Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്‌ളിപ്പ്കാർട്ടിന് വാൾമാർട്ട് ഇട്ട വില 1,30,000 കോടി രൂപ! ഇന്ന് പ്രഖ്യാപിക്കുന്നത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിഴുങ്ങൽ; ആമസോണിനെ വെട്ടി അമേരിക്കൻ ഭീമൻ മുടക്കുന്നത് 70 ശതമാനം ഷെയറെടുത്ത്; ഇന്ന് ഏറ്റെടുക്കൽ പ്രഖ്യാപിക്കുമ്പോൾ പ്രതീക്ഷയോടെ ഇന്ത്യൻ വിപണി

ഫ്‌ളിപ്പ്കാർട്ടിന് വാൾമാർട്ട് ഇട്ട വില 1,30,000 കോടി രൂപ! ഇന്ന് പ്രഖ്യാപിക്കുന്നത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിഴുങ്ങൽ; ആമസോണിനെ വെട്ടി അമേരിക്കൻ ഭീമൻ മുടക്കുന്നത് 70 ശതമാനം ഷെയറെടുത്ത്; ഇന്ന് ഏറ്റെടുക്കൽ പ്രഖ്യാപിക്കുമ്പോൾ പ്രതീക്ഷയോടെ ഇന്ത്യൻ വിപണി

ൺലൈൻ വ്യാപാര രംഗത്ത് ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമായ ഫ്‌ളിപ്പ്കാർട്ടിനെ അമേരിക്കൻ സൂപ്പർമാർക്കറ്റ് ഭീമന്മാരായ വാൾമാർട്ട് സ്വന്തമാക്കുന്നു. ഇന്ന് ബെംഗളൂരുവിലെത്തുന്ന വാൾമാർട്ട് ചീഫ് എക്‌സിക്യുട്ടീവ് ഡൗഗ് മക്മില്ലൻ കച്ചവടം പ്രഖ്യാപിക്കുമ്പോൾ അത് ഇന്ത്യൻ ചരിത്രത്തിലേതന്നെ ഏറ്റവും വലിയ ഏറ്റെടുക്കലാകും. ഫ്‌ളിപ്പ്കാർട്ടിന്റെ 70 ശതമാനത്തോളം ഓഹരി സ്വന്തമാക്കിയ വാൾമാർട്ട്, ഇന്ത്യൻ ഓൺലൈൻ വിപണിയിൽ കാലൂന്നാൻ മുടക്കിയത് 1,30,000 കോടി രൂപയോളം.

ബെംഗളൂരുവിൽ ഫ്‌ളിപ്പ്കാർട്ട് ആസ്ഥാനത്താണ് ഏറ്റെടുക്കൽ യോഗം നടക്കുന്നത്. വാൾമാർ്ട്ടിന്റെ ഭാവി പദ്ധതികളെക്കുറിച്ച് യോഗത്തിൽ ഡൗഗ് മക്മില്ലൻ വിശദീകരിക്കുമെന്നാണ് സൂചന. ഫ്‌ളിപ്പ്കാർട്ട് ഏറ്റെടുക്കൽ സംബന്ധിച്ച് സർക്കാരിന് അവശേഷിക്കുന്ന ചില സംശയങ്ങൾ ദൂരീകരിക്കുകയെന്ന ഉദ്ദേശ്യവും മക്മില്ലനുണ്ട്. അതിനായി അദ്ദേഹം ബെംഗളൂരുവിൽനിന്ന് ഡൽഹിയിലെത്തും. വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് കച്ചവടകേന്ദ്രങ്ങൾ തുടങ്ങാൻ അനുമതിയില്ല. ഓൺലൈൻ വ്യാപാര രംഗത്തും സമാനമായ നിയന്ത്രണങ്ങൾ നേരത്തേ ഉണ്ടായിരുന്നു.

ഫ്‌ളിപ്പ്കാർട്ടിന്റെ ഇന്ത്യൻ മാനേജ്‌മെന്റ് സംഘത്തെ നിലനിർത്തിക്കൊണ്ടാകും വാൾമാർട്ട് കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുകയെന്നാണ് സൂന. അങ്ങനെയെങ്കിൽ ഫ്‌ളിപ്പ്കാർട്ട് സ്ഥാപകരിലൊരാളായ ബിന്നി ബൻസാലിന് തന്നെയാകും ചുമതല. ഫോൺപെ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും വാൾമാർട്ട് നടത്തും. ഇന്ത്യയിൽ കച്ചവടം നടത്തുന്നതിനുള്ള പിൻവാതിലായി ഫ്‌ളിപ്പ്കാർട്ട് മാറില്ലെന്ന് വാൾമാർട്ട് അധികൃതർക്ക് സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ നടപടികളെന്ന് വിലയിരുത്തപ്പെടുന്നു.

കർണാടകത്തിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഫ്‌ളിപ്പ്കാർട്ട്-വാൾമാർട്ട് ഇടപാടിൽ കേന്ദ്ര സർക്കാർ അമിതമായ താത്പര്യം കാട്ടാനിടയില്ല. വിദേശകുത്തകകളെ ഇന്ത്യയിൽ കാലുകുത്താൻ അനുവദിച്ചുവെന്ന പ്രചാരണത്തിനാകും അത് തുടക്കമിടുകയെന്ന് മോദി സർക്കാരിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ നൂലാമാലകളെല്ലാം ഒഴിവാക്കാനാകും കേന്ദ്രസർക്കാർ പ്രഥമ പരിഗണന നൽകുക. ഡൗഗ് മക്മില്ലൻ ബെംഗളൂരുവിൽനിന്ന് ഡൽഹിയിലെത്തുന്നതും അത്തരം ചർച്ചകൾക്കുവേണ്ടിയാണ്.

ഫ്‌ളിപ്പ്കാർട്ട് ഏറ്റെടുക്കാൻ നേരത്തെ ഓൺലൈൻ വ്യാപാരരംഗത്തെ ഭീമന്മാരായ ആമസോണും രംഗത്തെത്തിയിരുന്നു. എന്നാൽ, ആമസോണിനെ വെട്ടി 70 ശതമാനത്തോളെ ഓഹരി സ്വന്തമാക്കിയ വാൾമാർട്ട് അത് സ്വന്തമാക്കുകയായിരുന്നു. ഒമ്പതുവർഷത്തോളം ഫ്‌ളിപ്പ്കാർട്ടിന്റെ സിഇഒ ആയിരുന്ന സച്ചിൻ ബൻസാലിന്റെ പക്കലുണ്ടായിരുന്ന അഞ്ചര ശതമാനം ഓഹരികളുൾപ്പെടെ സ്വന്തമാക്കിയാണ് വാൾമാർട്ട് ആമസോണിനെ പിന്തള്ളിയത്. ആദ്യകാല നിക്ഷേപകരായ ടൈഗർ ഗ്ലോബലിനും ആക്‌സൽ പാർട്‌ണേഴ്‌സിനും ടെൻസെന്റിനും കുറഞ്ഞതോതിൽ ഫ്‌ളിപ്പ്കാർട്ടിൽ ഓഹരിയുണ്ടാകും. സോഫ്റ്റ്ബാങ്ക്, നാസ്‌പേഴ്‌സ് തുടങ്ങിയ ഓഹരിയുടമകൾ മുഴുവൻ ഓഹരിയും വാൾമാർട്ടിന് വിറ്റേക്കുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP