Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്.ബി.ടിയിൽ സപ്തമി നിക്ഷേപ പദ്ധതിക്ക് തുടക്കമായി; 700 ദിവസത്തേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 10000

എസ്.ബി.ടിയിൽ സപ്തമി നിക്ഷേപ പദ്ധതിക്ക് തുടക്കമായി; 700 ദിവസത്തേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 10000

തിരുവനന്തപുരം: തദ്ദേശീയരും പ്രവാസികളും ഉൾപ്പെടെയുള്ള മുഴുവൻ ഇടപാടുകാർക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ സപ്തമി നിക്ഷേപ പദ്ധതി. 700 ദിവസ കാലാവധിയിൽ ആരംഭിക്കുന്ന പദ്ധതിയിൽ 9.15 ശതമാനം പലിശനിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വർഷാനുസൃത നേട്ടം 9.84 ശതമാനം ആയിരിക്കും. പദ്ധതി ഈമാസം എട്ട് മുതൽ എസ്.ബി.ടിയുടെ എല്ലാ ശഖകളിലും പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. പദ്ധതി പ്രകാരം നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്.

തദ്ദേശീയരായ, 60 അറുപത് വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് 9.45 ശതമാനം (വർഷാനുസൃത നേട്ടം 10.19 ശതമാനം) നിരക്കിൽ പലിശ ലഭിക്കും. ഒരു വർഷവും അതിന് മുകളിൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 8.75 ശതമാനമായി പുനർ നിശ്ചയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എസ്.ബി.ടി ശാഖയുമായി ബന്ധപ്പെടണം. ഫോൺ : 0471 2192584. ഇ മെയിൽ : [email protected]

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP