Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

പുതുതലമുറ വധുക്കളുടെ അഭിരുചികൾക്ക് ഇണങ്ങുന്ന വിവാഹാഭരണ ശേഖരം; കല്യാൺ ജൂവലേഴ്‌സ് മുഹൂർത്ത് 2.0 അവതരിപ്പിക്കുന്നു; ഇന്ത്യയിലെങ്ങുമുള്ള കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകളിൽ മുഹൂർത്ത് ശേഖരം ലഭ്യം

പുതുതലമുറ വധുക്കളുടെ അഭിരുചികൾക്ക് ഇണങ്ങുന്ന വിവാഹാഭരണ ശേഖരം; കല്യാൺ ജൂവലേഴ്‌സ് മുഹൂർത്ത് 2.0 അവതരിപ്പിക്കുന്നു; ഇന്ത്യയിലെങ്ങുമുള്ള കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകളിൽ മുഹൂർത്ത് ശേഖരം ലഭ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതുതലമുറയിലെ വധുക്കളുടെ വൈവിധ്യമാർന്ന സംസ്‌കാരങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായി കല്യാൺ ജൂവലേഴ്‌സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ മുഹൂർത്ത് 2.0 അവതരിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പരമ്പരാഗതമായ പ്രാദേശിക ആഭരണ രൂപകൽപ്പനകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള രൂപകൽപ്പനകളാണ് ഈ ശേഖരത്തിന്റെ പ്രത്യേകത. വിവാഹാഭരണ രംഗത്ത് കല്യാണിന്റെ ശക്തമായ സാന്നിദ്ധ്യം ഉറപ്പുവരുത്തുകയാണ് ഈ പുതിയ ശേഖരം. വൈവിധ്യമാർന്ന പ്രാദേശിക രൂപകൽപ്പനകൾ ശേഖരിക്കുന്നതിന് രാജ്യത്തെമ്പാടുമായി 13 പ്രാദേശിക സമാഹരണ കേന്ദ്രങ്ങൾ കല്യാൺ ജൂവലേഴ്‌സിനുണ്ട്

കർണാടകയിലെ നകാഷി രൂപകൽപ്പന മുതൽ രാജസ്ഥാനിലെ വിപുലമായ പോൾക്കി ആഭരണങ്ങളും പ്രഷ്യസ് സ്റ്റോണുകൾ പതിച്ച തെലുങ്കാനയിൽനിന്നുള്ള ആഭരണങ്ങളും ഒഡീഷയിലെ ഫിലിഗ്രീ രീതിയിലുള്ള സവിശേഷമായ ആഭരണങ്ങളും പുതു തലമുറ വധുക്കളുടെ ആഭരണശേഖരത്തിന് മാറ്റുകൂട്ടുന്ന മരതകവും സ്വർണവും ചേർന്ന നവീന ആഭരണ രൂപകൽപ്പനകളുമൊക്കെ ഒത്തുചേർന്നതാണ് പുതിയ മുഹൂർത്ത് 2.0 ശേഖരം.

തികച്ചും വ്യക്തിഗതമായ ആഘോഷങ്ങളായി വിവാഹങ്ങൾ മാറുന്നതാണ് അടുത്തയിടെ കണ്ടെതെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഓരോ ആഭരണങ്ങളും സ്വന്തം വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതും സാംസ്‌കാരികപൈതൃകം നിറഞ്ഞുനിൽക്കുന്നതുമാകണമെന്നും തനിമയും ആധികാരികതയുമുള്ളതായിരിക്കണമെന്നുമാണ് വധുക്കൾ ആഗ്രഹിക്കുന്നത്. ഇന്ത്യയിലെങ്ങും സാന്നിദ്ധ്യമുള്ളതിനാൽ പ്രത്യേകാവസരങ്ങളിൽ അണിയേണ്ട ആഭരണങ്ങൾ ഏതാണെന്നതിനെക്കുറിച്ച് ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പ്രാദേശികമായ സ്വർണാഭരണ വിദഗ്ദ്ധർ കരവിരുതോടെ രൂപകൽപ്പന ചെയ്ത ആഭരണങ്ങൾ എക്‌സ്‌ക്ലൂസീവ് വിവാഹാഭരണങ്ങളുടെ ഭാഗമായിരിക്കുന്നത്. പുതിയ കാലത്തിന്റെ വധുക്കൾക്ക് ശരിക്കും ആഘോഷത്തിനായുള്ളതാണ് മുഹൂർത്ത് 2.0 എന്ന് അദ്ദേഹം പറഞ്ഞു.

വിവാഹ സീസണിന്റെ തുടക്കത്തിൽത്തന്നെ പുതിയ മുഹൂർത്ത് ശേഖരത്തിന്റെ പ്രചാരണവും ആരംഭിച്ചു. താരനിബിഢമായ പ്രചാരണത്തിൽ ആഗോള ബ്രാൻഡ് അംബാസിഡർമാരായ അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവർക്കൊപ്പം പ്രാദേശിക ബ്രാൻഡ് അംബാസിഡറായ പ്രഭു ഗണേശൻ, നാഗാർജുന, മഞ്ജു വാര്യർ എന്നിവരും കാമ്പയിന്റെ ഭാഗമാകും. പുതിയ ട്രെൻഡിന് അനുസരിച്ച് ഡിഐവൈ കല്യാണങ്ങൾക്കായി നേരത്തെ കല്യാൺ മുഹൂർത്ത് @ഹോം അവതരിപ്പിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്ത് ഇതിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.

2018-ൽ മുഹൂർത്ത് ശേഖരം പുറത്തിറക്കിയതുമുതൽ നൂതനമായ മുഹൂർത്ത് ഫ്‌ളോർ, മുഹൂർത്ത് ഒൺലി ഷോറൂം എന്നിവയും അവതരിപ്പിച്ചിരുന്നു. കല്യാണിന്റെ ഫ്‌ളാഗ്ഷിപ് ഷോറൂമുകളിലെ മുഹൂർത്തിനു മാത്രമായ ഫ്‌ളോറുകളും വിവാഹ ആഭരണങ്ങൾ മാത്രം ലഭ്യമാകുന്ന മുഹൂർത്ത് ഒൺലി ഷോറൂമുകളും വ്യക്തിഗതവും വിശിഷ്ടവുമായ ഷോപ്പിങ് അനുഭവം നൽകുന്നവയാണ്.

ഇന്ത്യയിലെങ്ങുമുള്ള കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകളിൽ മുഹൂർത്ത് ശേഖരം ലഭ്യമാണ്. കൂടാതെ ലൈവ് ഷോപ്പിങ് സൗകര്യത്തിനായി

www.kalyanjewellers.net/livevideoshopping/ എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക.

കല്യാൺ ജൂവലേഴ്‌സിന്റെ യൂട്യൂബ് പേജിൽ മലയാളം കാമ്പെയിൻ ഫിലിമിന്റെ ലിങ്ക്: www.youtube.com/watch?v=mY7DLVdWzrs

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP