Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

18 മാസത്തിനകം 10 കോടി രൂപയോ 36 മാസത്തിനകം 25 കോടിയോ നിക്ഷേപിച്ചാൽ ഇന്ത്യയിൽ പത്തുകൊല്ലത്തേക്ക് സ്ഥിരതാമസം; വിദേശ നിക്ഷേപം ആകർഷിക്കാനുള്ള മോദി സർക്കാറിന്റെ പദ്ധതികൾ കൈയടി നേടുന്നു

18 മാസത്തിനകം 10 കോടി രൂപയോ 36 മാസത്തിനകം 25 കോടിയോ നിക്ഷേപിച്ചാൽ ഇന്ത്യയിൽ പത്തുകൊല്ലത്തേക്ക് സ്ഥിരതാമസം; വിദേശ നിക്ഷേപം ആകർഷിക്കാനുള്ള മോദി സർക്കാറിന്റെ പദ്ധതികൾ കൈയടി നേടുന്നു

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ വേളയിൽ തന്നെ ഇന്ത്യൻ ബിസിനസ് മേഖല വളരെ വലിയ പ്രതീക്ഷയിലായിരുന്നു. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ വേണ്ട നടപടികളും അദ്ദേഹം സ്വീകരിച്ചു. വിദേശയാത്രകളുടെ ഫലമായി വൻകിടക്കാരായ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപമിറക്കാൻ തയ്യാറായി രംഗത്തുവരികയും ചെയ്തു. ഇപ്പോഴിതാ കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ വേണ്ടി സർക്കാർ പുതിയ നടപടി കൈക്കൊണ്ടു.

10 കോടി മുതൽ 25 കോടി രൂപവരെ നിക്ഷേപം കൊണ്ടുവരുന്ന വിദേശ നിക്ഷേപകർക്ക് രാജ്യത്ത് സ്ഥിരതാമസപദവി (പെർമനന്റ് റെസിഡൻസി സ്റ്റാറ്റസ്) നൽകാനുള്ള തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 18 മാസത്തിനകം 10 കോടി രൂപയോ 36 മാസത്തിനകം 25 കോടിയോ നിക്ഷേപിക്കുന്ന വിദേശികൾക്ക് ഈ ആനുകൂല്യം ലഭിക്കും. വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ചചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ഇന്ത്യയിൽ നിർമ്മിക്കൽ (മെയ്ക്ക് ഇൻ ഇന്ത്യ) പദ്ധതി ഉൾപ്പെടെ കേന്ദ്രസർക്കാറിന്റെ പ്രധാനപദ്ധതികളിൽ നിക്ഷേപിക്കാനാണ് പ്രോത്സാഹനം. വിദേശനിക്ഷേപം ആകർഷിക്കാൻ പദ്ധതി സഹായകമാകുമെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

പ്രധാന വ്യവസ്ഥകൾ ഇങ്ങനെയാണ്: ഇത്തരം നിക്ഷേപത്തിലൂടെ വർഷം 20 ഇന്ത്യക്കാർക്കെങ്കിലും ചുരുങ്ങിയത് തൊഴിൽ ലഭിക്കണം. 10 വർഷത്തേക്കാണ് സ്ഥിരതാമസ പദവി. പിന്നീട് പ്രവർത്തനം വിലയിരുത്തിയശേഷം പുതുക്കാൻ സാധിക്കുകയും ചെയ്യും. വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ലഭ്യമിട്ടുള്ള ഈ പദ്ധതിയുടെ ഭാഗമായി വിസാചട്ടത്തിൽ ഭേദഗതിവരുത്തും.

നിക്ഷേപകന്റെ ഭാര്യ, മക്കൾ എന്നിവർക്കാണ് ഇന്ത്യയിൽ താമസിക്കാൻ അവസരം ലഭിക്കുക. വ്യവസായയൂണിറ്റുകൾ ആരംഭിക്കാൻ വിദേശനിക്ഷേപകർക്ക് താമസയോഗ്യമായ വസ്തു (റെസിഡൻഷ്യൽ പ്രോപ്പർട്ടി )വാങ്ങാൻ അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.
വിസ ഇളവുകൾ, കുടുംബാംഗങ്ങൾക്ക് തൊഴിൽ തുടങ്ങിയവയും ഭാര്യക്കോ ആശ്രിതർക്കോ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ തൊഴിൽതേടാനും അനുമതി നൽകുന്ന വിധത്തിലാണ് പരിഷ്‌ക്കരണം. മക്കൾക്ക് ഇന്ത്യയിൽ വിദ്യാഭ്യാസത്തിനും സൗകര്യമൊരുക്കും.

ഇപ്പോഴത്തെ തീരുമാനം രാജ്യത്ത് വൻതോതിൽ വിദേശ നിക്ഷേപത്തിന്് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ താൽപ്പര്യമുള്ള വിദേശികൾക്ക് ഏറെ സഹായകമാകുന്നതാണ് ഈപ്പോഴത്തെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP