Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്; നൂറ്റാണ്ടിലെ ഏറ്റവും വലിയ സഹകരണം ഇന്ത്യയും അമേരിക്കയും തമ്മിലായിരിക്കും; ഇന്ത്യൻ വിപണിയെ വാനോളം പുകഴ്‌ത്തി ആമസോൺ തലവൻ ജെഫ് ബസോസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് ഉറപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയധനികനിം ആമസോൺ സിഇഒയുമായ ജെഫ് ബെസോസ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ സഹകരണം ഇന്ത്യയും അമേരിക്കയും തമ്മിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞാനിതാ പ്രവചിക്കുന്നു, ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്...! - അദ്ദേഹം പറഞ്ഞു.

കൂടുതൽ ചെറുകിടഇടത്തരം സംരംഭങ്ങളെ ഓൺലൈനിലേക്ക് കൊണ്ടുവരാൻ ഇന്ത്യയിൽ ആമസോൺ 100 കോടി ഡോളർ (ഏകദേശം 7,080 കോടി രൂപ) ഉടൻ നിക്ഷേപിക്കും. 2025ഓടെ ഇന്ത്യയിൽ നിന്ന് 1,000 കോടി ഡോളറിന്റെ 'മേക്ക് ഇൻ ഇന്ത്യ' ഉത്പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കും. ജൂണോടെ, ഇന്ത്യയിലെ ഡെലിവറി പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കും ബെസോസ് പറഞ്ഞു.

ന്യൂഡൽഹിയിൽ ആമസോൺ ഇന്ത്യ സംഘടിപ്പിച്ച ചെറുകിടഇടത്തരം സംരംഭക സംഗമമായ 'സംഭവി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2014ലാണ് ഇതിനുമുമ്പ് ബെസോസ് ഇന്ത്യയിലെത്തിയത്. അന്ന്, 250 കോടി ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട്, 350 കോടി ഡോളറിന്റെ അധിക നിക്ഷേപം നടത്തി.

പുതിയ വാഗ്ദാനം കൂടിച്ചേരുമ്പോൾ ആമസോണിന് ഇന്ത്യയിൽ മൊത്തം 650 കോടി ഡോളറിന്റെ (ഏകദേശം 46,000 കോടി രൂപ) നിക്ഷേപമാകും. അമേരിക്ക കഴിഞ്ഞാൽ, ആമസോണിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. രാജ്ഘട്ടിൽ മഹാത്മഗാന്ധിക്ക് പ്രണാമമർപ്പിച്ച ശേഷമാണ് ബെസോസ് 'സംഭവ്' സംഗമത്തിനെത്തിയത്. ഇന്നും നാളെയുമായി കേന്ദ്രസർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തും.വരവേറ്റത്് പ്രതിഷേധവും അന്വേഷണവും ആമസോണിനെതിരെ ഒരുവിഭാഗം വ്യാപാരികളുടെ പ്രതിഷേധവും നടക്കുന്ന സാഹചര്യത്തിലാണ്.

കോൺഫഡറേഷൻ കമ്മിഷൻ ഒഫ് ഇന്ത്യയുടെ (സി.സിഐ) അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇന്ത്യയിലേക്ക എത്തുന്നത്. പുതിയ മൊബൈൽ ഫോണുകൾക്ക് അത്യാകർഷക ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്തതാണ് സി.സിഐ അന്വേഷിക്കുന്നത്.

ഫ്‌ളിപ്കാർട്ടും അന്വേഷണം നേരിടുന്നുണ്ട്.വാരിക്കോരിയുള്ള ഡിസ്‌കൗണ്ടുകളിലൂടെ ആമസോൺ ഉൾപ്പെടെയുള്ള ഇകൊമേഴ്‌സ് കമ്പനികൾ തങ്ങളുടെ കച്ചവടം ഇല്ലാതാക്കുന്നെന്ന് ആരോപിച്ചാണ് അഞ്ചുലക്ഷത്തോളം ചെറുകിട വ്യാപാരികൾ കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ നേതൃത്വത്തിൽ 300ലധികം നഗരങ്ങളിലായി പ്രതിഷേധിക്കുന്നത്.

അതിവേഗം, ഇന്ത്യലോകത്തെ ഏറ്റവും വേഗം വളരുന്ന ഇകൊമേഴ്‌സ് വിപണിയാണ് ഇന്ത്യ. ഇന്ത്യൻ ഇ-വിപണിയുടെ മൂല്യം 2022ഓടെ 15,000 കോടി ഡോളറിലേക്കും, 2026ൽ 20,000 കോടി ഡോളറിലേക്കും ഉയരുമെന്നാണ് വിലയിരുത്തലുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP