Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് തത്സമയം കാണാം; ക്രിക്കറ്റ് പ്രേമികൾക്കായി 'ഹീറോ നിഡഹാസ് ട്രോഫി 2018' യപ്പ് ടിവിയിൽ

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് തത്സമയം കാണാം; ക്രിക്കറ്റ് പ്രേമികൾക്കായി 'ഹീറോ നിഡഹാസ് ട്രോഫി 2018' യപ്പ് ടിവിയിൽ

ന്യൂഡൽഹി: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റായ ഹീറോ നിഡഹാസ് ട്രോഫി 2018 തത്സമയം വീക്ഷിക്കാൻ ക്രിക്കറ്റ് പ്രേമികൾക്ക് അവസരമൊരുക്കിക്കൊണ്ട് യപ്പ് ടിവി എത്തുന്നു. ദക്ഷിണേന്ത്യൻ ഉള്ളടക്കത്തിൽ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ഒടിടിയായ യപ്പ് ടിവി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാൻ എത്തുകയാണ് ഇത്തവണ.

മാർച്ച് ആറു മുതൽ 18 വരെ കൊളംബോയിൽ നടക്കുന്ന ടി20 മാച്ചിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക എന്നിവയാണ്. യുഎസ്എ, കാനഡ, മിഡ്ഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലുള്ള യപ്പ് ടിവി പ്രേക്ഷകർക്ക് എല്ലാ മത്സരങ്ങളും വീക്ഷിക്കാൻ സാധിക്കും.

ശ്രീലങ്കയുടെ എഴുപതാം സ്വാതന്ത്രദിനാഘോഷത്തോട് അനുബന്ധിച്ചാണ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. മൂന്നുരാജ്യങ്ങളും രണ്ടു തവണ വീതം ഏറ്റുമുട്ടുന്ന തരത്തിലാണ് ടൂർണമെന്റ് പ്ലാൻ ചെയ്തിരിക്കുന്നത്. മാർച്ച് 18നു നടക്കുന്ന ഫൈനലിൽ ഇതിൽ വിജയിച്ച രണ്ടു ടീമുകൾ ഏറ്റുമുട്ടും.

ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള ഒരു മത്സരമായി ക്രിക്കറ്റ് മാറിയിരിക്കുകയാണെന്ന് യപ്പ് ടിവി ഫൗണ്ടറും സിഇഒയുമായ ഉദയ് റെഡ്ഡി അഭിപ്രായപ്പട്ടു. മുമ്പെത്തെക്കാളും ഏറെ സ്വീകാര്യത ക്രിക്കറ്റിന് ലഭിക്കാൻ ടി20 മത്സരത്തിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഹീറോ നിഡഹാസ് ട്രോഫി 2018 സംപ്രേഷണം ചെയ്യാൻ എക്സ്‌ക്ലുസീവ് റൈറ്റ് യപ്പ് ടിവിക്ക് ലഭിച്ചുവെന്നതിൽ ഏറെ സന്തുഷ്ടരാണ് ഞങ്ങൾ. ക്രിക്കറ്റിന്റെ ആവേശം ഒട്ടും ചോർന്നുപോകാതെ വിവിധ രാജ്യങ്ങളിലുള്ള ആരാധകർക്ക് അത് ആസ്വദിക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്നതിലും തങ്ങൾ ഏറെ സന്തുഷ്ടരാണെന്ന് ഉദയ് റെഡ്ഡി വെളിപ്പെടുത്തി.

കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് ലൈവ് www.yupptv.com അല്ലെങ്കിൽ സ്മാർട്ട് ടിവി, സ്മാർട്ട് ബ്ലൂ റേ പ്ലേയേഴ്സ്, സ്റ്റീമിങ് മീഡിയ പ്ലേയേഴ്സ്, ഗെയ്മിങ് കൺസോളുകൾ, സ്മാർട്ട്ഫോണുകൾ, ടാബ്ലറ്റുകൾ എന്നിവയിലുള്ള യപ്പ് ടിവി ആപ്പ് മുഖേനയും ആസ്വദിക്കാം. 14 ദേശീയ-പ്രാദേശിക ഭാഷകളിൽ മുന്നൂറിലധികം ലൈവ് ടിവി ചാനലുകളുമായി ദക്ഷിണേഷ്യൻ ഉള്ളടക്കത്തിൽ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ഒടിടിയാണ് യപ്പ് ടിവി. അയ്യായിരത്തിലധികം മൂവികളും നൂറിലധികം ടിവി ഷോകളും കാണാൻ പ്രേക്ഷകർക്ക് യപ്പ്ടിവി അവസരമൊരുക്കിക്കൊടുക്കുന്നു.

വീഡിയോ ഓൺ ഡിമാൻഡ് സേവനത്തിന്റെ ഭാഗമായി 25,000 മണിക്കൂർ വീഡിയോ പരിപാടികളും യപ്പ് ടിവിയുടെ കാറ്റലോഗിലുണ്ട്. ദിനം തോറും 2500 മണിക്കൂറിലേറെ വരുന്ന പരിപാടികളാണ് കൂട്ടിച്ചേർക്കപ്പെടുന്നത്. ലൈവ് ടിവി, കാച്ച് അപ്പ് ടിവ ടെക്നോളജിയും യപ്പ് ടിവി പ്രദാനം ചെയ്യുന്നുണ്ട്. എക്സ്പാറ്റ് മാർക്കറ്റിനു വേണ്ടിയുള്ള ഓൺ ഡിമാൻഡ് സ്ട്രീമിങ് സർവീസ് ആയ യപ്പ് ഫ്ളിക്സും ഇത് ഇപ്പോൾ ഓഫർ ചെയ്യുന്നുണ്ട്. കൂടാതെ സിനിമാരംഗത്തു നിന്നുള്ള വിദഗ്ധരുമായി സഹകരിച്ച് യപ്പ് ടിവി ഒറിജിനൽസ് എന്നൊരു പരിപാടിയും തുടങ്ങിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP