Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202324Friday

സൗദി ആരാംകോയ്ക്ക് വേണ്ടത് റിലയൻസിലെ 20 ശതമാനം ഓഹരി മാത്രമോ? വെസ്റ്റ് കോസ്റ്റ് റിഫൈനറിയിൽ 50 ശതമാനം ഓഹരി എന്ന ലക്ഷ്യം ഓയിൽ ഭീമന് സാധ്യമോ? അഞ്ചു ലക്ഷം കോടി വിദേശ നിക്ഷേപം എത്തുമെന്നതിനൊപ്പം അറിയേണ്ടത്

സൗദി ആരാംകോയ്ക്ക് വേണ്ടത് റിലയൻസിലെ 20 ശതമാനം ഓഹരി മാത്രമോ? വെസ്റ്റ് കോസ്റ്റ് റിഫൈനറിയിൽ 50 ശതമാനം ഓഹരി എന്ന ലക്ഷ്യം ഓയിൽ ഭീമന് സാധ്യമോ? അഞ്ചു ലക്ഷം കോടി വിദേശ നിക്ഷേപം എത്തുമെന്നതിനൊപ്പം അറിയേണ്ടത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രത്യക്ഷ വിദേശ നിക്ഷേപം എത്തുന്നുവെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചതിന് പിന്നാലെ ഇതിനായി തയ്യാറെടുക്കുന്ന സൗദി ആരാംകോ കമ്പനിയെ പറ്റിയുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 20 ശതമാനം ഓഹരി വിറ്റ് അഞ്ചു ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം രാജ്യത്തേക്ക് എത്തുമ്പോൾ സൗദി ആരാംകോയുടെ ലക്ഷ്യം റിലയൻസ് മാത്രമാണോ അതോ ഇന്ത്യയുടെ വാണിജ്യ രംഗത്ത് വലിയൊരു സ്ഥാനം നേടിയെടുക്കുന്നതിനാണോ എന്നും സംശയങ്ങൾ ഉയരുന്നു.

മഹാരാഷ്ട്രയിൽ പുരോഗമിക്കുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രോജക്ടിലേക്ക് 44 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും ഇപ്പോൾ സൂചനകൾ പുറത്ത് വരുന്നുണ്ട്. ഇത് ഏകദേശം മൂന്നു ലക്ഷം കോടി ഇന്ത്യൻ രൂപ വരും. രത്നഗിരി റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡ് എന്ന പദ്ധതി ഇപ്പോൾ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് പദ്ധതി രത്നഗിരിയിൽ നിന്നും റോഹയിലേക്ക് മാറ്റാൻ തീരുമാനമായത്.

പദ്ധതിയിൽ സൗദി ആരാംകോ, അബുദാബി നാഷണൽ ഓയിൽ കമ്പനി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളാണ് പങ്കാളികൾ. ആരാംകോയും അബുദാബി നാഷണൽ ഓയിൽ കമ്പനിയും 50 ശതമാനം പങ്കാളിത്തം കൈയടക്കിയിട്ടുണ്ട്. ബാക്കി ഇന്ത്യൻ കമ്പനികൾക്കാണ് മിച്ചമുള്ള 50 ശതമാനം പങ്കാളിത്തം. ഇന്ത്യൻ മാർക്കറ്റ് കൈയടക്കാൻ റിലയൻസിൽ 20 ശതമാനം ഓഹരി എന്നത് മാത്രം കൊണ്ട് ആരാംകോയ്ക്ക് സാധ്യമാകില്ലെന്നും വെസ്റ്റ് കോസ്റ്റ് റിഫൈനറിയിൽ 50 ശതമാനം ഓഹരിക്കായി കമ്പനി ശ്രമിക്കുകയാണെന്നും സൂചനകൾ പുറത്ത് വരുന്നു.

ലേകത്തെ ഏറ്റവും വലിയ ഏകീകൃത ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയാണ് സൗദി ആരാംകോ. ആഗോള തലത്തിൽ ക്രൂഡ് ഓയിൽ നിർമ്മിക്കുന്നതിൽ ആരാംകോ തന്നെയാണ് മുന്നിൽ. റിലയൻസ് ഇൻഡസ്ട്രീസിന്റെ എണ്ണ മുതൽ രാസവസ്തു ബിസിനസിൽ വരെ 20 ശതമാനം ഓഹരി വാങ്ങാനാണ് ആരാംകോയുടെ നീക്കം. റിഫൈനറികൾ മുതൽ പെട്രോ കെമിക്കൽ ഡിവിഷനുകൾ വരെ സംയോജിപ്പിച്ചിരിക്കുന്ന മേഖലയിലേക്കാണ് 75 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ ആരാംകോ ആലോചിക്കുന്നത്.

ഈ തുക ഏകദേശം അഞ്ചു ലക്ഷം കോടി ഇന്ത്യൻ രൂപ മൂല്യം വരും. റിലയൻസിന്റെ ഈ മേഖലയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 5.7 ലക്ഷം കോടിയുടെ വരുമാനമാണുണ്ടായത്. മുംബൈയിൽ ഓഹരി ഉടമകളുടെ മീറ്റിങ്ങിൽ സംസാരിക്കവേയാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. മാത്രല്ല കരാർ ഉറപ്പിക്കുന്നതോടെ റിലയൻസിന്റെ ജാംനഗർ റിഫൈനറിയിലേക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരൽ ക്രൂഡ് ഓഡിൽ സപ്ലൈ ചെയ്യാൻ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓയിൽ കമ്പനിയായ സൗദി ആരാംകോ സൗദി അറേബ്യൻ ദേശീയ പെട്രോളിയം പ്രകൃതി വാതക കമ്പനി കൂടിയാണ്. പ്രതിവർഷ വരുമാനമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നും ലോകത്തിലെ ഏറ്റവും ലാഭം നേടുന്ന കമ്പനിയും ആരാംകോ തന്നെയാണ്. സൗദിയിലെ ദഹ്‌റാനിലാണ് ആരാംകോയുടെ ആസ്ഥാനം. പ്രതിദിനം 1.4 മില്യൺ ബാരൽ എണ്ണ കൈകാര്യം ചെയ്യുന്ന സ്ഥലമാണ് ജാംനഗറിലെ റിലയൻസ് റിഫൈനറി. 2030തോടെ ഇത് 2 മില്യണായി ഉയർത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

റിലയൻസ് ജിയോയുടെ വേഗത 100 എംബിപിഎസിൽനിന്ന് ഒരു ജിബിപിഎസിലേക്ക് മാറുമെന്നും മുകേഷ് അംബാനി അടുത്തിടെ അറിയിച്ചിരുന്നു. റിലയൻസ് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ചെയർമാൻ മുകേഷ് അംബാനി ശ്രദ്ധേയ പ്രഖ്യാപനങ്ങൾ നടത്തി. വീടുകളിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും ഇന്റർനെറ്റ്, ടിവി, ലാൻഡ് ലൈൻ എന്നിവ ഒരുമിച്ച് എത്തിക്കുന്ന ജിയോ ഫൈബർ പദ്ധതി സെപ്റ്റംബർ അഞ്ചിന് തുടങ്ങുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP