Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വർധനവ്; സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ; ഫണ്ടുകളുടെ മൊത്തം ആസ്തി 25.5 ലക്ഷം കോടി രൂപയായി

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വർധനവ്; സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ; ഫണ്ടുകളുടെ മൊത്തം ആസ്തി 25.5 ലക്ഷം കോടി രൂപയായി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വർധനവ് രേഖപ്പെടുത്തി. ജൂണിൽ അവസാനിച്ച പാദത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപയാണ്. ഈകാലയളവിൽ 94,200 കോടി രൂപയുടെ നിക്ഷേപം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇന്ത്യയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.

1.1 ലക്ഷം കോടി രൂപ ഡെറ്റ് ഫണ്ടിലും 20,930 കോടി രൂപ ആർബിട്രേജ് ഫണ്ടിലും 11,730 കോടി രൂപ ഓഹരി അധിഷ്ഠിത ഫണ്ടുകളിലുമാണ് നിക്ഷേപമായെത്തിയത്. സ്ഥിര വരുമാന പദ്ധതികളായ ഡെറ്റ് സ്‌കീമുകളിൽതന്നെ ലിക്വിഡ് ഫണ്ടുകളിലാണ് കൂടുതൽ തുകയുമെത്തിയത്. 86,493 കോടി രൂപ. പൊതുവെ സുരക്ഷിതമായി കരുതുന്ന ബാങ്കിങ് ആൻഡ് പിഎസ് യു വിഭാഗത്തിൽ 20,913 കോടിയുമെത്തി. ഇതോടെ ഫണ്ടുകളുടെ മൊത്തം ആസ്തി 25.5 ലക്ഷം കോടി രൂപയായി ഉയർന്നു. മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇത് 22.26 ലക്ഷം കോടി രൂപയായിരുന്നു.

നിക്ഷേപ പലിശ ബാങ്കുകൾ കുറച്ചതോടെയാണ് ഡെറ്റ് ഫണ്ടുകൾ ആകർഷകമായത്. ഇതുകൂടാതെ ജൂൺ പാദത്തിൽ ഗോൾഡ് ഇടിഎഫുകളിൽ 2,040 കോടി രൂപ നിക്ഷേപമായെത്തി. അതിനുമുമ്പത്തെ പാദത്തിൽ 1,490 കോടിയായിരുന്നു ഈവിഭാഗത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP