Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻഫോ പാർക്കുമായി ധാരണാ പത്രം ഒപ്പിട്ട് ജിയോജിത്; അഞ്ച് വർഷത്തിൽ ഒന്നേ കാൽ ലക്ഷം ചതുരശ്ര അടിയുടെ പദ്ധതി

ഇൻഫോ പാർക്കുമായി ധാരണാ പത്രം ഒപ്പിട്ട് ജിയോജിത്; അഞ്ച് വർഷത്തിൽ ഒന്നേ കാൽ ലക്ഷം ചതുരശ്ര അടിയുടെ പദ്ധതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി, സാമ്പത്തിക, നിക്ഷേപ മേഖലകളുടെ സമഗ്ര വികസനക്കുതിപ്പിന് കരുത്ത് പകർന്ന് കൊച്ചി ഇൻഫോപാർക്കുമായി കൈകോ ർത്ത് ജിയോജിത്. ഇൻഫോ പാർക്ക് ഫേസ് രണ്ടിൽ ഒന്നേകാൽ ഏക്കർ സ്ഥലത്തായി മൂന്ന് ഘട്ടങ്ങളിലാ യി ഒന്നേകാൽ ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കുന്ന പദ്ധതിക്കുള്ള ധാരണാ പത്രമാ ണ് ഇൻഫോ പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിലും ജിയോ ജിത് മാനേജിങ് ഡയറക്ടർ സി. ജെ. ജോർജും ഒപ്പുവച്ചത്. കൊച്ചി ഇൻഫോ പാർക്കി ലെ പാർക്ക് സെന്ററിൽ നടന്ന ചടങ്ങിൽ ഇൻഫോപാർക്ക് അധികൃതർ, ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടറുമാരായ എ. ബാലകൃഷ്ണൻ, സതീഷ് മേനോൻ, ജോൺസ് ജോർജ്, സിഎഫ്ഒ മിനി നായർ തുടങ്ങിയവർ പങ്കെടുത്തു.

ആദ്യ ഘട്ടത്തി ൽ 55000 ചതുരശ്ര അടി സ്ഥലത്ത് ജിയോജിത്തിന്റെ ഡാറ്റാ സെന്റർ, കസ്റ്റമർ കെയർ, പെരിഫറി പ്രവർത്തനങ്ങൾക്കായുള്ള നിർമ്മാണങ്ങൾ ആരംഭിക്കും. നി ർമ്മാണം പൂർത്തിയാകുന്നതോടെ ജിയോജിത് ടെക്നോളജീസിന്റെ ഡെവലപ്മെന്റ് സെന്ററും ഇൻഫോ പാർക്ക് ഫേസ് രണ്ടിലേക്ക് മാറും.

പദ്ധതിയുടെ ഭാഗമായി ടെലി ട്രേഡിങ്ങ് സെന്ററുകൾ, കസ്റ്റമർ എക്സ്പീരിയൻസ് ഡവലപ്മെന്റ് സെന്ററുകൾ, സോഫ്റ്റ് വെയർ ലാബുകൾ, വിശാലമായ പാർക്കിങ് സൗ കര്യം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ഒരുക്കും.

കേരളത്തിന്റെ സമഗ്രവികസനത്തിൽ കൊച്ചി ഇൻഫോ പാർക്ക് സുപ്രധാന പങ്കാണ് വഹിക്കുന്നത്. പ്രതിഭാ ശാലികളായ പ്രൊഫഷണൽസ്, സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷിതമായ ക്യാമ്പസ്, ഏകജാലക ക്ലിയറൻസുകൾ എന്നിവയാണ് ഇൻഫോ പാർക്കിലേക്ക് ജിയോജിത്തിനെ ആകർഷിച്ച പ്രധാന സവിശേഷതകളെന്ന് ജിയോജിത് മാനേജിങ് ഡയറക്ടർ സി. ജെ. ജോർജ് പറഞ്ഞു.

ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്നത് ജിയോജിത്തിന്റെ ടെക്നോളജി ടീമിനെയും ഡാറ്റാ സെന്ററിനെയും വിപുലീകരി ക്കാ ൻ സഹായിക്കുമെന്നും ജിയോജിത്തിന്റെ ബി സ്നസ് വിപുലീകരണവും വികസന പ്രവർത്തനങ്ങളും ഇൻഫോ പാർക്കിലെ പ്രധാന കമ്പനികളിലൊന്നായിത്തീരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക, നിക്ഷേപ സേവനങ്ങളിൽ വിളക്കേന്തുന്നവർ എന്ന നിലയിൽ ഇൻഫോ പാർക്കുമായുള്ള ജിയോജിത്തിന്റെ സഹകരണം മികച്ച അവസരാണ് ലഭ്യമാക്കുന്നതെന്ന് ഇൻഫോ പാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഫിൻടെക്കിന്റെ വളർന്നുവരുന്ന കേന്ദ്രമായി കേരളത്തെ കാണുന്ന സ്ഥാപനങ്ങളെ ഇത് ആകർഷിക്കും. ഈ പങ്കാളിത്തം മറ്റ് വൻകിട കമ്പനികളെയും സ്വാധീനിക്കും. അതോ ടൊ പ്പം കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും മികച്ച നിക്ഷേപത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP