്ങൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജീവിതത്തിൽ സാങ്കേതികവിദ്യ ബഹുമുഖമായ മാറ്റങ്ങളാണ് വരുത്തുന്നതെങ്കിലും യപ്പ് ടിവി സേവനം ഈ മാറ്റങ്ങൾക്ക് ഇന്ധനം പകരുന്ന സമർത്ഥമായ ആവിഷ്‌കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യപ്പ് ടിവിയുടെ ഇന്ത്യൻ അവതരണത്തിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ ആവേശമുണ്ടെന്ന് ബ്രയാൻ ലാറ പറഞ്ഞു. ട്രിനിഡാഡിലും താൻ യപ്പ് ടിവിയുമായി, അവരുടെ ടെക്‌നോളജി പാർട്ണറായ ടിഎസ്ടിടിയ്‌ക്കൊപ്പം സഹകരിച്ചിട്ടുണ്ട്. കേവലമൊരു വിരൽ സ്പർശത്തിൽ ട്രിനിഡാഡിൽ യപ്പ് ടിവി വരുത്തിയത് വിനോദപരിപാടികളിൽ വിപ്ലവകരമായ മാറ്റമാണ്. ഉന്നത നിലവാരമുള്ള ഇന്റർനെറ്റ് ടിവി സേവനം യപ്പ് ടിവിയിലൂടെ ഇന്ത്യയിലും സാധ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇടതടവില്ലാത്ത സംഗീതവും വിനോദവുമാണ് ദിവസം മുഴുവൻ താൻ ആഗ്രഹിക്കുന്നതെന്ന് ബോളിവുഡ് താരം പരിണീതി ചോപ്ര പറഞ്ഞു. വിദേശത്ത് പോകുമ്പോഴെല്ലാം യപ്പ് ടിവി കേവലമൊരു വിരൽസ്പർശത്തിനപ്പുറത്തുണ്ടായിരുന്നു. എല്ലാ ബോളിവുഡ് വാർത്തകളും ഫീഡുകളും നൽകിക്കൊണ്ട്. ഇതേ അനുഭവം ഇന്ത്യയിലും ലഭ്യമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും പരിണീതി പറഞ്ഞു.

യപ്പ് ടിവിയെ കുറിച്ച്

വർ ദി ടോപ്പ് ലൈവ് ടിവി, കാച്ച് അപ്പ് ടിവി, ഓൺ ഡിമാൻഡ് മൂവി സൊല്യൂഷൻസ് എന്നിവ നൽകുന്നതിൽ ആഗോളതലത്തിൽ മുൻനിരയിലാണ് യപ്പ് ടിവി. അറ്റ്‌ലാന്റ ആസ്ഥാനമായി 2006ൽ സ്ഥാപിക്കപ്പെട്ട കമ്പനിക്ക് അമേരിക്കയിലും ഇന്ത്യയിലും ശാഖകളുണ്ട്. കേവലം രണ്ട് ചാനലുകളുമായി തുടക്കം കുറിച്ച യപ്പ് ടിവിയിൽ ഇന്ന് 200ലേറെ ചാനലുകളുണ്ട്. 25ലേറെ ഇന്റർനെറ്റ് അധിഷ്ഠിത കണക്ടഡ് ടിവികൾ, ഇന്റർനെറ്റ് എസ്ടിബികൾ, സ്മാർട്ട് ബ്ലൂറേ പ്ലെയറുകൾ, പഴ്‌സണൽ കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ, ടാബ്‌ലറ്റുകൾ എന്നിവയിലെല്ലാം യപ്പ് ടിവി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.yupptv.com

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP