Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ഉത്സവകാല ഓഫറുകളുമായി സമ്മാനമൊരുക്കി കല്യാൺ ജൂവലേഴ്‌സ്; വൻ ഡിസ്‌കൗണ്ട് ഓഫറിലൂടെ 300 കിലോ സ്വർണം സൗജന്യം; സ്വർണാഭരണങ്ങൾക്ക് 15 മുതൽ 50 വരെ ശതമാനം വരെ ഇളവ്; ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം ഇളവും; നവംബർ 30 വരെ ഓഫർ കാലാവധി

മാർക്കറ്റിങ് ഫീച്ചർ

കൊച്ചി: കല്യാൺ ജൂവലേഴ്‌സ് ആകർഷകമായ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണം, ഡയമണ്ട് പ്രഷ്യസ് ആഭരണങ്ങൾ വാങ്ങുമ്പോൾ 300 കിലോ സ്വർണത്തിന് തുല്യമായ റിഡീമബിൾ വൗച്ചറുകൾ നൽകുന്നു. കൂടാതെ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾക്ക് 15 മുതൽ 50 വരെ ശതമാനവും ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം വരെയും ഇളവ് നേടാം. 300 കിലോ സ്വർണത്തിന് തുല്യമായ തുകയാണ് ഇങ്ങനെ സമ്മാനമായി നല്കുന്നത്. നവംബർ 30 വരെയാണ് ഈ ഓഫറിന്റെ കാലാവധി.

ധൻതെരാസിനോട് അനുബന്ധിച്ച് സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതെ സംരക്ഷിക്കുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരവും കല്യാൺ ഒരുക്കിയിട്ടുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന ആഭരണങ്ങളുടെ വിലയുടെ 20 ശതമാനം മുൻകൂട്ടി നല്കി ഉപയോക്താക്കൾക്ക് ഇന്നത്തെ നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ഒക്ടോബർ 20 വരെയാണ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം.

നവരാത്രി, ദീപാവലി പോലെയുള്ള ആഘോഷങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഈ വർഷം ഉപയോക്താക്കൾക്ക് പർച്ചേയ്‌സിൽനിന്നും പരമാവധി മൂല്യം ലഭിക്കുന്ന രീതിയിൽ ആകർഷകമായ ഇളവുകളും ഓഫറുകളുമാണ് അവതരിപ്പിക്കുന്നത്. ഇൻ-സ്റ്റോർ, ഓൺലൈൻ ഓഫറുകളിലൂടെ മികച്ച ആഭരണങ്ങൾക്കൊപ്പം സുരക്ഷിതവും താരതമ്യങ്ങളില്ലാത്തതുമായ റീട്ടെയ്ൽ അനുഭവം ഒരുക്കാനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈവ് വീഡിയോ ഷോപ്പിങ് ഫീച്ചർ ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് തന്നെ കല്യാൺ ജൂവലേഴ്‌സിന്റെ ആഭരണ നിരയിൽനിന്ന് ഇഷ്ടപ്പെട്ടവ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. കല്യാണിന്റെ ഫോർ ലെവൽ പ്രോഡക്ട് സർട്ടിഫിക്കറ്റ് ഓരോ സ്വർണാഭരണങ്ങൾക്കുമൊപ്പം ലഭ്യമാണ്. ശുദ്ധതയും സ്വർണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിംഗും ജീവിതകാലം മുഴുവൻ ആഭരണങ്ങളുടെ സൗജന്യ മെയിന്റനൻസുമാണ് ഈ സാക്ഷ്യപത്രത്തിലൂടെ ഉറപ്പുവരുത്തുന്നത്. കൂടാതെ ഇൻവോയിസിൽ നല്കിയിരിക്കുന്ന ശുദ്ധതയുടെ മൂല്യം മാറ്റിവാങ്ങുമ്പോഴും വിൽക്കുമ്പോഴും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഉത്സവകാലത്തിനു മുന്നോടിയായി ഷോറൂം സന്ദർശിക്കുന്നവർക്കും ജീവനക്കാർക്കുമായി വിപുലമായ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനുള്ള ഒട്ടേറെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. തെർമ്മൽ ഗണ്ണുകൾ ഉപയോഗിച്ച് താപനില പരിശോധിക്കുന്നതിനൊപ്പം ജീവനക്കാർക്കും ഉപയോക്താക്കൾക്കും മാസ്‌കുകളും ഗ്ലൗസുകളും നല്കുകയും ആളുകൾ സ്പർശിക്കുന്നിടമെല്ലാം ഇടയ്ക്കിടെ മികച്ച രീതിയിൽ ശുചിയാക്കുകയും സാനിറ്റൈസ് ചെയ്യുകയും സ്പർശമില്ലാത്തെ രീതിയിൽ സുരക്ഷിതമായ ബില്ലിംഗിനുള്ള രീതികൾ നടപ്പാക്കുകയും ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സൂക്ഷ്മമായ രൂപകൽപ്പനയിലുള്ള നവീനവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ വൈവിധ്യമാർന്ന നിരയാണ് കല്യാൺ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെമ്പാടുനിന്നുമായി രൂപപ്പെടുത്തിയ വിവാഹാവസരങ്ങൾക്കായുള്ള മുഹൂർത്ത് ആഭരണ ശേഖരത്തിനൊപ്പം കല്യാണിന്റെ ജനപ്രിയ ബ്രാൻഡുകളായ പോൾക്കി ആഭരണങ്ങൾ ഉൾപ്പെട്ട തേജസ്വി, ആന്റിക് ആഭരണങ്ങളുടെ ശേഖരമായ മുദ്ര, സെമി പ്രഷ്യസ് കല്ലുകൾ പതിച്ച സ്വർണാഭരണങ്ങളായ നിമാഹ്, പ്രഷ്യസ് സ്റ്റോൺ പതിച്ച ആഭരണങ്ങളായ രംഗ്, അൺകട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, ഡയമണ്ട് ആഭരണശേഖരമായ ഗ്ലോ, സിയാ, ഇല്യൂഷൻ സെറ്റിംഗിലുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂർവ, ഭാരം കുറഞ്ഞ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയാൻ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര എന്നിവയെല്ലാം കല്യാൺ അവതരിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP