Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മ്യൂച്വൽ ഫണ്ടുകളുടെ ചെലവ് അനുപാതം പരിഷ്‌കരിച്ച് സെബി: നിക്ഷേപകരെ തേടിയെത്തുന്നത് കോടികളുടെ ലാഭം; വാർഷിക ലാഭത്തിൽ 2000 കോടി രൂപയുടെ നേട്ടം നിക്ഷേപകർക്കുണ്ടാകുമെന്നറിയിച്ച് സെബി; നേട്ടം ലഭിക്കുന്നത് ദീർഘകാല ലക്ഷ്യത്തോടെ എസ്‌ഐപി മാതൃകയിൽ നിക്ഷേപം നടത്തുന്നവർക്ക്

മ്യൂച്വൽ ഫണ്ടുകളുടെ ചെലവ് അനുപാതം പരിഷ്‌കരിച്ച് സെബി: നിക്ഷേപകരെ തേടിയെത്തുന്നത് കോടികളുടെ ലാഭം; വാർഷിക ലാഭത്തിൽ 2000 കോടി രൂപയുടെ നേട്ടം നിക്ഷേപകർക്കുണ്ടാകുമെന്നറിയിച്ച് സെബി; നേട്ടം ലഭിക്കുന്നത് ദീർഘകാല ലക്ഷ്യത്തോടെ എസ്‌ഐപി മാതൃകയിൽ നിക്ഷേപം നടത്തുന്നവർക്ക്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നവർക്ക് സന്തോഷ വാർത്തയുമായി സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. മ്യൂച്വൽ ഫണ്ടുകളുടെ ചെലവ് അനുപാതം പരിഷ്‌കരിച്ചാണ് നിക്ഷേപകർക്ക് കോടികളുടെ ലാഭം കൊയ്യാൻ സെബി അവസരം ഒരുക്കുന്നത്. ഈ വർഷം ഏപ്രിൽ ആരംഭത്തിൽ തന്നെ ഫണ്ടു ഹൗസുകൾ പരിഷ്‌കരണം നടപ്പിലാക്കാൻ ആരംഭിച്ചതോടെ എക്‌സ്‌പെൻസ് റേഷ്യോയിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇതോടെ നിക്ഷേപകർക്ക് വാർഷിക ലാഭത്തിൽ 2000 കോടിയോളം രൂപയുടെ നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്.

എസ്‌ഐപി മാതൃകയിൽ ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്തുന്നവർക്കാണ് പദ്ധതി വഴി പരമാവധി നേട്ടം ലഭിക്കുന്നത്. 1996ൽ ചെലവ് അനുപാതത്തിനുള്ള സ്ലാബ് അടിസ്ഥാനമാക്കിയുള്ള ഘടനയാണ് ഇതിന് മുൻപ് നടപ്പാക്കിയിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പുതിയ ചെലവ് ഘടന സെബി അവതരിപ്പിച്ചത്. ഇത് ഈ വർഷം ഏപ്രിൽ ഒന്നിന് നിലവിൽ വന്നു.

ഈ വർഷം മാർച്ചിലേയും ഏപ്രിലിലേയും ഫണ്ടു ഹൗസുകൾ ഈടാക്കുന്ന പണം പരിശോധിച്ചാൽ 2000 കോടിയുടെ വ്യത്യാസമാണ് കണ്ടതെന്ന് വാല്യു റിസർച്ച് വ്യക്തമാക്കിയിരുന്നു. 27000 കോടി രൂപയാണ് എല്ലാ ഫണ്ട് ഹൗസുകളും ചെലവിനത്തിൽ നിക്ഷേപകരിൽ നിന്നും ഈടാക്കിക്കൊണ്ടിരുന്നത്. എന്നാൽ സെബിയുടെ പുത്തൻ നീക്കത്തിന് പിന്നാലെ ഈ തുക 25000 കോടിയായി കുറയും. ഫണ്ടുകളുടെ റെഗുലർ പ്ലാനിലാണ് ചെലവിനത്തിൽ കാര്യമായ കുറവുണ്ടാകുക.

അര ശതമാനംമുതൽ മുക്കാൽ ശതമാനംവരെ ചെലവിനത്തിൽ കുറവുവരുത്തിയ ഫണ്ടുകളുണ്ട്. ഫണ്ടിൽ നിക്ഷേപിച്ച് ദീർഘകാലത്തേയ്ക്ക് സമ്പത്ത് സ്വരുക്കൂട്ടുന്നവർക്കായിരിക്കും ഇതിന്റെ ഗുണം പരമാവധി ലഭിക്കുക. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഓഹരി അധിഷ്ഠിത ഫണ്ടിൽ പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുന്ന ഒരാളാണ് നിങ്ങളെന്നിരിക്കട്ടെ.30 വർഷക്കാലയളവിൽ 12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കാക്കിയാൽ നിങ്ങളുടെ നിക്ഷേപം 3.5 കോടിയായി വളർന്നിട്ടുണ്ടാകും.

സെബിയുടെ പുതിയ തീരുമാനപ്രകാരം നിങ്ങളുടെ ഫണ്ടിന്റെ ചെലവ് അനുപാതത്തിൽ 0.25 ശതമാനം കുറവുവരുത്തിയെന്നിരിക്കട്ടെ. കൂടുതലായി ലഭിക്കുക 20 ലക്ഷം രൂപയാണ്. അതുകൊണ്ടുതന്നെ ദീർഘകാല നിക്ഷേപകർക്ക് പുതിയ തീരുമാനം സന്തോഷിക്കാൻ വകനൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP