Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൂട്ട്സ്... റോൾസ് റോയ്സ്... ബർഗർ കിങ്സ്... ജോൺ ലൂയിസ്... പ്രതിസന്ധിയിലേക്ക് വീണ സ്ഥാപനങ്ങളുടെ എണ്ണം പെരുകുന്നു; ഈ ദിവസങ്ങളിൽ ഇല്ലാതെയായത് 60,000 തൊഴിൽ അവസരങ്ങൾ; ബ്രിട്ടൻ നേരിടുന്നത് വമ്പൻ സാമ്പത്തിക തിരിച്ചടിയെന്ന് തന്നെ റിപ്പോർട്ടുകൾ

ബൂട്ട്സ്... റോൾസ് റോയ്സ്... ബർഗർ കിങ്സ്... ജോൺ ലൂയിസ്... പ്രതിസന്ധിയിലേക്ക് വീണ സ്ഥാപനങ്ങളുടെ എണ്ണം പെരുകുന്നു; ഈ ദിവസങ്ങളിൽ ഇല്ലാതെയായത് 60,000 തൊഴിൽ അവസരങ്ങൾ; ബ്രിട്ടൻ നേരിടുന്നത് വമ്പൻ സാമ്പത്തിക തിരിച്ചടിയെന്ന് തന്നെ റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടീഷുകാരുടെ തൊഴിൽ നഷ്ടപ്പെടാതിരിക്കാനുള്ള 30 ബില്ല്യൺ ഡോളറിന്റെ പാക്കേജുമായി എത്തിയ ഋഷി സുനാകിന്റെ പദ്ധതികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഏകദേശം 60,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന കാര്യം തീർച്ചയാവുകയാണ്. ഒരു കൂട്ടം ബിസിനസ്സ് സ്ഥാപനങ്ങൾ പൂർണ്ണമായും ഭാഗികമായും ലേ ഓഫ് പ്രഖ്യാപിച്ചതോടെയാണിത്. ഡിപ്പർട്ട്മെന്റൽ സ്റ്റോറുകളുടെ ശൃംഖലയായ ജോൺ ലൂയിസ് അവരുടെ എട്ട് സ്റ്റോറുകൾ ലോക്ക്ഡൗണിന് ശേഷം തുറക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

ബിർമിങ്ഹാം, വാറ്റ്ഫോർഡ് എന്നിവിടങ്ങളിലെ പ്രധാന സ്റ്റോറുകളും ഹീത്രൂ വിമാനത്താവളത്തിലേയും സെയിന്റ് പാൻക്രാസ് ട്രെയിൻ സ്റ്റേഷനിലേയും ചെറിയ സ്റ്റോളുകളുംക്രൊയ്ഡോൺ, ന്യുബറി, സ്വിൻഡൺ, ടാംവർത്ത് എന്നിവിടങ്ങളിലെ ഹോം ഷോപ്പുകളുമാണ് ജോൺ ലൂയിസ് സ്ഥിരമായി അടച്ചിടാൻ പോകുന്നത്. ഇതോടൊപ്പം റോൾസ് റോയ്സ്, ബർഗർ കിങ് എന്നീ കമ്പനികളും ജീവനക്കാരുടെ എണ്ണം കുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അറിയിച്ചു.

ഏറ്റവും അവസാനം പിരിച്ചുവിടൽ പ്രഖ്യാപിച്ച ത് ബൂട്ട്സ് ആണ്. ഏഴു ശതമാനം കുറവാണ് ഇവർ ജീവനക്കാരുടെ എണ്ണത്തിൽ വരുത്തുന്നത്. അതായത് ഏകദേശം 4000 പേർക്ക് തൊഴിൽ നഷ്ടമാകും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മിനി ബജറ്റിൽ, ഫർലോയിൽ ഉള്ള ജീവനക്കാരെ തിരിച്ചെടുക്കുന്ന സ്ഥാപനങ്ങൾക്ക് 1000 പൗണ്ട് വീതം ജോബ് റിട്ടെൻഷൻ ബോണസ് ഉൾക്കൊള്ളിച്ചിരുന്നു. മാതമല്ല സർക്കാർ ധനസഹായത്തോടെൻപകുതി വിലയ്ക്ക് പുറത്തുനിന്നുള്ള ഭക്ഷണം നൽകുന്ന പരിപാടിയും ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ, എല്ലാ ജീവനക്കാരേയും രക്ഷിക്കാൻ തനിക്കാവില്ലെന്ന്, ഇന്നലെ ചാൻസലർ സമ്മതിച്ചു. മാത്രമല്ല, അതിഭീകരമായ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ബ്രിട്ടൻ നടന്നടുക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്നലത്തെ പ്രഖ്യാപനങ്ങൾക്ക് ശേഷവും തൊഴിൽ നഷ്ടം പെരുകുകയാണെന്നും കൂടുതൽ പ്രശ്നകേന്ദ്രീകൃതമായ സമീപനമാണ് ആവശ്യമെന്നും നിഴൽ ധനകാര്യമന്ത്രി ലൂസി പവൽ പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടാതെ കാക്കുന്നതിൽ ഋഷി സുനാക് പരാജയപ്പെട്ടു എന്ന് യുണൈറ്റ് ചീഫ് ലെൻ മെക്ലസ്‌കിയും പറഞ്ഞു.

ബൂട്ട്സിന്റെ പ്രഖ്യാപനം പ്രധാനമായും ബാധിക്കുക നോട്ടിങ്ഹാമിലുള്ള അവരുടെ സപ്പോർട്ട് ഓഫീസിലെ ജീവനക്കാരെയാണ്. എന്നാൽ അസ്സിസ്റ്റന്റ് മാനേജർ, ബ്യുട്ടി അഡൈ്വസർ തുടങ്ങിയ തസ്തികയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്നവരെയും ഇത് ബാധിക്കും. ഇതോടൊപ്പം ബൂട്ട്സിന്റെ 48 ഒപ്റ്റിക്കൽ സ്റ്റോറുകളും അടച്ചുപൂട്ടും എന്നറിയുന്നു. ഇന്ന് പ്രഖ്യാപിച്ച് നിർദ്ദേശങ്ങൾ കമ്പനിയുടെ മാറ്റം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളാണെന്നായിരുന്നു ഇതിനെ കുറിച്ച് ബൂട്ട്സ് യു കെ മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ജെയിംസ് പ്രതികരിച്ചത്.

ബോണസിനായി തൊഴിൽ ദാതാക്കൾ അടുത്ത വർഷം ആദ്യം വരെ കാത്തിരുന്നതിന് ശേഷം അവർ ജീവനക്കാരെ പിരിച്ചുവിട്ടേക്കാൻ. അല്ലെങ്കിൽ ജീവനക്കാരെ അടുത്ത ജനുവരി വരെ തൊഴിലിൽ പിടിച്ചുനിർത്താൻ തക്ക ആകർഷണം 1000 പൗണ്ടിന്റെ ബോണസിനില്ല എന്നൊക്കെ ഋഷി സുനാകിന്റെ ഈ പദ്ധതിയെ കുറിച്ച് എതിരാളികൾ ആരോപണം ഉയർത്തുന്നുണ്ട്. അതേ സമയം ജോൺ ലൂയിസ് തങ്ങളുടെ എട്ട് സ്റ്റോറുകൾ സ്ഥിരമായി അടച്ചുപൂട്ടുന്നത് വഴി 1300 പേർക്ക് തൊഴിൽ നഷ്ടപ്പെടും എന്നാണ് കണക്കാക്കുന്നത്.

റോൾസ് റോയ്സിൽ 3,000 ജീവനക്കാരാണ് തൊഴിൽ നഷ്ട ഭീഷണി നേരിടുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടുവാനുള്ള സാധ്യതയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് അവസാനത്തോടെ മൂന്നിൽ രണ്ട് ഭാഗം ജീവനക്കാർക്കും കമ്പനി വിടേണ്ടി വന്നേക്കാം. ഏഴാഴ്‌ച്ചകൾക്ക് മുൻപ് വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ ജീവനക്കാരിൽ 9,000 പേരെ പിരിച്ചുവിടുമെന്ന് റോൾസ് റോയ്സ് സൂചിപ്പിച്ചിരുന്നു. എത് ഏറ്റവുമധികം ബാധിക്കുക ബ്രിട്ടനിലെ ഫാക്ടറിയിലെ തൊഴിലാളികളെ ആണെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഡെർബി ആസ്ഥാനമായുള്ള ഈ വിമാന എഞ്ചിൻ നിർമ്മാതാക്കൾ കോവിഡ് പ്രതിസന്ധിക്ക് മുൻപ് തന്നെ പ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു. ട്രെന്റ് 1000 എഞ്ചിനുകളിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം അവരുടെ എഞ്ചിൻ ഉപയോഗിച്ച നിരവധി വിമാനങ്ങൾ റിപ്പയറിംഗിനായി താഴെയിറക്കേണ്ടി വന്നിരുന്നു. എന്നാൽ അക്കാര്യത്തിൽ കമ്പനി നല്ല പുരോഗതി കൈവരിച്ചെന്നും പക്ഷെ കോവിഡ് പ്രതിസന്ധിയാണ് ഇപ്പോഴത്തെ നിലക്ക് കാരണമെന്നുമാണ് കമ്പനി പറയുന്നത്.

പ്രെറ്റ് എ മാങ്കെർ, അപ്പർ ക്രസ്റ്റ് തുടങ്ങിയ ഫാസ്റ്റ്ഫുഡ് ശൃംഖലകളിലും തൊഴിലാളികളെ പിരിച്ചുവിടാൻ ആരംഭിച്ചിട്ടുണ്ട്. നിരവധി റെസ്റ്റോറന്റുകളും ഷോപ്പുകളും മറ്റു ജൂലായ് ആരംഭത്തിൽ തന്നെ 12,000 ത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 1,330 എണ്ണം പ്രെറ്റ് എ മാങ്കറിലും 5,000 അപ്പർ ക്രസ്റ്റിലുമാണ്. കൺസൾട്ടൻസി കമ്പനിയായ അക്സെഞ്ചറിൽ 900 പേർക്കും തൊഴിൽ നഷ്ടപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

കാഷ്വൽ ഡൈനിങ് ഗ്രൂപ്പിൽ കഴിഞ്ഞ ആഴ്‌ച്ചത്തെ വിവരമനുസരിച്ച് 1,900 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. അതേസമയം ഏകദേശം 16,500 ജീവനക്കാരുള്ള ബ്രിട്ടനിലെ ബർഗർ കിങ് അവരുടെ 530 സ്റ്റോറുകളിൽ 370 എണ്ണം മാത്രമേ തുറക്കുന്നുള്ളു എന്നാണ് അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP